കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായില്‍ പി കൃഷ്ണപിള്ള അനുസ്മരണം നടക്കുന്നു

  • By Aswathi
Google Oneindia Malayalam News

p-krishnappillai
ദുബായ്: കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളിലൊരാളായ സഖാവ് പി കൃഷ്ണപിള്ള മരിച്ചിട്ട് 65 വര്‍ഷം പിന്നിടുന്നു. ഈ അവസരത്തില്‍ ദുബായില്‍ ആഗസ്ത് 30ന് ഗ്രാമം സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ സഖാവ് പി കൃഷ്ണപിള്ള അനുസ്മരണച്ചടങ്ങ് നടക്കുന്നു. ദുബായിലെ കരാമ സെന്റര്‍ ഹാളില്‍ വച്ച് നടക്കുന്ന ചടങ്ങ് വിഎസ് അച്യുതാനന്ദന്റെ മുന്‍ പിഎ എ സുരേഷ് ഉദ്ഘാടനം ചെയ്യും.

1906 ല്‍ വൈക്കത്ത് ജനിച്ച കൃഷ്ണപ്പിള്ള പതിനാലാം വയസ്സില്‍ അനാഥനായി. ഇരുപത്തിയൊന്നാം വയസ്സില്‍ അലഹബാദില്‍ പോയി ഹിന്ദിപഠിച്ച് തിരിച്ചുവന്ന് ദക്ഷിണ ഭാരത ഹിന്ദിപ്രചാരണ സഭയുടെ പ്രവര്‍ത്തകനായി തീര്‍ന്നു. 1930ല്‍ ഉപ്പ് സത്യഗ്രഹം നടത്താന്‍ വടകരയില്‍ നിന്നും പയ്യന്നൂരിലേക്ക് പോയ ജാഥയുടെ പതാക വാഹകനായതോടെ പി കൃഷ്ണപിള്ളയുടെ ജീവിതം അധുനിക കേരള ചരിത്രത്തിന്റെ ഭാഗമായി തീരുകയായിരുന്നു. പിന്നീട് തൊഴിലാളി വര്‍ഗ രാഷ്ട്രീയത്തോടും സാധാരണ ജനജീവിതത്തോടും സഖാവ് ഇഴുകിച്ചേര്‍ന്നു.

1937ല്‍ കോഴിക്കോട് രൂപീകരിച്ച ആദ്യ പാര്‍ട്ടി യൂണിറ്റിന്റെ സെക്രട്ടറി കൂടിയായിരുന്നു സഖാവ് പി കൃഷ്ണപിള്ള. അതുല്യ സംഘടനാ ശേഷിയും ഉറച്ച കമ്യാണിസ്റ്റ് ബോധവും സന്നദ്ധതയും മനുഷ്യ സ്‌നേഹിയുമായ സഖാവ് ഒളിവ്ജീവിതത്തിനിടയില്‍ പാമ്പ് കടിയേറ്റാണ് മരിച്ചത്.

ദുബായില്‍ നടക്കുന്ന സഖാവ് പി കൃഷ്ണപിള്ള അനുസ്മരണത്തെ കുറിച്ചറിയാന്‍ 050 557 6357, 055 7810068, 055 9615745, 055 331 5569 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

English summary
P Krishnappillai, Founder of the Communist movement in Kerala is still being remembered even on the 65 year of his day of demise, In Dubai.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X