കമലും അനൂപും ആഷിഖ് അബുവും പുസ്തകോത്സവ വേദിയിൽ കാണികൾക്ക് ആവേശമായി സിനിമാ ഡയറി

  • Posted By:
Subscribe to Oneindia Malayalam

ഷാർജ: സിനിമയെ സ്നേഹിക്കുന്നവർക്ക് മുന്നിൽ സിനിമയെ കുറിച്ച് പറഞ്ഞ സിനിമാ ഡയറി ശ്രദ്ദേയമായി. മുപ്പത്തിയാറാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ സംവിധായകൻ കമലും അനൂപ് മേനോനും, ആഷിഖ് അബുവും, റീമ കല്ലിങ്കലും പങ്കെടുത്ത പരിപാടിയാണ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായത്.

മുക്കത്തെ ഏഴാം നൂറ്റാണ്ടും പ്രാകൃത ബോധവും; ബിജെപി സിപിഎമ്മില്‍ ലയിച്ചേക്കൂ... തുറന്നടിച്ച് ബല്‍റാം

ഷാർജ അന്താരാഷ്ട്ര് പുസ്തകമേളയുടെ മൂന്നാം ദിവസത്തിൽ സിനിമ ഡയറി എന്നു പേരിട്ട പരിപാടി ആരാധകരെ ഏറെ ആകർഷിച്ചു പരിപാടിയിലേക്ക് ഡിസി ബുക്ക്സ് സിഇഒ ശ്രീ രവി ഡിസി യും ഷാർജ ബുക്ക് ഫെയർ എക്സ്റ്റേണൽ അഫയേഴ്സ് എക്സിക്യൂട്ടീവ് ശ്രീ മോഹൻകുമാറും ചേർന്നാണ് കാണികളെ ഹാളിലേക്ക് സ്വാഗതം ചെയ്‌തത്.

book_fair

ആത്മാവിൻ പുസ്തകത്താളിൽ എന്ന ശ്രീ കമലിന്റെ സിനിമ ഓർമ്മ കുറിപ്പുകളുടെ പുസ്തകത്തിന്റെ അന്താരാഷ്ട്ര പ്രകാശനവും ഭ്രമയാത്രികൻ എന്ന അനൂപ്മേനോന്റെ യാത്രകുറിപ്പുകളും,ആഷിക്ക് അബുവും റീമ കല്ലിങ്കലും സമാഹരിച്ച അതെന്റെ ഹൃദയമായിരുന്നു എന്ന പ്രണയമൊഴികളുടെ പുസ്തക രൂപവും ഒരേ വേദിയിൽ പ്രകാശനം ചെയ്‍തത് അപൂർവ അനുഭവമായി. സംവിധാന കലയിലെ ഗുരുവും ശിഷ്യനും ഒരുമിച്ച വേദിയും ആരാധകരുമായി ഉള്ള ചർച്ചയും യുഎഇ യിലെ മലയാളികൾക്കു മറക്കാൻ ആകാത്ത അനുഭൂതിയാണ് സമ്മാനിച്ചത് ......

English summary
kamal,anoop, ashik abu visit sharja book fair

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്