ഭീകര വിരുദ്ധ പോരാട്ടം ആഗോള സമൂഹത്തിന്റെ ഉത്തരവാദിത്തം: സൗദി കിരീടാവകാശി

  • By: Desk
Subscribe to Oneindia Malayalam

റിയാദ്: ഭീകര വിരുദ്ധ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിന് സൗദി കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫിന് അമേരിക്കയിലെ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സിയുടെ ബഹുമതി. സിഐഎ ഡയറക്ടര്‍ മൈക് പൊംപ്യൊ റിയാദിലെത്തി കിരീടാവകാശിക്ക് ഉപഹാരം സമ്മാനിച്ചു. ഭീകര വിരുദ്ധ പോരാട്ടങ്ങള്‍ക്ക് ഇന്റലിജന്‍സ് മേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിനാണ് ലോകത്തെ ഏറ്റവും മികച്ച ഇന്റലിജന്‍സ് ഏജന്‍സിയായ സിഐഎ യുടെ 'ജോര്‍ജ് ടെനെറ്റ്' മെഡല്‍ അമീര്‍ മുഹമ്മദ് ബിന്‍ നായിഫിന് സമ്മാനിച്ചത്.

ഭീകര വിരുദ്ധ പോരാട്ടങ്ങള്‍ക്ക് സൗദി അറേബ്യ നടത്തുന്ന ശ്രമങ്ങള്‍ക്കുള്ള അന്താരാഷ്ട്ര അംഗീകാരമാണ് അവാര്‍ഡെന്ന് കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് പറഞ്ഞു. എല്ലാ മതങ്ങളും ഭീകരവാദത്തിന് എതിരാണ്. ഭീകരരുടെ പൈശാചിക പ്രവൃത്തികള്‍ ഒരു മതവും അംഗീകരിക്കുന്നില്ല. മുഴുവന്‍ ഭീകരവാദത്തെയും സൗദി അറേബ്യ അപലപിക്കുന്നു. ഭീകര വിരുദ്ധ പോരാട്ടം ആഗോള സമൂഹത്തിന്റെ കൂട്ടുത്തരവാദിത്വമാണെന്നും അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് വ്യക്തമാക്കി.

award-12


ഉപ കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍, ആഭ്യന്തര മന്ത്രിയുടെ ഉപദേഷ്ടാവ് അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സഊദ് ബിന്‍ നായിഫ്, ജനറല്‍ ഇന്‍വെസ്റ്റിഗേഷന്‍ മേധാവി ജനറല്‍ അബ്ദുല്‍ അസീസ് അല്‍ഹുവൈരിനി എന്നിവര്‍ ഉള്‍പ്പെടെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.

English summary
Crown Prince Mohammed bin Nayef, Saudi Arabia’s deputy premier and interior minister, has been presented with a CIA award for his work fighting terrorism, prompting raised eyebrows on social media.CIA Director Mike Pompeo gifted the prince with the George Tenet award in Riyadh on Friday.
Please Wait while comments are loading...