കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2030 ഓടെ യുഎഇ യില്‍ വന്ധ്യതാ നിരക്ക് ഇരട്ടിയാകുമെന്നു പഠനം!!!

Google Oneindia Malayalam News

ദുബായ് : യുഎഇയില്‍ വര്‍ധിച്ചു വരുന്ന വന്ധ്യതാനിരക്കിന്റെ പശ്ചാത്തലത്തില്‍ വന്ധ്യതാ ചികിത്സ കൂടുതല്‍ കാര്യക്ഷമവും, ചിലവു കുറഞ്ഞതുമാക്കണമെന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നു. ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ ആരംഭിച്ച ആസ്റ്റര്‍ ഐവിഎഫ് & വിമണ്‍സ് ക്ലിനിക്കിന്റെ ഉദ്ഘാടനവേളയിലാണ് പ്രസക്തമായ ഈ പഠനഫലങ്ങള്‍ അധികൃതര്‍ പങ്കുവെച്ചത്.

ലോകത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് യുഎഇയില്‍ അഞ്ചില്‍ ഒരു ദമ്പതികള്‍ വന്ധ്യതാപ്രശ്‌നങ്ങള്‍ നേരിടുന്നു. കണക്കുകള്‍ പ്രകാരം ദുബായില്‍ മാത്രം, വന്ധ്യതാചികിത്സ തേടുന്നവരുടെ എണ്ണം 2015ല്‍ 5975 എന്നതില്‍ നിന്ന് 2030ഓടെ 9139 ആയി ഉയരുമെന്നും പഠനം പറയുന്നു. വന്ധ്യതയെ സംബന്ധിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറ്റുന്നതില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന മുന്‍ ലോകസുന്ദരിയും, എഴുത്തുകാരിയും, ജീവകാരുണ്യപ്രവര്‍ത്തകയുമായ ഡയാന ഹെയ്ഡനാണ് പഠനഫലങ്ങള്‍ അറിയിച്ചത്. സാമൂഹികക്ഷേമം മുന്‍ നിര്‍ത്തി തങ്ങള്‍ നല്‍കുന്ന വിദഗ്ധ ചികിത്സയ്ക്ക് പുതിയ മുതല്‍കൂട്ടാണ് ആസ്റ്റര്‍ ഐവിഎഫ് വിമണ്‍സ് ക്ലിനിക് എന്ന് ഉദ്ഘാടനവേളയില്‍ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ എക്‌സിക്യുട്ടീവ് ഡയറക്ടറും, ഗ്രൂപ്പ് സി.ഇ.ഒയുമായ അലീഷ മൂപ്പന്‍ പറഞ്ഞു.

asterivfwomencliniclaunchbydianahayden

സ്ത്രീകളുടേയും, കുടുംബത്തിന്റേയും, ആരോഗ്യസംബന്ധിയായ കാര്യങ്ങളെ കുറിച്ചുള്ള മുന്‍ ധാരണകള്‍ മാറുന്ന ജീവിത സാഹചര്യങ്ങള്‍, ഐ.ടി രംഗത്തെ വളര്‍ച്ച എന്നിവയെ തുടര്‍ന്ന് ദിവസവും മാറിക്കൊണ്ടിരിക്കുകയാണ്. വന്ധ്യതാ ചികിത്സയെക്കുറിച്ചും മറ്റുമുള്ള ചര്‍ച്ചകള്‍ ഇന്ന് സജീവമാകുന്നു. മേഖലയിലെ ഏറ്റവും മികച്ച വന്ധ്യത ചികിത്സ നല്‍കാന്‍ ആസ്റ്റര്‍ ഐവിഎഫ് & വിമണ്‍ ക്ലിനിക് പ്രതിജഞാബദ്ധരാണ്. ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ പഠനപ്രകാരം, യുഎഇയിലെ 50 ശതമാനം സ്ത്രീകളും, വന്ധ്യതയുമായി ബന്ധപ്പെട്ട പ്രശ്ങ്ങള്‍ നേരിടുന്നു. വൈകിയുള്ള വിവാഹവും, മാറുന്ന ജീവിത സാഹചര്യങ്ങളും ഇതിനു കാരണമാണ്. പൂര്‍ണ്ണമായും തയ്യാറായതിനു ശേഷം കുട്ടികള്‍ മതി എന്ന നിലപാടാണു ഇന്നു കൂടുതല്‍ ദമ്പതികളും സ്വീകരിക്കുന്നത്. മാത്രമല്ല വൈകി വിവാഹം കഴിയുന്നത് മൂലം ആദ്യത്തെ കുട്ടി ജനിക്കുമ്പോഴുള്ള മാതാപിതാക്കളുടെ പ്രായം പതിവിലും കൂടുതലാണ്. കൂടാതെ പ്രായം കൂടും തോറും സ്തീകളിലും, പുരുഷന്‍മാരിലും ഹോര്‍മോണുകളുടെ അളവുകള്‍ കുറയുന്നത് വന്ധ്യതയ്ക്ക് കാരണമാകുന്നുവെന്നും ഡയാന ഹെയ്ഡന്‍ പറഞ്ഞു.

