സൗദിയില്‍ 24 വര്‍ഷത്തെ ആടുജീവിതം; ദുരിത ശേഷിപ്പുകളുമായി ഇന്ത്യക്കാരന്‍ മടങ്ങുന്നു

  • Posted By:
Subscribe to Oneindia Malayalam

റിയാദ്: മലയാളി എഴുത്തുകാരന്‍ ബെന്യാമിന്റെ ആടുജീവിതമെന്ന നോവലിന് സമാനമായി 24 വര്‍ഷത്തോളംകാലം സൗദി അറേബ്യയിലെ മരുഭൂമിയില്‍ ദുരിതമനുഭവിച്ച ഇന്ത്യക്കാരന്‍ ഒടുവില്‍ പൊതുമാപ്പിന്റെ പിന്‍ബലത്തില്‍ ഇന്ത്യയിലേക്ക് മടങ്ങുന്നു. കന്യാകുമാരി സ്വദേശി ഗന പ്രകാശം രാജാമരിയനാണ് സ്വദേശത്തേക്ക് തിരികെയെത്തുന്നതെന്ന് സൗദി മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

1994ല്‍ സൗദിയില്‍ എത്തിയശേഷം ഇന്നേവരെ ഇയാള്‍ നാട്ടില്‍ പോയിട്ടില്ല. താന്‍ സൗദിയിലെത്തുമ്പോള്‍ വിവാഹപ്രായമെത്തിയ നാല് പെണ്‍കുട്ടികള്‍ തനിക്കുണ്ടായിരുന്നെന്ന് രാജാമരിയന്‍ പറഞ്ഞു. ഇപ്പോളവര്‍ക്ക് അതേ പ്രായത്തിലുള്ള മക്കളുണ്ടാകും. തന്നെ കണ്ടാല്‍ അവര്‍ തിരിച്ചറിയുമോ എന്നുപോലും ഇദ്ദേഹത്തിന് സംശയമുണ്ട്.

camel

100 സൗദി റിയാലിനായിരുന്നു ജോലി ആരംഭിച്ചത്. പല സ്‌പോണ്‍സര്‍മാര്‍ കൈമാറിയിട്ടും ദുരിത മോചനമോ കാര്യമായ ശമ്പളമോ ലഭിച്ചില്ല. തുച്ഛമായ വേതനം ഉപയോഗിച്ച് മൂന്ന് പെണ്‍മക്കളെ വിവാഹം നടത്താന്‍ കഴിഞ്ഞെങ്കിലും വീടുണ്ടാക്കുക സ്വപ്‌നം മാത്രമായി. വര്‍ഷങ്ങളായി നിയമവിരുദ്ധമായിട്ടായിരുന്നു സൗദിയിലെ താമസം.

2015ലാണ് ഭാര്യയെ അവസാനമായി ഫോണ്‍ ചെയ്തത്. പിന്നീടവര്‍ ആശുപത്രിയിലായി. ഒരുവര്‍ഷത്തിനുശേഷം ഭാര്യ മരിച്ചതായും രാജാമരിയന്‍ പറഞ്ഞു. നാട്ടിലേക്ക് പൊതുമാപ്പില്‍ തിരിച്ചുപോകുന്നതിനുള്ള രാജാമരിന്റെ കടലാസുകളെല്ലാം തയ്യാറായിക്കഴിഞ്ഞു. 25,000ത്തോളം ഇന്ത്യക്കാരാണ് ഇത്തവണ പൊതുമാപ്പിന്റെ പിന്‍ബലത്തില്‍ സൗദിയില്‍ നിന്നും മടങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.


English summary
Indian to return home after spending 24 years illegally in Saudi Arabia deserts
Please Wait while comments are loading...