കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രുചിയുടെ ലോകം തുറന്ന് ദുബായ് ഫുഡ് ഫെസ്റ്റിവല്‍

  • By Meera Balan
Google Oneindia Malayalam News

ദുബായ്: രുചിയുടെ ലോകം തുറന്ന് ദുബായ് ഫുഡ് ഫെസ്റ്റിവലിന് ആവേശോജ്ജലമായ തുടക്കം. വെള്ളിയാഴ്ച ( ഫെബ്രുവരി 21) ആരംഭിച്ച ഫെസ്റ്റിവല്‍ മാര്‍ച്ച് 15 ന് അവസാനിയ്ക്കും. മേളയുടെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നായ ഫുഡ് കാര്‍ണിവല്‍ ഇന്ന് (ഫെബ്രുവരി 22) കൂടി മാത്രമേ ആസ്വദിയ്ക്കാന്‍ കഴിയൂ. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഭക്ഷ്യവിഭവങ്ങളുടെ വിപണനവും കഌസുകളും നടക്കും

ദുബായ് ഫെസ്റ്റിവല്‍സ് ആന്‍ഡ് റീടെയില്‍ എസ്റ്റാബഌഷ്‌മെന്റാണ് ഫുഡ് ഫെസ്റ്റിവല്‍ നടത്തുന്നത്. 5000 ല്‍ അധികം റെസ്റ്റോറന്റുകളും പ്രമുഖ ഷോപ്പിംഗ് മാളുകളും മേളയുടെ ഭാഗമാകുന്നുണ്ട്. ടേസ്റ്റ് ഓഫ് ദുബായ്, ഗള്‍ഫ് ഫുഡ്, ബോട്ട് ഷോ, തുടങ്ങി ഒട്ടേറെ പരിപാടികളും ഫുഡ് ഫെസ്റ്റിവലിന്റെ ഭാഗമായി നടത്തുന്നുണ്ട്.

Food

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഗ്രില്‍ ഇനങ്ങളും മേളയില്‍ പ്രദര്‍ശിപ്പിയ്ക്കും. ദ ബിഗ് ഗ്രില്‍ എന്ന പരിപാടിയിലൂടെയാണ് ഗ്രില്‍ വിഭവങ്ങള്‍ പരിചയപ്പെടുത്തുക. 27, 28 തീയതികളില്‍ എമിറേറ്റ്‌സ് ഗോള്‍ഫ് കഌബിലാണ് ദ ബിഗ് ഗ്രില്‍ നടക്കുക.

ലോകപ്രശസ്തരായ പാചകവിദഗ്ദര്‍ നടത്തുന്ന ക്ളാസുകളും മേളയുടെ ഭാഗമായി നടത്തും. തനിനാടന്‍ രുചി ആസ്വദിയ്ക്കാന്‍ കൊതിയ്ക്കുന്ന പ്രവാസി മലയാളികള്‍ക്കായി ദുബായ് വണ്‍ര്‍ ലാന്റില്‍ ഗ്രാന്‍ഡ് കേരള ഫെസ്റ്റിവലും അരങ്ങേറുന്നുണ്ട്. കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഭക്ഷണ വിഭവങ്ങളാണ് മേളയില്‍ ഉണ്ടാവുക. മാത്രമല്ല നറുകെടുപ്പുകളിലൂടെ രണ്ടാഴ്ച കൂടുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് സമ്മാനവും ലഭിയ്ക്കും.

English summary
Dubai Food Festival Started.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X