കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായിലെ ചുവരുകളിലും തൂണുകളിലും പരസ്യം പതിച്ചാല്‍ ആയിരം ദിര്‍ഹം പിഴ

ദുബായിലെ ചുവരുകളിലും തൂണുകളിലും പരസ്യം പതിച്ചാല്‍ ആയിരം ദിര്‍ഹം പിഴ

  • By Desk
Google Oneindia Malayalam News

ദുബായ്: താമസ സൗകര്യങ്ങള്‍, ട്യൂഷന്‍ സേവനങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുള്ള പരസ്യങ്ങള്‍ കെട്ടിടത്തിന്റെ ഭിത്തികളിലും വിളക്കുകാലുകളിലും മറ്റും പതിക്കുന്നവര്‍ ശ്രദ്ധിക്കുക, നിങ്ങള്‍ പോസ്റ്ററില്‍ നല്‍കിയ നമ്പറിലേക്ക് ആദ്യം വിളിക്കുക കസ്റ്റമറാവില്ല, ദുബായ് മുനിസിപ്പാലി അധികൃതരാവും. ആയിരം ദിര്‍ഹം പിഴയടക്കാന്‍ ആവശ്യപ്പട്ടുകൊണ്ടായിരിക്കും വിളി വരിക. നിയമവിരുദ്ധമായി പരസ്യങ്ങള്‍ പതിക്കുന്നവരില്‍ നിന്ന് പിഴയീടാക്കാന്‍ ദുബായ് മുനിസിപ്പാലിറ്റി തീരുമാനിച്ചതോടെയാണിത്. ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പുമായി ദുബായ് മുനിസിപ്പാലിറ്റിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ വീഡിയോ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതൊഴിവാക്കാന്‍ നിയമവിധേയമായി പരസ്യം ചെയ്യാനുള്ള വഴികളില്‍ വീഡിയോയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

ട്രംപിന്റെ തീരുമാനത്തിനെതിരായ പ്രതിഷേധം പലസ്തീന് പുറത്തേക്കും; ലബനാനില്‍ സംഘര്‍ഷം
നിയമവരുദ്ധമായി പരസ്യ നോട്ടീസുകള്‍ പതിക്കുന്നതിനെതിരേ അബുദാബി മുനിസിപ്പാലിറ്റി കൈക്കൊണ്ട നടപടികളുടെ ചുവടുപിടിച്ചാണ് ദുബായ് മുനിസിപ്പാലിറ്റിയും കര്‍ശന നിയന്ത്രണങ്ങളുമായി മുന്നോട്ടുവന്നിരിക്കുന്നത്. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുള്‍പ്പെടെ കടകളുടെയും മതിലുകളുടെയും മറ്റും ഭിത്തികളിലും വിളക്കുകാലുകളിലും പരസ്യ പോസ്റ്ററുകള്‍ ഒട്ടിക്കുകന്നതും സൈന്‍ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതും നഗരത്തിന്റെ സൗന്ദര്യം മോശമാക്കുകയും അപകടങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നുവെന്ന പരാതികളെ തുടര്‍ന്നായിരുന്നു നടപടി. ഈ രീതിയില്‍ നിയമവിധേയമായല്ലാതെ പരസ്യങ്ങള്‍ നല്‍കി തട്ടിപ്പുകള്‍ നടത്തുന്ന സ്ഥാപനങ്ങളെ കുറിച്ചുള്ള പരാതികളും വ്യാപകമായിരുന്നു. ഇതിന് തടയിടുകയെന്നത് കൂടിയാണ് പുതിയ നീക്കത്തിലൂടെ മുനിസിപ്പാലിറ്റി ലക്ഷ്യമിടുന്നത്.

dubai

2016ല്‍ റാസല്‍ ഖൈമയിലാണ് ആദ്യമായി ഈ രീതിയില്‍ പോസ്റ്റര്‍ പതിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കിത്തുടങ്ങിയത്. രണ്ടായിരം മുതല്‍ 10,000 വരെ ദിര്‍ഹമായിരുന്നു അന്ന് പിഴയായി ഈടാക്കിയിരുന്നത്. മാത്രമല്ല, ഈ രീതിയില്‍ നിയമവിരുദ്ധമായി പരസ്യം ചെയ്യുന്നവരുടെ ലൈസന്‍സ് റദ്ദ് ചെയ്യാനും നടപടികളെടുത്തിരുന്നു. വാഹനങ്ങളുടെ വിന്‍ഡ് സ്‌ക്രീനുകളിലും കെട്ടിടങ്ങളുടെ വാതില്‍പ്പടികളിലും മസാജ് സെന്ററുകളുടെയും മറ്റും പരസ്യ കാര്‍ഡുകള്‍ തിരുകി വയ്ക്കുന്നതിനെതിരേ ദുബായ് മുനിസിപ്പാലിറ്റി നേരത്തേ ശക്തമായി രംഗത്തെത്തിയിരുന്നു.
English summary
The Dubai Municipality has warned residents against sticking 'random advertisements' and posters on buildings or face a heavy fine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X