അമിതമായ ശരീരഭാരവും, മേഖലയിലെ ഉയര്‍ന്ന പ്രമേഹനിരക്കും, പുകവലിയും വന്ധ്യതയ്ക്കു കാരണമാണ്. ഔദ്യോഗികകണക്കുകള്‍ പ്രകാരം യുഎഇയില്‍ മുതിര്‍ന്നവര്‍ക്കിടയിലുള്ള പ്രമേഹ നിരക്ക് 25 ശതമാനമാണ്. അത്രയും പേര്‍ക്കു തന്നെ പ്രമേഹരോഗലക്ഷണങ്ങളും കാണുന്നുണ്ട്. പുകവലിക്കുന്ന സ്തീകളില്‍ സ്വാഭാവിക രീതിയിലുള്ള ഗര്‍ഭധാരണം രണ്ടിരട്ടി ദുഷ്‌കരമാണ്. പുകവലി പുരുഷന്‍മാരുടെ ബീജത്തിന്റെ അളവു കുറയാനും കാരണമാകുന്നു. യു.എന്‍ കണക്കു പ്രകാരം ആഗോളതലത്തില്‍ വന്ധ്യതാ ചികിത്സയുടെ ചിലവ് 2020ഓടെ 21.6 ബില്ല്യണ്‍ ഡോളറാകും.

dianahaydenlaunchingtheasterivfstudy

വന്ധ്യതാ ചികിത്സ തേടുന്നവര്‍ക്ക് വിദഗ്ധ ഡോക്ടര്‍മാരുടെ പരിചരണം ഉറപ്പു വരുത്തുന്ന ആധുനിക ആരോഗ്യകേന്ദ്രമായ ആസ്റ്റര്‍ ഐവിഎഫ് ബര്‍ദുബായിലെ അല്‍ മങ്കൂലിലാണ് സ്ഥിതി ചെയ്യുന്നത്. സ്ത്രീകള്‍ക്ക് സമഗ്ര ചികിത്സ നല്‍കുന്ന ആസ്റ്റര്‍ ആശുപത്രിയുടെ ഗൈനകോളജി വിഭാഗത്തിന്റെ സ്‌പെഷ്യാലിറ്റി കേന്ദ്രമാണ് ഐവിഎഫ് ക്ലിനിക്. ഐവിഎഫ് ലൈറ്റ് എന്ന ഈ ചികിത്സാ രീതി ചിലവു കുറഞ്ഞതും, ഏറെ വിജയസാധ്യത ഉള്ളതുമാണ്. ദമ്പതികളുടെ വ്യക്തിഗത ആവശ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് വിവിധ സേവനങ്ങള്‍ നല്‍കുന്നത്.

വന്ധ്യത ചികിത്സക്കു പുറമേ ആര്‍ത്തവ സംബന്ധമായ രോഗങ്ങള്‍, മൂത്രാശയ രോഗങ്ങള്‍ എന്നിവയ്ക്കുള്ള വിദഗ്ധ പരിചരണവും, ഫിസിയോതെറാപ്പി, യോഗ തുടങ്ങിയവയും ഇവിടെ ലഭ്യമാണ്. ഐവി എഫ് ക്ലിനിക് ആരംഭിക്കുന്നതിന് മുന്നോടിയായി ലോകത്തിലെ പ്രമുഖ ഐവി എഫ് വിദഗ്ധരുടെ നേതൃത്വത്തില്‍ യുഎയിലെ ഗൈനകോളജി വിദഗ്ധര്‍ക്ക് വന്ധ്യതാ ചികിത്സയെ കുറിച്ചുള്ള പരിശീലനവും ആസ്റ്റര്‍ നല്‍കി.

English summary
Infertility cases in Dubai could double by 2030, finds study
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X