കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായില്‍ സൈക്കിള്‍ ട്രാക്ക് റെഡി

  • By Soorya Chandran
Google Oneindia Malayalam News

ദുബായ്: ദുബായിലെ സൈക്കിള്‍ സവാരിക്കാര്‍ക്ക് ഇനി പേടികൂടൂതെ സൈക്കിള്‍ ചവിട്ടാം. സൈക്കിളുകള്‍ക്ക് മാത്രമായുള്ള പ്രത്യേക ട്രാക്ക് നിര്‍മാണത്തിന്‍റെ ആദ്യഘട്ടം പൂര്‍ത്തിയായിക്കഴിഞ്ഞു. ആരോഗ്യ പരിപാലനത്തിന്റെ ഭാഗമായി സര്‍ക്കാര്‍ തന്നെ സൈക്കിള്‍ ഉപയോഗം കൂട്ടാന്‍ നടപടികളെടുത്തിരുന്നു.

ആദ്യ ഘട്ടം പൂര്‍ത്തിയായപ്പോള്‍ തന്നെ വലിയ പിന്തുണയാണ് ലഭിച്ചിരിക്കുന്നത്. മറ്റ് വാഹനങ്ങളെ ഭയക്കാതെ ധൈര്യമായി സൈക്കില്‍ ചവിട്ടാം എന്നുള്ളത് ദുബായിലെ സൈക്കിള്‍ പ്രേമികളെ കുറച്ചൊന്നുമല്ല സന്തോഷിപ്പിക്കുന്നത്. സുരക്ഷിതമായ സൈക്കിള്‍ ട്രാക് വരുന്നതോടെ കൂടുതല്‍ ആളുകള്‍ സൈക്കിള്‍ , വ്യായാമത്തിന്റെ ഭാഗമാക്കി മുന്നോട്ട് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

cycle

ദുബായില്‍ മാത്രം സൈക്കിളിങ് ഹരമാക്കിയ രണ്ടായിരത്തോളം പേര്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇവര്‍ക്ക് സന്തോഷം പകരുന്നതാണ് പുതിയ ട്രാക്ക്.

ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയാണ്(ആര്‍ടിഎ) സൈക്കിള്‍ ട്രാക് നിര്‍മ്മിക്കുന്നത്. ആദ്യഘട്ടമായി 104 കിലോമീറ്റര്‍ ട്രാക്ക് ആണ് നിര്‍മിച്ചിരിക്കുന്നത്. ദുബായ് സൈക്കിള്‍ മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ച് 850 കിലോമീറ്റര്‍ നീളത്തില്‍ സൈക്കിള്‍ ട്രാക്ക് ആണ് നിര്‍മ്മിക്കുന്നത്. ഇതിന്റെ ആദ്യഘട്ടമാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്.

ട്രാക്ക് നിര്‍മാണത്തിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കിയ വിവരം ആര്‍ടിഎയുടെ ട്രാഫിക് ആന്‍ഡ് റോഡ് ഏജന്‍സി സിഇഓ മായിത ബിന്‍ ഉദായ് ആണ് പ്രഖ്യാപിച്ചത്. സൈക്കിളിങ് ട്രാക്കില്‍ ദുബായ് സൈക്കിളിങ് ട്രാക്ക് ഗേറ്റ്, സൈക്കിളുകളും മറ്റ് ആക്‌സസറീസും വാടകക്കെടുന്നതിനുള്ള കേന്ദ്രങ്ങള്‍, സകല സൗകര്യങ്ങളുമുള്ള മെഡിക്കല്‍ ക്ലിനിക്കുകള്‍ എന്നിവയും ഉള്‍പ്പെടുമെന്ന് അദ്ദേഹം അറിയിച്ചു.

ആരോഗ്യം കാത്ത് സൂക്ഷിക്കാന്‍ സൈക്കിള്‍ സവാരി മികച്ചതാണെന്ന വിലയിരുത്തലില്‍ പാര്‍ക്കുകളിലും ജനവാസ കേന്ദ്രങ്ങളിലും കൂടുതല്‍ സൈക്കിള്‍ ട്രാക്കുകള്‍ നിര്‍മ്മിക്കാനുള്ള പദ്ധതിയിലാണ് ഐര്‍ടിഎ.

English summary
Biking enthusiasts in Dubai are delighted with news that Road Transport Authority’s (RTA) has successfully completed the first phase of Dubai’s cycling track.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X