റിയാദ്: ലബനാന് പ്രധാനമന്ത്രി സാദ് ഹരീരിയെ സൗദി അറേബ്യ തടഞ്ഞുവച്ച് തല്‍സ്ഥാനത്ത് നിന്ന് രാജിവയ്പ്പിച്ചത് ലബനാനിലെ ശിയാ സായുധ വിഭാഗമായ ഹിസ്ബുല്ലയ്ക്കെതിരേ നടപടി സ്വീകരിക്കാത്തതിനെന്ന് റിപ്പോര്‍ട്ട്. ഹരീരിയുടെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത പുറത്തുവിട്ടത്.
ഇറാഖില്‍ ഐഎസ് ഭീകരര്‍ കൊന്നുതള്ളിയവരുടെ കൂട്ടക്കുഴിമാടം കണ്ടെത്തി

വിമാനമിറങ്ങിയപ്പോഴേ പന്തികേട് മനസ്സിലായി
നവംബര്‍ മൂന്നാം തിയ്യതി സൗദിയില്‍ വിമാനമിറങ്ങിയപ്പോള്‍ തന്നെ സാദ് ഹരീരിക്ക് പന്തികേട് മനസ്സിലായിരുന്നു. കാരണം സാധാരണ രാജാവിനെ സന്ദര്‍ശിക്കാനെത്തുമ്പോള്‍ ഉണ്ടാവാറുള്ളതു പോലെ വിമാനത്താവളത്തില്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ പ്രോട്ടോകോള്‍ പ്രകാരം രാജകുമാരന്മാരോ ഉന്നതരോ ഉണ്ടായിരുന്നില്ല. എന്നു മാത്രമല്ല, വിമാനമിറങ്ങിയ ഉടനെ അദ്ദേഹത്തിന്റെ ഫോണ്‍ അധികൃതര്‍ പിടിച്ചുവാങ്ങി. തൊട്ടടുത്ത ദിവസമാണ് താന്‍ രാജിവയ്ക്കുന്നതായി സൗദി ചാനലില്‍ ഹരീരി പ്രഖ്യാപനം നടത്താന്‍ നിര്‍ബന്ധിതനായത്.

ഹിസ്ബുല്ലയ്ക്കെതിരായ നിലപാടില്‍ അതൃപ്തി
ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹസന് നസ്റുല്ലയുടെ നേതൃത്വത്തിലുള്ള ശിയാ പോരാളി വിഭാഗമായ ഹിസ്ബുല്ലയ്ക്കെതിരേ നടപടിയെടുക്കാത്തതിനാലാണ് തങ്ങളുടെ വിശ്വസ്തനായിരുന്ന സാദ് ഹരീരിയെ പുറത്താക്കാന്‍ സൗദി തീരുമാനിച്ചത്. ഹിസ്ബുല്ലയ്ക്കെതിരേ നടപടിയെടുക്കണമെന്ന നിബന്ധനയിലാണ് കഴിഞ്ഞ വര്‍ഷം സൗദി പിന്തുണയോടെ ഹരീരി പ്രധാനമന്ത്രിയായത്. എന്നാല്‍ അവര്‍ക്കെതിരേ ശക്തമായ നിലപാട് സ്വീകരിക്കാന്‍ ഹരീരിക്ക് സാധിക്കാത്തത് സൗദിയുടെ അതൃപ്തിക്ക് കാരണമാവുകയായിരുന്നു.
ഹിസ്ബുല്ലയ്ക്കെതിരേ നടപടികള്‍ സ്വീകരിക്കുന്നത് ലബനാനെ അസ്ഥിരപ്പെടുത്തുമെന്നതാണ് ഹരീരിയുടെ വാദം.

ഹരീരിയെ വിളിച്ചുവരുത്തി
നവംബര്‍ രണ്ടിന് സൗദി ഉദ്യോഗസ്ഥരില്‍ നിന്ന് നിര്‍ദേശം ലഭിച്ചതനുസരിച്ചാണ് ഹരീരി റിയാദിലെത്തിയതെന്നാണ് വിവരം. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി അടിയന്തര കൂടിക്കാഴ്ചയ്ക്ക് എത്തണമെന്നതായിരുന്നു സന്ദേശം. സൗദിയിലേക്ക് തിരിക്കുമ്പോള്‍ തന്നെ കാത്തിരിക്കുന്നത് എന്താണെന്നതിനെ കുറിച്ച് ഒരു സൂചനയുമുണ്ടായിരുന്നില്ല ഹരീരിക്ക്. അടുത്ത ദിവസം ഈജിപ്തില്‍ വച്ച് പ്രസിഡന്റ് അല്‍ സീസിയെ കാണുമെന്നും അവിടെ എത്തണമെന്നും തന്റെ മാധ്യമസംഘത്തിന് നിര്‍ദേശം നല്കിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ സൗദി യാത്ര. എന്നാല്‍ ഇവിടെ എത്തിയതോടെ എല്ലാം തകിടം മറിയുകയായിരുന്നു.

