കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബുദാബിയില്‍ പഴങ്ങള്‍ക്കും പച്ചക്കറിക്കും വിലക്കുറവ്

  • By Meera Balan
Google Oneindia Malayalam News

അബുദാബി: നോമ്പ് ആരംഭിച്ചതോടെ യുഎഇ യില്‍ ഉടനീളം പഴങ്ങളുടെയും പച്ചക്കറികളുടേയും വില കുതിച്ചുയരുന്നതായി ആരോപണം ഉണ്ടായിരുന്നു. റീട്ടെയില്‍ വ്യാപാരികളാണ് വിലക്കയറ്റത്തിന് പിന്നെലെന്ന് ജനങ്ങള്‍ ആരോപിച്ചിരുന്നു. വിപണി വിലയെക്കാള്‍ അധികം പണം ഈടാക്കിയാണ് പലവരും വില്‍പ്പന നടത്തിയത്. എന്നാല്‍ ഹോള്‍സെയില്‍ വില്‍പ്പനക്കാരില്‍ നിന്നും നേരിട്ട് സാധനങ്ങള്‍ വാങ്ങാനുള്ള അവസരം ജനങ്ങള്‍ക്ക് നല്‍കുകയാണ് അധികൃതര്‍.

വളരെ കുറഞ്ഞ നിരക്കില്‍ റംസാന്‍ കാലയളവില്‍ ജനങ്ങള്‍ക്ക് പഴങ്ങളും പച്ചക്കറികളും ലഭ്യമാക്കുന്നതിനാണ് അബുദാബി ശ്രമിയ്ക്കുന്നത്. അല്‍ മിന മാര്‍ക്കറ്റില്‍ നിന്നും ഹോള്‍സെയില്‍ നിരക്കില്‍ സാധനങ്ങള്‍ ഉപഭോക്താക്കള്‍ക്കാ വാങ്ങാനുള്ള അവസരമാണ് ഒരുക്കുന്നത്. രാത്രി 7.30 മുതല്‍ പുലര്‍ച്ചെ രണ്ട് മണരിവരെ ഇത്തരത്തില്‍ കുറഞ്ഞ നിരക്കില്‍ പഴങ്ങളും പച്ചക്കറികളും വാങ്ങാം.

Food

വിപണി വിലയെക്കാളും ഉയര്‍ന്ന നിരക്കില്‍ സാധനങ്ങള്‍ വില്‍ക്കുന്ന കച്ചവടക്കാരില്‍ നിന്നും പിഴ ഈടാക്കാനാണ് തീരുമാനം. കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ യൂണിറ്റ് തലവന്‍ ഡോ ഹാഷിം അല്‍ ന്യൂയാമി ഇക്കാര്യം പറഞ്ഞു. ഹൈപ്പര്‍മാര്‍ക്കറ്റുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും വില നിയന്ത്രണം നില നില്‍ക്കുന്നുണ്ടെന്നും അധികൃതര്‍. എന്തായാലും അവശ്യസാധനങ്ങളുടെ വില ഉയരാതിരിയ്ക്കാന്‍ ശ്രമിയ്ക്കുകയാണ് അധികൃതര്‍.

English summary
Abu Dhabi: Cheap fruit and vegetables to be on offer at market
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X