കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്: ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്നത് തടയാന്‍ കര്‍ശന നിര്‍ദ്ദേശങ്ങളുമായി മുനിസിപ്പാലിറ്റി

Google Oneindia Malayalam News

ദുബായ്: ദുബായില്‍ വീടുകള്‍ വാടകക്ക് നല്‍കുന്ന വീട്ടുടകമള്‍ക്ക് കര്‍ശന താക്കീതുമായി ദുബായ് മുനിസിപ്പാലിറ്റി. കരാര്‍ പ്രകാരമല്ലാതെ വീടുകളില്‍ അനധികൃതമായി താമസിക്കുന്നവരെ പരിശോധക്കിടെ കണ്ടെത്തിയാല്‍ വീട്ടുടമകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് മുനിസിപ്പാലിറ്റിയുടെ അറിയിപ്പ്.

വീട്ടുടമകള്‍ വീട്ടില്‍ താമസിക്കാനെത്തുന്നവരുമായി പാലിക്കേണ്ട നാല് നിബന്ധനകളും മുനിസിപ്പാലിറ്റി പുറത്തിറക്കിയിട്ടുണ്ട്.
1 വീട് വാടക്ക് നല്‍കുന്നതിന് മുമ്പായി എമിറേറ്റ് അധികൃതരുടെ അനുമതിയോടെ വീട്ടുടമസ്ഥനും വാടക്കാരും് ഒപ്പുവെയ്ക്കണം.

2 ഏത് തരത്തിലുള്ള ലീസ് കരാറാണ് ഒപ്പുവെയ്‌ക്കേണ്ടതെന്ന് കണ്ടെത്തി നേരത്തെ അതിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കുക.

3 വീട്ടിലെ താമസക്കാര്‍ കരാര്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി പരിശോധന നടത്തണം.
4 ഏതെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങളോ കരാര്‍ ചട്ടലംഘനങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ എമിറേറ്റ് അധികാരികളെ വിവരമറിയിക്കുക. എന്നിങ്ങനെ നാല് നിര്‍ദ്ദേശങ്ങളാണ് ദുബായ് മുനിസിപ്പാലിറ്റി മുന്നോട്ടുവച്ചിട്ടുള്ളത്.

dubaimap

അപ്പാര്‍ട്ട്‌മെന്റുകളില്‍ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്നത് തടയുന്നതിനും, അവിവാഹിതരെ റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ നിന്ന് മാറ്റുന്നതിനും യുവാക്കള്‍ക്കിടയിലെ ലിവിംഗ് ഇന്‍ ബന്ധങ്ങള്‍ കണ്ടെത്തുന്നതിനും വേണ്ടിയുള്ള ശ്രമങ്ങളാണ് മുനിസിപ്പാലിറ്റിയുടെ തീരുമാനത്തിന് പിന്നില്‍. ദുബായ് നിവാസികളില്‍ നിന്ന് ലഭിച്ചിട്ടുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് ഒരുമിച്ച് താമസിക്കുന്ന യുവാക്കള്‍ക്കെതിരെ നടപടി ശക്തമാക്കുന്നത്. കുടുംബങ്ങള്‍ മാത്രം താമസിക്കുന്ന റെസിഡന്‍ഷ്യല്‍ ഏരിയകളില്‍് കമ്പനികള്‍ ലീസ് അടിസ്ഥാനത്തില്‍ ജീവനക്കാരെ താമസിപ്പിക്കാന്‍ പാടില്ലെന്നും മുനിസിപ്പാലിറ്റി കര്‍ശനമായി വിലക്കുന്നു.

നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 1000 ദിര്‍ഹം മുതല്‍ 50,000 ദിര്‍ഹം വരെ വീട്ടുടമകളില്‍ നിന്ന് പിഴയായി ഈടാക്കും. 2015ല്‍ മുനിസിപ്പാലിറ്റി പുറത്തിറക്കിയ നിര്‍ദ്ദേശപ്രകാരം അല്‍ ബദാഅ, അല്‍ ജഫേലയ, ജുമേയ്‌റ എന്നീ റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ നിന്നായി 80 ശതമാനത്തോളം അവിവാഹിതരെയും ലിവിംഗ് ഇന്‍ റിലേഷന്‍ ഷിപ്പില്‍ ജീവിക്കുന്നവരെയും മാറ്റിയിരുന്നു. അപ്പാര്‍ട്ട്‌മെന്റില്‍ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്നത് ഒഴിവാക്കുന്നതിനായി നേരത്തെ ദുബായില്‍ ബോധവല്‍ക്കരണ ക്യാമ്പയിനുകളും സംഘടിപ്പിച്ചിരുന്നു. ഒരു വീടിന്റെ 200 ചതുരശ്ര അടിയില്‍ ഒരാള്‍ എന്ന കണക്കിലാണ് ദുബായ് മുനിസിപ്പാലിറ്റി താമസക്കാരെ കണക്കാക്കുന്നത്.

English summary
Dubai municipality act to avoid tenancy breaches
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X