കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയില്‍ മോശം കാലാവസ്ഥ തുടരുന്നു

  • By Shabnam Aarif
Google Oneindia Malayalam News

UAE Storm
ദുബയ്: വാഹനമോടിക്കുന്നവര്‍ക്ക് യുഎഇയില്‍ വീണ്ടും മുന്നറിയിപ്പ്. തിങ്കളാഴ്ച പുലര്‍ച്ചെ യുഎഇയുടെ പല ഭാഗങ്ങളിലും ശാന്തവും ശക്തവുമായ മഴ അനുഭവപ്പെട്ടതിനെ തുടര്‍ന്നതാണിത്.

ദേശീയ കാലാവസ്ഥാ ബ്യൂറോ കൂടുതല്‍ മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. രാവിലത്തെ മഴ കാരണം റോഡില്‍ വഴുവഴുപ്പല്‍ നിലനില്‍ക്കുന്ന കാരണം ആളുകള്‍ വളരെ ശ്രദ്ധിച്ചാണ് വാഹനങ്ങള്‍ ഓടിച്ചത്. അനിഷ്ട സംഭവങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

തീരപ്രദേശങ്ങളിലും, വടക്കന്‍ ഭാഗങ്ങളിലും കാലാവസ്ഥ ഇനിയുെ മോശമാകാന്‍ സാധ്യത ഉണ്ടെന്നാണ് നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീറോളജി ഏന്റ് സീസ്‌മോളജി പ്രവചിച്ചിരിക്കുന്നത്.

കാഴ്ചയെ മറക്കും വിധം പൊടിക്കാറ്റിനും സാധ്യത ഉള്ളതിനാല്‍ വേഗത കുറച്ചു മാത്രം വാഹനങ്ങള്‍ ഓടിക്കാന്‍ ശ്രദ്ധിക്കണം എന്ന് പൊലീസ് യുഎഇകാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കുഴഞ്ഞുമറിഞ്ഞ കാലാവസ്ഥ കാരണം വരും ദിവസങ്ങളില്‍ പകല്‍ സമയങ്ങളില്‍ ചൂടു കൂടാനും സാധ്യതയുണ്ട്.

വരും ദിവസങ്ങളില്‍ യുഎഇയുടെ ഉള്‍ഭാഗങ്ങളില്‍ ചൂട് 36 ഡിഗ്രി സെല്‍ഷ്യസ് വരെയും, തീരപ്രദേശങ്ങളില്‍ 31 ഡിഗ്രി സെല്‍ഷ്യസ് വരെയും ചൂടുണ്ടാവാന്‍ സാധ്യതയുണ്ട്.

English summary
Most parts of the UAE witnessed moderate to heavy showers early Monday morning, even as the national weather bureau predicts cloudy skies and chances of more rain today.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X