ജെഎൻയുവിൽ നിന്ന് മറ്റൊരു വിദ്യാർത്ഥിയെ കൂടി കാണാതായി; കാണാതായത് ഗവേഷണ വിദ്യാർത്തിയെ...

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: നജീബ് അഹമ്മദിന് പിന്നാലെ ജെഎൻയുവിൽ മറ്റൊരു വിദ്യാർത്തിയെ കൂടി കാണാതായി. ഗവേഷണ വിദ്യാര്‍ഥിയായ മുകുള്‍ ജെയിനെ (26) യാണ് ജനുവരി എട്ടുമുതല്‍ കാണാതായിട്ടുള്ളത്. കഴിഞ്ഞ ദിവസം കാണാതായ മുകുള്‍ ജെയ്ന്‍ എന്ന വിദ്യാര്‍ഥിക്ക് വ്യക്തിപരമായ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി വിവിരം ലഭിച്ചുവെന്ന് പോലീസ് പിടിഐ വാർത്താ ഏജൻസിയോട് പറഞ്ഞു.

2016 ഒക്ടോബര്‍ 15 ന് നജീബ് അഹമ്മദെന്ന വിദ്യാര്‍ഥിയെ ജെയഎന്‍യുവില്‍നിന്ന് കാണാതായിരുന്നു. 2016 ല്‍ കാണാതായ നജീബ് അഹമ്മദിനെ കണ്ടെത്തണമെന്ന ആവശ്യവുമായി അദ്ദേഹത്തിന്റെ മാതാവ് നേരത്തെ ദില്ലി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് സംഭവത്തില്‍ സിബിഐ അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

jnu

സര്‍വകലാശാലയിലെ ഹോസ്റ്റലില്‍ താമസിച്ചിരുന്ന നജീബിനെ മറ്റുചില വിദ്യാര്‍ഥികളുമായി ഉണ്ടായ അടിപിടിക്ക് പിന്നാലെയാണ് കാണാതായത്. ‌അഖില ഭാരതീയ വിദ്യാര്‍ഥി പരിഷത്ത് (എബിവിപി) സംഘടനയില്‍പ്പെട്ട വിദ്യാര്‍ഥികളും നജീബും തമ്മിലാണ് അപിടിയുണ്ടായതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. അതേസമയം മുകുൾ ജെയിനിനെ കാണാതായതിന് പിന്നില്‍ സംശയകരമായി ഒന്നുമില്ലെന്നാണ് കരുതുന്നതെന്നും പോലീസ് പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
JNU student missing

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്