കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഹന്‍ ലാലിന്റെ പരസ്യത്തിനെതിരേ ഡോക്ടര്‍മാര്‍

Google Oneindia Malayalam News

ദുബായ്: സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന്റെ കൊളസ്‌ട്രോള്‍ ഫ്രീ ഓയില്‍ പരസ്യത്തിനെതിരേ യുഎഇയിലെ ഡോക്ടര്‍മാര്‍ രംഗത്ത്. യാതൊരു ശാസ്ത്രീയ അടിസ്ഥാനവുമില്ലാത്ത പരസ്യമാണിത്. ആളുകളെ തീര്‍ത്തും കബളിപ്പിക്കുന്ന പരസ്യമാണിതെന്നാണ് വിമര്‍ശകരുടെ അഭിപ്രായം. കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ട് ആരോഗ്യം സംരക്ഷിക്കുന്ന വെളിച്ചെണ്ണയാണിതെന്ന പരസ്യവാചകമാണ് വിവാദമായിരിക്കുന്നത്.

വെളിച്ചെണ്ണയുടെ ഒരു പ്രത്യേക ബ്രാന്‍ഡിനാണ് മോഹന്‍ലാല്‍ മോഡലായെത്തുന്നത്. വെളിച്ചെണ്ണ പരിപൂര്‍ണമായും കൊളസ്‌ട്രോള്‍ ഫ്രീ അല്ല. പിന്നെ കൊളസ്‌ട്രോള്‍ ഫ്രീ എന്ന പേരില്‍ മോഹന്‍ലാല്‍ പരസ്യപ്പെടുത്തുന്ന വെളിച്ചെണ്ണയ്ക്ക് എങ്ങനെ ഈ അവകാശവാദം ഉന്നയിക്കാനാവും. ശാസ്ത്രീയമായ തെളിയിക്കാത്ത ഒരു കാര്യം ലാലിനെ പോലെ ജനപ്രിയനായ ഒരാളെ മുന്നില്‍ നിര്‍ത്തി അവതരിപ്പിക്കുന്നത് ശരിയല്ല. യുഎഇയിലുള്ള ഓള്‍ കേരള മെഡിക്കല്‍ ഗ്രാജ്വേറ്റ് അസോസിയേഷന്‍ അംഗങ്ങള്‍ തന്നെയാണ് ഇത്തരമൊരു പരാതി ഉയര്‍ത്തുന്നത്.

Mohanlal Advertisement

അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ പഠനറിപ്പോര്‍ട്ടില്‍ വെളിച്ചെണ്ണ ഇപ്പോഴും ഹൃദ്രോഗത്തിനു സാധ്യതയുള്ള ഓയിലുകളാണ് കൂട്ടത്തിലാണുള്ളത്. പുതിയ ബ്രാന്‍ഡുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ ചാനലുകളിലൂടെയും റെയില്‍വേ സ്‌റ്റേഷനുകളിലൂടെയും ഒഴുകുകയാണ്. ശുദ്ധമായ വെളിച്ചെണ്ണ ആരോഗ്യത്തിന് നല്ലതാണെന്നാണ് ലാലിന്റെ പരസ്യ കഥാപാത്രം പറയുന്നത്. പരസ്യത്തില്‍ ഒരു കേരള രാജാവിന്റെ വേഷത്തിലാണ് ലാലെത്തുന്നത്.

<center><iframe width="600" height="450" src="http://www.youtube.com/embed/s_CeFRoHtBM" frameborder="0" allowfullscreen></iframe></center>

English summary
Mohanlal's cholestrol-free oil advertisement in controversy.What Mohanlal publicises through the advertisement is not scientifically proven, says doctors
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X