യുഎഇ തന്നെ തടഞ്ഞുവച്ചിരിക്കുന്നതായി മുന്‍ ഈജിപ്ത് പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: യു.എ.ഇ തന്നെ തടഞ്ഞുവച്ചിരിക്കുന്നതായി മുഹമ്മദ് മുര്‍സിയോട് ഈജിപ്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട മുന്‍ ഈജിപ്ത് പ്രധാനമന്ത്രി അഹ്മദ് ശഫീഖ്. അല്‍ ജസീറയ്ക്ക് നല്‍കിയ പ്രത്യേക വീഡിയോ സന്ദേശത്തിലാണ് യു.എ.ഇ വിടാന്‍ തന്നെ അനുവദിക്കുന്നില്ലെന്നും യാത്രാനിരോധനത്തിന്റെ കാരണമെന്താണെന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.

തെക്കന്‍ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത, മല്‍സ്യബന്ധന തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്

യു.എ.ഇ വിടുന്നതില്‍ നിന്ന് തനിക്ക് വിലക്കുണ്ടെന്നറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി. അതിന്റെ കാരണം എന്താണെന്ന് എനിക്ക് അറിയില്ല- സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. 2018ല്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സീസിക്കെതിരേ മല്‍സരിക്കാന്‍ ആഗ്രഹിക്കുന്നതായി ശഫീഖ് പ്രഖ്യാപിച്ചിരുന്നു. അടുത്ത ദിവസം ഈജിപ്തിലേക്ക് തിരിക്കുമെന്നും 2012 മുതല്‍ യു.എ.ഇയില്‍ കഴിയുന്ന അദ്ദേഹം പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഈജിപ്തിലേക്ക് തിരിക്കുന്നതിന് മുമ്പ് വിദേശ രാജ്യങ്ങളില്‍ താമസിക്കുന്ന ഈജിപ്ത് പൗരന്‍മാര്‍ക്കിടയില്‍ പ്രചാരണം നടത്താനും താല്‍പര്യമുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി.

mohamed

2012 മുതല്‍ തനിക്ക് അഭയം നല്‍കിയ യു.എ.ഇ അധികൃതരെ പ്രശംസിക്കുന്ന വീഡിയോയില്‍ തനിക്കെതിരായ യാത്രാവിലക്കിനെ വിമര്‍ശിച്ചിരിക്കുകയാണ് ശഫീഖ്. 'എനിക്ക് അഭയം നല്‍കിയ യു.എ.ഇക്ക് പലവട്ടം ഞാന്‍ നന്ദി പറഞ്ഞതാണ്. എന്നാല്‍ ഇന്നാല്‍ രാജ്യത്തെ സേവിക്കുന്നതിന് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള എന്റെ ഭരണഘടനാപരമായ അവകാശത്തെ ഹനിച്ചുകൊണ്ട് ഈജിപ്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാനുള്ള യു.എ.ഇയുടെ ശ്രമങ്ങള്‍ ഞാന്‍ നിരാകരിക്കുന്നു'- അദ്ദേഹം വ്യക്തമാക്കി. 201ല്‍ മുഹമ്മദ് മുര്‍സിയോട് തോറ്റ ശഫീഖ് യു.എ.ഇയിലേക്ക് പലായനം ചെയ്യുകയായിരുന്നു. അതിനു ശേഷം അഴിമതിക്ക് കോടതി ശിക്ഷിച്ചിരുന്നുവെങ്കിലും പിന്നീട് കുറ്റവിമുക്തനാക്കപ്പെടുകയായിരുന്നു. യാത്രാനിരോധനത്തിനു പിന്നില്‍ ഈജിപ്ത് പ്രസിഡന്റ് സീസിയുടെ കരങ്ങളാണെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. സീസി തന്നെ അധികാരത്തില്‍ തുടരുകയെന്നതാണ് യു.എ.ഇയുടെയും താല്‍പര്യം.

English summary
A former Egyptian prime minister says he is not being allowed to leave the United Arab Emirates, the country where he has resided since 2012 after losing the Egyptian elections to Mohamed Morsi

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്