കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉംറ ഗ്രൂപ്പുകളെ കുറിച്ച് വ്യാപക പരാതി

  • By Shabnam Aarif
Google Oneindia Malayalam News

Mecca
ജിദ്ദ: ഉംറ സീസണായതോടെ ഉംറ ഗ്രൂപ്പുകളെ കുറിച്ചു വ്യാപക പരാതി. കേരളത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിനാളുകള്‍ ഉംറ നിര്‍വ്വഹിക്കാന്‍ സൗദി ആറേബ്യയില്‍ എത്താന്‍ തുടങ്ങിയപ്പോഴാണ് പരാതിയും ഉയര്‍ന്നു തുടങ്ങിയത്.

'മാധ്യമം' ആണ് ഉങ്ങനൊരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നേരത്തെ വാഗ്ദാനം ചെയ്ത യാത്ര-താമസ സൗകര്യങ്ങള്‍ നല്‍കുന്നില്ല, 'അമീറു'മാരുടെ നിരുത്തരവാദപരമായ പെരുമാറ്റം, തുടങ്ങീയ ഒട്ടേറെ പ്രയാസങ്ങള്‍ തീര്‍ത്ഥാടകര്‍ക്ക്‌ അനുഭവിക്കേണ്ടി വരുന്നു.

ഉംറ ചെയ്യാനെത്തുന്നവരില്‍ കൂടുതല്‍ പേരും സ്ത്രീകളാണ് എന്നതിനാല്‍ കാര്യമായ പ്രതിഷേധം ഉയരുാത്തതും, ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കാത്തതും കാര്യങ്ങള്‍ ലാഘവത്തോടെ കൈകാര്യം ചെയ്യാന്‍ സംഘത്തലവാന്‍മാരെ പ്രേരിപ്പിക്കുന്നു.

നാട്ടിലെ പ്രമുഖ പണ്ഡിതന്റെ നേതൃത്തത്തിലാണ് ഇത്തരം ഗ്രൂപ്പുകളില്‍ അധികവും എത്തുന്നത് എന്നതാണ് ഇവര്‍ക്ക് ആളുകളെ ലഭിക്കാന്‍ കാരണം. കുറഞ്ഞ ചെലവില്‍ മികച്ച സേവനം എന്ന പരസ്യത്തോടെ എത്തുന്ന ഇത്തരം ഗ്രൂപ്പുകള്‍ കഅ്ബയ്ക്ക് ഏറ്റവും അടുത്ത് മികച്ച ഭക്ഷണവും താമസവുമെല്ലാം വാഗ്ദാനം ചെയ്യുമ്പോള്‍ ആളുകള്‍ ഈ പ്രലോഭനത്തില്‍ വീണു പോകുന്നത് സ്വാഭാവികം.

എന്നാല്‍ വാഗ്ദാനങ്ങളെല്ലാം വെറും വാഗ്ദാനങ്ങള്‍ മാത്രമായിരുന്നു എന്നു നാട്ടില്‍ നിന്നും വിമാനം കേറിയപ്പോള്‍ മുതല്‍ അനുഭവപ്പെട്ടു തുടങ്ങും.

English summary
Reportedly there are a lot of complaints against Umra groups. The leaders of many Umra groups behave irresponsible because they find it is easy to behave so as most of the team members are ladies.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X