കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടുത്തം; 11 പേര്‍ മരിച്ചു

  • By Anwar Sadath
Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യയിലെ കോബാറില്‍ എണ്ണക്കമ്പനിയിലെ ജീവനക്കാര്‍ താമസിക്കുന്ന ബഹുനില കെട്ടിടത്തില്‍ തീപിടിച്ച് 11 പേര്‍ മരിച്ചു. 200 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആറ് നിലകള്‍ വീതമുള്ള എട്ട് അപ്പാര്‍ട്ട്‌മെന്റുകളാണ് ഈ പാര്‍പ്പിട സമുച്ചയത്തില്‍ ഉള്ളത്. ഇതില്‍ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും തീ പടരുകയായിരുന്നു.

Khobar Fire

അതേസമയം, തീ പടരാനുണ്ടായ കാരണം വ്യക്തമല്ല. ഒട്ടേറെ പേര്‍ കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നതായി പോലീസ് സൂചന നല്‍കി. ഇവരെ രക്ഷിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പലരെയും ഹെലികോപ്റ്റര്‍ ഉപയോഗിച്ചാണ് രക്ഷപ്പെടുത്തിയത്. അപ്പാര്‍ട്ടുമെന്റുകളിലേക്ക് പൂക പടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസം നേരിട്ടു.

എണ്ണക്കമ്പനിയായ സൗദി അരാംകോയുടെ തൊഴിലാളികള്‍ക്കുള്ള താമസസ്ഥലം ആണിത്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. ഇവരില്‍ മലയാളികളോ ഇന്ത്യക്കാരോ ഉണ്ടോ എന്ന കാര്യം വ്യക്തമല്ല. തീ പിടുത്തത്തില്‍ ഗൃഹോപകരണങ്ങള്‍ എല്ലാം കത്തി നശിച്ചു.

അപ്പാര്‍ട്ട്‌മെന്റിന് കീഴെ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളും കത്തി നശിച്ചു. കോടിക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചതായി പോലീസ് അറിയിച്ചു. സമീപ പ്രദേശത്തുള്ളവരെയും രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.

English summary
A fire at a residential complex in Saudi Arabia has left 11 people dead and injured at least 200 others, Saudi officials say.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X