കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

21 നഴ്‌സറികളില്‍ ഫീസ് 30 ശതമാനം കൂട്ടി

  • By Meera Balan
Google Oneindia Malayalam News

Dubai
ദുബായ്: രാജ്യത്തെ 21 നഴ്‌സറി സ്‌കൂളുകളില്‍ 30 ശതമാനം ഫീസ് വര്‍ദ്ധിപ്പിയ്ക്കാന്‍ സാമൂഹിക ക്ഷേമ വകുപ്പ് തീരുമാനിച്ചു. കഴിഞ്ഞ് മൂന്ന് വര്‍ഷത്തിനിടെ ആദ്യമായാണ് രാജ്യത്ത് ഫീസ വര്‍ദ്ധനയ്ക്ക് അനുമതി നല്‍കിയത്. അടുത്ത വര്‍ഷം മുതല്‍ കുട്ടികളില്‍ നിന്നാണ് 30 ശതമാനം ഫീസ് വര്‍ദ്ധനവ് ഈടാക്കാന്‍ നഴ്‌സറികള്‍ക്ക് അനുമതി നല്‍കിയിരിയ്ക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി ഈ ആവശ്യവുമായി നഴ്‌സറികള്‍ സമീപിച്ചെങ്കിലും ഇത്തവണയാണ് ആദ്യമായി ഒരു അനുകൂല നിലപാട് എടുക്കുന്നതെന്ന് ശിശുവകുപ്പ് ഡയറക്ടര്‍ മോസ സലേം അല്‍ ഷൂമി പറഞ്ഞു.

3 മുതല്‍ 64 ശതമാനം വരെ ഫീസ് വര്‍ദ്ധനവാണ് നഴ്‌സറികള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ 30 ശതമാനം വര്‍ദ്ധനവ് എന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു അധികൃതര്‍. വര്‍ദ്ധിച്ചു വരുന്ന കെട്ടിട വാടക, അധ്യാപകരുടെ ശമ്പള വര്‍ദ്ധവന്, തുടങ്ങിയ പല ഘടകങ്ങളും പരിഗണിച്ചാണ് ഫീസ് വര്‍ദ്ധിപ്പി്ച്ചത്.

ഗുണനിലവരമുള്ള വിദ്യാഭ്യാസം നല്‍കുന്നതിന് ഫീസ് നിരക്ക് ഉയര്‍ത്തേണ്ടത് അനിവാര്യമാണന്നും അധികൃതര്‍ പറഞ്ഞു. വാഹനം, ആഹാരം , യൂണിഫോം എന്നിവയില്‍ ഫീസ് വര്‍ദ്ധനവ് ഏര്‍പ്പെടുത്തിയിട്ടില്ല. ഓരോ നഴ്‌സറികളിലും ഓരോ തരത്തിലാണ് ഫീസ് നിരക്ക് അതിനാല്‍ തന്നെ ഇതിന് ആനുപാതികമായാണ് വര്‍ദ്ധനവ്.ഏഴ് മണിയ്ക്കൂര്‍ ക്ളാസിന് പുറമെ പഠിപ്പിയ്ക്കുന്ന അധിക സമയത്തിനും പണം ഈടാക്കാന്‍ സ്ഥാപനങ്ങള്‍ സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്.

English summary
The Ministry of Social Affairs, for the first time in three years, has approved up to 30 per cent hike in fees in 21 nursery schools.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X