കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാട്ടിലെ ജിഎസ്ടി; ഗള്‍ഫില്‍ പഴംപൊരിക്ക് ഇനി 1.50 ദിര്‍ഹം നല്‍കണം!!!

ഇന്ത്യയില്‍ നിലവില്‍ വന്ന പുതിയ ടാക്‌സ് സമ്പ്രദായം പ്രവാസികള്‍ക്ക് വലിയ പ്രശ്‌നങ്ങള്‍ സ്രഷ്ടിക്കില്ലന്ന് കരുതിയവര്‍ക്ക് തെറ്റി.

Google Oneindia Malayalam News

ദുബായ്: ഇന്ത്യയില്‍ നിലവില്‍ വന്ന പുതിയ ടാക്‌സ് സമ്പ്രദായം പ്രവാസികള്‍ക്ക് വലിയ പ്രശ്‌നങ്ങള്‍ സ്രഷ്ടിക്കില്ലന്ന് കരുതിയവര്‍ക്ക് തെറ്റി. നാട്ടില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന പഴം പച്ചക്കറി ഇനങ്ങള്‍ക്ക് വലിയ രീതിയിലുള്ള വിലമാറ്റം സംഭവിച്ചതായാണ് വിപണിയില്‍ നിന്നും വ്യക്തമാകുന്നത്. കേരളത്തില്‍ നിന്നുള്ള പ്രവാസികള്‍ ലോകത്ത് എവിടെ എത്തിയാലും ചില ശീലങ്ങള്‍ മാറ്റാന്‍ ആവില്ല.

അത്‌കൊണ്ട് തന്നെ സ്വാദിഷ്ടമായ കേരള വിഭവങ്ങള്‍ പാകം ചെയ്യാന്‍ ഇന്ത്യയില്‍ നിന്നും നേരിട്ട് ഇറക്കുമതി ചെയ്യുന്ന പഴം പച്ചക്കറികളാണ് മലയാളികള്‍ ഉപയോഗിച്ചു വരുന്നതും. ഇന്ത്യയില്‍ നിലവില്‍ വന്ന ജിഎസ്ടി ഇത്തരം ഉല്‍പന്നങ്ങളുടെ വിലയില്‍ ഗണ്യമായ വര്‍ദ്ധനവിനു കാരണമായതായി വ്യാപാരികള്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ കുറച്ചു നാളുകളായി ഷാര്‍ജയിലും പരിസരത്തുമുള്ള പല റെസ്റ്റോറന്റുകളിലും ചില പ്രത്യേക തരം പലഹാരങ്ങള്‍ക്ക് വില വര്‍ദ്ധിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ദിര്‍ഹത്തിന് വിറ്റുകൊണ്ടിരുന്ന പഴംപൊരി ഇനി മുതല്‍ 1.50 ദിര്‍ഹം നല്‍കണമെന്നാണ് ചെറിയ ഹോട്ടലുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

gst-bill-09-1494304134-04-1504507126.jpg -Properties

ജിഎസ്ടിക്ക് പുറമെ തമിഴ്‌നാട്ടില്‍ നിന്നും കര്‍ണ്ണാടകയില്‍ നിന്നുമുള്ള പച്ചക്കറികളുടെ വരവിലുണ്ടായ ഗണ്യമായ കുറവും വില വര്‍ദ്ധനവിനു കാരണമായതായി ദുബായിലെ പഴം പച്ചക്കറി മൊത്ത വ്യാപാരികള്‍ വ്യക്തമാക്കുന്നു. ഇറക്കുമതി ഉല്‍പന്നങ്ങളുടെ വിലയുടെ ഏതാണ്ട് 60 ശതമാനവും ചിലവു വരുന്നത് സാധനങ്ങള്‍ വിമാന മാര്‍ഗം വിദേശങ്ങളിലേക്ക് എത്തിക്കുവാനാണ്. പുതിയ നിയമ പ്രകാരം ഇത്തരത്തിലുള്ള കയറ്റുമതിക്ക് 15 ശതമാനമാണ് അതിക നികുതി ഏര്‍പ്പെടുത്തിയിരിക്കുന്നത് ഇതും വിലവര്‍ദ്ധനവിനു കാരണമായതായി വ്യാപാരികള്‍ പറഞ്ഞു.

English summary
GST in India; 1.50 dirhams for banana bajji in gulf
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X