കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്താരാഷ്ട്ര ഖുര്‍ആന്‍ കോണ്‍ഫറന്‍സ്; യുഎഇ തല പ്രചരണോത്ഘാടനം ദുബായില്‍ നടക്കും

Google Oneindia Malayalam News

ദുബായ്: വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് മിഷന്റെ ഭാഗമായി ഫെബ്രുവരി 13,14 തീയ്യതികളില്‍ കോഴിക്കോട് നടക്കുന്ന അന്താരാഷ്ട്ര ഖുര്‍ആന്‍ കോണ്‍ഫറന്‍സിന്റെ യുഎഇ തല പ്രചരണോത്ഘാടനം ഡിസംബര്‍ 3 വ്യാഴാഴ്ച വൈകുന്നേരം 4 മണി മുതല്‍ മുഹൈസിന ഇന്ത്യന്‍ അക്കാദമി ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ ദുബായില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പരിപാടിയില്‍ പ്രമുഖ പണ്ഡിതന്‍മാരായ അബ്ദുല്‍ മാലിക് സലഫി, മുജാഹിദ് ബാലുശ്ശേരി, ഹുസൈന്‍ സലഫി തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണങ്ങള്‍ നടത്തും. ലോകചരിത്രത്തില്‍ തുല്യതയില്ലാത്ത വിധം പരിവര്‍ത്തനങ്ങള്‍ സൃഷ്ടിച്ച് എക്കാലത്തെയും മനുഷ്യ സമൂഹത്തിന്റെ സഹിഷ്ണുതയുടെ പ്രായോഗികവശം പഠിപ്പിച്ച വിശുദ്ധ ഖുര്‍ആനിനു നേരെ ഉയര്‍ന്നുവരുന്ന വെല്ലുവിളികളുടെയും വിമര്‍ശനങ്ങളുടെയും സത്യാവസ്ഥ പൊതുജനങ്ങളെ ബോധ്യപ്പെടുത്തലാണ് സമ്മേളനത്തിന്റെ പ്രധാന ഉദ്ദേശ്യമെന്ന് സംഘാടകര്‍ വ്യക്തമാക്കി.

വിശുദ്ധ ഖുര്‍ആന്‍ ജനസമക്ഷം വിശദീകരിച്ചു കൊടുക്കാന്‍ നിയോഗിതനായ പ്രവാചകന്റെ വചനങ്ങളായ ഹദീസുകള്‍ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ അംഗീകരിക്കുമ്പോള്‍ മാത്രമേ ഒരാള്‍ യഥാര്‍ത്ഥ വിശ്വാസിയാകുകയുള്ളൂ. എന്നാല്‍ ഈ വസ്തുത മറച്ചുവെച്ച് ഹദീസുകളെ അവഗണിക്കുന്ന പ്രവണതയുള്ളവരും തങ്ങളുടെ ബുദ്ധിക്ക് യോജിക്കാത്തവ അംഗീകരിക്കുകയില്ലെന്ന് വാദിച്ചുകൊണ്ട് ഭാഗികമായി തള്ളിക്കളയുന്നവരും, സമൂഹത്തില്‍ വളര്‍ന്നു വരുന്നു. നേര്‍ക്കുനേര്‍ ഖുര്‍ആനിനെ എതിര്‍ക്കാന്‍ കഴിയാത്ത ഇത്തരക്കാര്‍ ഇസ്‌ലാമിന്റെ അടിത്തറയായ സത്യസാക്ഷ്യവചനത്തിന്റെ രണ്ടാം പകുതിയെയാണ് നിഷേധിക്കുന്നത്.

quran

മുസ്‌ലിം നാമധാരികളായ ഇത്തരം ആളുകള്‍ നടത്തുന്ന മതവിരുദ്ധ നിലപാടുകളെ തുറന്ന് കാണിക്കലും സമ്മേളനത്തിന്റെ ലക്ഷ്യത്തില്‍ പെട്ടതാണെന്ന് സംഘാടകര്‍ വിശദീകരിച്ചു. ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന വിമോചനത്തിന്റെ പാഠങ്ങള്‍ പ്രയോഗ വത്ക്കരിക്കേണ്ടതെങ്ങനെയാണെന്ന് പൊതു സമൂഹത്തെ ബോധ്യപ്പെടുത്തുകയെന്നതും, ഹദീസിന്റെ ദൈവീക സുരക്ഷ ജനങ്ങളുടെ മുമ്പില്‍ അവതരിച്ച് തെറ്റിദ്ധാരണകള്‍ ദൂരീകരിക്കലും മതം അനുശാസിക്കുന്ന ബാധ്യത ആയതിനാലാണ് ഇത്തരം ഒരു സമ്മേളനം നടത്തുന്നതെന്ന് ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.

ദുബായ് മതകാര്യ വകുപ്പിന്റെ അനുമതിയോടെ അല്‍ റാഷിദ് ഖുര്‍ആന്‍ സ്റ്റെഡി സെന്ററാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടി വീക്ഷിക്കാന്‍ എത്തുന്നവര്‍ക്ക് വിശാലമായ സൗകര്യങ്ങളാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക ഇരിപ്പിടങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.

ഇത്തിസലാത്ത് മെട്രോ സ്റ്റേഷനില്‍ നിന്ന് വൈകുന്നേരം മൂന്നര മണി മുതല്‍ 5 മണി വരെ സമ്മേളന വേദിയിലേക്ക് സൗജന്യ വാഹന സൗകര്യവും ലഭ്യമാണ്. വാര്‍ത്താ സമ്മേളനത്തില്‍ ഹുസൈന്‍ സലഫി, മുജാഹിദ് ബാലുശ്ശേരി, അബ്ദുസ്സലാം ആലപ്പുഴ, ശംസുദ്ദീന്‍ അജ്മാന്‍, അശ്‌റഫ് പുതുശ്ശേരി, ശമീം ഷാര്‍ജ, മുഹമ്മദ് അന്‍വര്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

English summary
International Quran Conference inauguration at Dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X