13 ലക്ഷം കുവൈത്തി പൗരന്‍മാരില്‍ മൂന്ന് ലക്ഷം പേര്‍ വ്യാജന്‍മാരെന്ന് കണ്ടെത്തല്‍!

  • Posted By:
Subscribe to Oneindia Malayalam

കുവൈത്ത് സിറ്റി: രാജ്യത്തെ 13 ലക്ഷം പൗരന്‍മാരില്‍ മൂന്ന് ലക്ഷം പേര്‍ വ്യാജന്‍മാരെന്ന് കുവൈത്തി പാര്‍ലമെന്റഗം. ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയം നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായതെന്ന് പാര്‍ലമെന്റംഗം സഫ അല്‍ ഹാഷിം പറഞ്ഞു. കുവൈത്ത് പൗരന്‍മാര്‍ക്കുള്ള സേവനങ്ങള്‍ തട്ടിയെടുക്കുന്നതിനു വേണ്ടിയാണ് മറ്റ് അറബ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ വ്യാജരേഖകള്‍ ചമച്ച് പൗരത്വം തട്ടിയെടുത്തതെന്നും അല്‍ റായ് ദിനപത്രത്തോട് അവര്‍ പറഞ്ഞു.

ജെഎൻയുവിൽ നിന്ന് മറ്റൊരു വിദ്യാർത്ഥിയെ കൂടി കാണാതായി; കാണാതായത് ഗവേഷണ വിദ്യാർത്തിയെ...

പലപ്പോഴും കുവൈത്തികളുടെ സഹായത്തോടെയാണ് മറ്റു രാജ്യക്കാര്‍ വ്യാജരേഖകള്‍ ചമച്ച് കുവൈത്തി പൗരത്വം കൈക്കലാക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി. വ്യാജരേഖ ചമയ്ക്കാന്‍ കുവൈത്തി പൗരന്‍മാര്‍ക്കും ഉദ്യോഗസ്ഥന്‍മാര്‍ക്കും കൈക്കൂലി നല്‍കിയതിന് സിറിയക്കാര്‍ ഉള്‍പ്പെടെയുള്ളവരെ പോലിസ് പിടികൂടിയ സാഹചര്യത്തിലാണ് എം.പിയുടെ പുതിയ വെളിപ്പെടുത്തല്‍. തെറ്റായ രീതിയില്‍ കുവൈത്തി പൗരത്വം സംഘടിപ്പിക്കുകയും രാജ്യത്തിന്റെ ഖജനാവില്‍ നിന്ന് 24000 കുവൈത്തി ദിനാര്‍ കൈക്കലാക്കുകയും ചെയ്ത സൗദി പൗരനെ കഴിഞ്ഞ ദിവസം കുവൈത്തി ക്രിമിനല്‍ കോടതി ഏഴ് വര്‍ഷത്തേക്ക് ശിക്ഷിച്ചിരുന്നു. വ്യാജരേഖകളിലൂടെ തട്ടിയെടുത്ത ജോലിയില്‍ നിന്ന് ഇയാളെ പിരിച്ചുവിടാനും 48000 ദിനാര്‍ പിഴയായി ഈടാക്കിയ ശേഷം നാടുകടത്താനും കോടതി വിധിക്കുകയുണ്ടായി.

kuwait

വ്യാജമായി കുവൈത്തിന്റെ ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് തരപ്പെടുത്തിയ ശേഷം കുവൈത്ത് നാവിക സേനയില്‍ ജോലി കൈക്കലാക്കിയെന്നതായിരുന്നു ഇയാള്‍ക്കെതിരായ കേസ്. ഇതിനായി ഇയാല്‍ വ്യാജ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റും ഡ്രൈവിംഗ് ലൈസന്‍സും ഉണ്ടാക്കിയിരുന്നു. ഇതിനു പുറമെ, ഇതേരീതിയില്‍ വ്യാജരേഖകളിലൂടെ കുവൈത്തി പൗരത്വം തരപ്പെടുത്തിയ ആറ് സിറിയന്‍ വംശജരെയും കോടതി നാല് വര്‍ഷം തടവിനും അവര്‍ രാജ്യത്തിനുണ്ടാക്കിയ നഷ്ടത്തിന്റെ ഇരട്ടിതുക പിഴയായി ഈടാക്കാനും കോടതി വിധിക്കുകയുണ്ടായി. പൗരന്‍മാര്‍ക്ക് സൗജന്യമായി ലഭിക്കുന്ന വിദ്യാഭ്യാസം, ചികില്‍സ എന്നിവ ഉള്‍പ്പെടെയുള്ള ഉദാരമായ സേവനങ്ങള്‍ തട്ടിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് മറ്റുനാട്ടുകാര്‍ കുവൈത്തി പൗരത്വം വ്യാജമായി ഒപ്പിച്ചെടുക്കുന്നത്. നേരത്തേ ഇക്കാര്യം താന്‍ പറഞ്ഞപ്പോള്‍ ആരും വിശ്വസിച്ചിരുന്നില്ലെന്നും ഇപ്പോള്‍ ആഭ്യന്തരമന്ത്രാലയം തന്നെ അന്വേഷണത്തിലൂടെ ഇക്കാര്യം കണ്ടെത്തിയിരിക്കുകയാണെന്നും എം.പി പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
300,000 obtained Kuwaiti citizenship fraudulently, 300,000 out of 1.3 million Kuwaiti citizens are frauds

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്