കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മറന്നുവെക്കുന്ന സാധനം ഇനി തിരിച്ചുവരും

  • By Shabnam Aarif
Google Oneindia Malayalam News

ദുബയ്‌: ഇനി ടാക്‌സികളില്‍ മറന്നു വെക്കുന്ന സാധനങ്ങള്‍ നഷ്ടപ്പെട്ടു എന്നു വിഷമിക്കേണ്ട കാര്യം ഇല്ല. ടാക്‌സികളില്‍ യാത്രക്കാര്‍ മറന്നു വെക്കുന്ന സാധനങ്ങള്‍ തിരിച്ച്‌ ഉടമസ്ഥരെ ഏല്‍പിക്കാന്‍ ദുബയില്‍ സംവിധാനം ഒരുക്കിയിരിക്കുകയാണ്‌.

ദുബയ്‌ ടാക്‌സി കോര്‍പറേഷന്‍ ആണ്‌ ഈ പുതിയ സംവിധാനം നിലവില്‍ കൊണ്ടുവന്നിരിക്കുന്നത്‌. ദുബയ്‌ ടാക്‌സി കോര്‍പറേഷന്‍ പരാതി പരിഹാര വിഭാഗം മേധാവി മന്‍സൂര്‍ അല്‍ ഫലാസി ആണ്‌ ഇക്കാര്യം അറിയിച്ചിരിക്കുന്നത്‌.

ടാക്‌സി യാത്രക്കാരുടെ പരാതികള്‍ നിരീക്ഷിക്കാനും പരിഹാര നടപടികള്‍ സ്വീകരിക്കാനും കസ്റ്റമര്‍ റിലേഷന്‍സ്‌ മാനേജ്‌മെന്റ്‌ സിസ്റ്റം എന്നൊരു പുതിയ സംവിധാനം ഒരുക്കിയിരിക്കുകയാണ്‌.

യാത്രക്കാര്‍ എന്തെങ്കിലും സാധനങ്ങള്‍ മറന്നു വെച്ചതിന്റെയോ, മറ്റെന്തെങ്കിലും പരാതി ഉണ്ടെങ്കിലുമോ ഈ പുതിയ സംവിധാനത്തില്‍ പരാതി പെട്ടാല്‍ മതി. 8009090 എന്ന നമ്പറിലേക്ക്‌ വിളിച്ച്‌ പരാതി സ്വീകരിക്കുന്ന കോള്‍ സെന്ററിലേക്കോ, www.dubaitaxi.ae, www.rta.ae എന്നീ വെബ്‌സൈറ്റിലോ പരാതിപ്പെടാവുന്നതാണ്‌.

പരാതിപ്പെടുമ്പോള്‍ അതാത്‌ യാത്രക്കാര്‍ സഞ്ചരിച്ച ടാക്‌സിയുടെ സൈഡ്‌ നമ്പറും, സഞ്ചരിച്ച സമയവും കൃത്യമായി നല്‍കിയിരിക്കണം. പരാതി ലഭിച്ചു കഴിഞ്ഞാല്‍ അന്വേഷണ വിഭാഗത്തിന്‌ കൈമാറി തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതായിരിക്കും.

പരാതിയെ കുറിച്ചുള്ള വിവരം പരാതിക്കാരനെ ടെക്‌സ്‌ മെസ്സേജ്‌ വഴി അയക്കും. പരാതിക്ക്‌ ഏഴു ദിവസങ്ങള്‍ക്കുള്ളില്‍ പരിഹാരം ഉണ്ടാകും എന്നതാണ്‌ ഈ സംവിധാനത്തിന്റെ പ്രത്യേകത.

യാത്രക്കാര്‍ എന്തെങ്കിലും സാധനങ്ങള്‍ ടാക്‌സിയില്‍ മറന്നു വെച്ചു പോയത്‌ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ അടുത്തുള്ള പൊലീസ്‌ സ്റ്റേഷനില്‍ വിവരം അറിയിക്കാന്‍ എല്ലാ ടാക്‌സി ഡ്രൈവര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌.

English summary
Now onwards passengers don't have to worry about forgetting belongings in the taxi in Dubai.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X