നാലുമണിക്കൂര്‍ കാത്തുനിന്നു; കിട്ടിയത് രാജിക്കത്ത്
സൗദിയിലെത്തി കിരീടാവകാശിയെ കാണാന്‍ നാലു മണിക്കൂറോളം കാത്തിനിന്ന ശേഷം ഹരീരിക്ക് ലഭിച്ചത് എഴുതിത്തയ്യാറാക്കിയ രാജിക്കത്തായിരുന്നു. സൗദി ചാനലില്‍ വായിക്കാന്‍ തനിക്കായി കിരീടാവകാശി തയ്യാറാക്കിയതായിരുന്നു കുറിപ്പ്. ഇറാന്റെ ഇടപെടലിനെ തുടര്‍ന്നാണ് താന്‍ രാജിവയ്ക്കുന്നതെന്നും ഹിസ്ബുല്ല രാജ്യത്തിനകത്തെ മറ്റൊരു രാജ്യമായി പ്രവര്‍ത്തിക്കുകയായിരുന്നുവെന്നും രാജി പ്രസംഗത്തില്‍ ഹരീരി പറഞ്ഞിരുന്നു. ഇത് വായിക്കാന്‍ ഹരീരി നിര്‍ബന്ധിതനാവുകയായിരുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

സുന്നി-ശിയാ സംഘര്‍ഷം
മേഖലയില്‍ കാലങ്ങളായി നിലനില്‍ക്കുന്ന സുന്നി-ശിയാ സംഘര്‍ഷത്തിന്റെ ഭാഗമാണ് പുതി സംഭവവികാസമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. സൗദിയുടെ നേതൃത്വത്തിലുള്ള സുന്നി ബ്ലോക്കും ഇറാന്റെ നേതൃത്വത്തിലുള്ള ശിയാ ബ്ലോക്കും നടത്തുന്ന അധികാര വടംവലിയുടെ ഭാഗമാണിത്. ഇറാഖ്, യമന്‍, സിറിയ തുടങ്ങിയ രാജ്യങ്ങളില്‍ ഈ അധികാര വടംവലിയുടെ പ്രശ്നങ്ങള്‍ നിലനില്‍ക്കെയാണ് ലബനാനിലേക്ക് കൂടി അത് വ്യാപിക്കുന്നത്. ശിയാ പിന്തുണയോടെയുള്ള ഹിസ്ബുല്ലയുടെ സാന്നിധ്യം മേഖലയില്‍ സജീവമാകുന്നതാണ് സൗദിയെ ചൊടിപ്പിച്ചിരിക്കുന്നത്.

ഹരീരിയുടെ സഹോദരനെ അവരോധിക്കാന്‍ നീക്കം
സാദ് ഹരീരിക്ക് പകരം സഹോദരന് ബഹാ ഹരീരിയെ ലബനാന് പ്രധാനമന്ത്രിയാക്കാനാണ് സൗദിയുടെ നീക്കമെന്നാണ് സൂചന. ലബനാനിലെ മുതിര്‍ന്ന സുന്നി രാഷ്ട്രീയ നേതാവായ ഇദ്ദേഹമിപ്പോള്‍ സൗദിയിലാണ്. ഹരീരി കുടംബത്തിലെ പ്രധാനികളെ ഇദ്ദേഹത്തോട് കൂറ് പ്രഖ്യാപിക്കാന്‍ സൗദിയിലേക്ക് ക്ഷണിച്ചിട്ടുണ്ടെങ്കിലും ആരും ക്ഷണം സ്വീകരിച്ചില്ലെന്നാണ് സൂചന.
Oneindia യില്‍ നിന്നും തല്‍സമയ വാര്‍ത്തകള്‍ക്ക് . ഉടനടി വാര്‍ത്തകള്‍ ദിവസം മുഴുവന്‍ ലഭിക്കാന്‍. subscribe to Malayalam Oneindia.
ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!