മലയാളിയായ ഒൻപത് വയസ്സുകാരിയുടെ മൈ ഇമാജിനറി വേള്‍ഡ് എന്ന പുസ്തകം പ്രകാശനം ചെയ്തു.

  • Posted By:
Subscribe to Oneindia Malayalam

ഷാര്‍ജ: ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തില്‍ ഒന്‍പത് വയസുകാരിയായ ജസ്റ്റീന ജിബിന്റെ മൈ ഇമാജിനറി വേള്‍ഡ് എന്ന പുസ്തകം പ്രകാശനം ചെയ്തു. പുസ്തകോത്സവ വേദിയിലെ ലിറ്ററേച്ചര്‍ ഫോറത്തില്‍ നടന്ന ചടങ്ങില്‍ എന്‍ടിവി ചെയര്‍മാന്‍ മാത്തുക്കുട്ടി കടോണ്‍ ദുബായ് ആംലെഡ് സ്കൂൾ പ്രിന്‍സിപ്പാള്‍ ഫാ.വര്‍ഗീസ്പു തുശ്ശേരിക്ക് നല്‍കിയാണ് മൈ ഇമാജിനറി വേള്‍ഡ് പ്രകാശനം ചെയ്തത്.

കാമുകിക്ക് രഹസ്യബന്ധമെന്ന് സംശയം... കൊലപ്പെടുത്തി ബാഗിലാക്കി ഉപേക്ഷിച്ചു, ഡോക്ടര്‍ അറസ്റ്റില്‍

മുപ്പത്തിയെട്ട് പേജുകളിലായി ഒന്‍പത് ചെറുകഥകളും മൂന്ന് കവിതകളും അടങ്ങുന്നതാണ് മൈ ഇമാജിനറി വേള്‍ഡ് എന്ന പുസ്തകം.ഏഴാം വയസുമുതല്‍ ആണ് ജസ്റ്റീന എഴുതി തുടങ്ങിയക്.ഇക്കാലയളവില്‍ നടത്തിയ ഇരുപത്തിയഞ്ചോളം രചനകളില്‍ നിന്നും തെരഞ്ഞെടുത്ത കഥകളും കവിതകളും ആണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

sharjahmap

കേരളത്തില്‍ നേരത്തെ തന്നെ മൈ ഇമാജിനറി വേള്‍ഡ് പുറത്തിറക്കിയിരുന്നു. എറണാകുളം സ്വദേശികളായ ജിബന്‍ കുര്യന്റെയും ജസ്റ്റിന്റെ ജിബിന്റെയും മകളാണ് നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ ജസ്റ്റീന.

English summary
9 year old Malayali girl's book 'my imaginary world' released

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്