ഉപരോധം തുണയായി; പച്ചക്കറി, മല്‍സ്യം, പാല്‍ ഉല്‍പാദനത്തില്‍ ഖത്തര്‍ വന്‍ പുരോഗതിയിലേക്ക്

  • Posted By:
Subscribe to Oneindia Malayalam

ദോഹ: ആറു മാസമായി തുടരുന്ന ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര ഉല്‍പ്പാദനം പരമാവധി വര്‍ധിപ്പിക്കാനുള്ള ഖത്തറിന്റെ ശ്രമങ്ങള്‍ വിജയം കണ്ടുതുടങ്ങി. പച്ചക്കറി, ഇറച്ചിക്കോഴി, കോഴിമുട്ട, പാല്‍, മല്‍സ്യം തുടങ്ങിയവയുടെ കാര്യത്തില്‍ രാജ്യം വന്‍ പുരോഗതി നേടിയതായി ഖത്തര്‍ കാര്‍ഷിക കാര്യങ്ങള്‍ക്കായുള്ള അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ശെയ്ഖ് ഡോ. ഫാലിഹ് പിന്‍ നാസര്‍ അല്‍ഥാനി അറിയിച്ചു.

ഭിന്നശേഷിയുള്ള വിദ്യാർത്ഥിയെ സിപിഎം നേതാവ് പീഡിപ്പിച്ചു; സംഭവം കോഴിക്കോട്, നേതാവ് ഒളിവിൽ...

ഈ വര്‍ഷം കാര്‍ഷിക രംഗത്ത് ആരംഭിക്കുന്ന രണ്ട് വന്‍ പദ്ധതികള്‍ നടപ്പാവുന്നതോടെ ഈ മേഖലകളില്‍ രാജ്യം സ്വയം പര്യാപ്തതയിലേക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
വര്‍ഷം മുഴുവന്‍ പച്ചക്കറിയുടെ ലഭ്യത ഉറപ്പുവരുത്തുന്ന രീതിയിലുള്ള പദ്ധതികളാണ് രാജ്യത്ത് തുടങ്ങാനിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 21 ശതമാനയമായിരുന്ന പച്ചക്കറി ഉല്‍പ്പാദനം ഇത്തവണ 60 ശതമാനമായി ഉയര്‍ന്നു. കക്കിരിയുടെ കാര്യത്തില്‍ സ്വയം പര്യാപ്തത കൈവരിക്കാന്‍ ഇതിനകം സാധിച്ചു. രാജ്യത്തിനാവശ്യമായ തക്കാളിയുടെ 60 ശതമാനവും ആഭ്യന്തര ഉല്‍പ്പാദനത്തിലൂടെ ലഭ്യമാക്കാന്‍ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. 11,000 ഹെക്ടര്‍ ഭൂമിയിലായി 900 ഫാമുകള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ആഭ്യന്തര പച്ചക്കറി ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റിലെത്തിയതോടെ അവയുടെ വിലകുറയാന്‍ തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.

qatar

ഉപരോധത്തിന് മുമ്പ് രാജ്യത്തിനാവശ്യമായ ഇറച്ചിക്കോഴിയുടെ 50 ശതമാനം മാത്രമേ ഖത്തര്‍ ഉല്‍പ്പാദിപ്പിച്ചിരുന്നുള്ളൂ. എന്നാല്‍ ഇന്നത് 99 ശമതാനമായി ഉയര്‍ന്നു. കോഴിമുട്ടയുടെ കാര്യത്തില്‍ ആഭ്യന്തര ആവശ്യത്തിന്റെ 30 ശതമാനം ഉല്‍പ്പാദനം സാധ്യമായി. ക്ഷീരു ഉല്‍പ്പാദനം ഉപരോധത്തിന് മുമ്പ് വെറും 17 ശതമാനമായിരുന്നത് ഇപ്പോള്‍ 72 ശതമാനമായി വര്‍ധിപ്പിക്കാന്‍ സാധിച്ചു. അടുത്ത ആറ് മാസത്തിനകം ഇക്കാര്യത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. സൗദി അറേബ്യയുടെ നേതൃത്വത്തില്‍ ജൂണ്‍ അഞ്ചിന് ആരംഭിച്ച ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര ഉല്‍പ്പാദനം ശക്തിപ്പെടുത്താനുള്ള തീരുമാനമാണ് ഖത്തറിന് നേട്ടമായത്. നേരത്തേ പാല്‍, പച്ചക്കറി തുടങ്ങിയ സാധനങ്ങള്‍ക്ക് സൗദിയെയായിരുന്നു ഖത്തര്‍ പ്രധാനമായും ആശ്രയിച്ചിരുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
blockade helped qatar increase agri products

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്