കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിര്‍മാണ സാമഗ്രികള്‍ക്കിടയില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 4000 കുപ്പി മദ്യം പിടികൂടി

നിര്‍മാണ സാമഗ്രികള്‍ക്കിടയില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 4000 കുപ്പി മദ്യം പിടികൂടി

  • By Desk
Google Oneindia Malayalam News

കുവൈത്ത് സിറ്റി: കെട്ടിട നിര്‍മാണ സാമഗ്രികളെന്ന വ്യാജേന ഒളിച്ച് കടത്താന്‍ ശ്രമിച്ച 4000 ബോട്ടില്‍ വിസ്‌കി കുവൈത്ത് പോലിസ് പിടികൂടി. നിര്‍മാണ സാമഗ്രികള്‍ കയറ്റിപ്പോകുന്ന വലിയ ട്രക്കിനകത്ത് അവയ്ക്കിടയില്‍ മദ്യക്കുപ്പികള്‍ ഒളിപ്പിച്ച് കടത്താനുള്ള ശ്രമം പോലിസ് കണ്ടെത്തുകയായിരുന്നു. കുവൈത്തിലെ വ്യാവസായിക മേഖലയിലാണ് സംഭവം. പാര്‍ക്ക് ചെയ്ത ട്രക്ക് ശ്രദ്ധയില്‍പ്പെട്ട പോലിസ് വെറുതെ നടത്തിയ പരിശോധനയിലാണ് കള്ളക്കടത്ത് ശ്രമം പിടിക്കപ്പെട്ടതെന്ന് അല്‍ അഹ്മദി സുരക്ഷാ വിഭാഗം തലവന്‍ അബ്ദുല്ല സഫാഹ് പറഞ്ഞു.

ട്രക്കിലോ സമീപത്തോ ഡ്രൈവറെയോ മറ്റാരെയെങ്കിലുമോ കണാതിരുന്നതിനെ തുടര്‍ന്നാണ് അന്വേഷണം നടത്തിയത്. തുടര്‍ന്ന് നടന്ന പരിശോധനയില്‍ കെട്ടിട നിര്‍മാണ സാമഗ്രികള്‍ക്കിടയില്‍ ഒളിപ്പിച്ച രീതിയില്‍ വിസ്‌കിയുടെ പെട്ടികള്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വാഹനം കസ്റ്റഡിയിലെടുത്തു. വിശദമായ പരിശോധനയില്‍ ഇത്തരം 500 പെട്ടികള്‍ ട്രക്കിനകത്തുണ്ടായിരുന്നതായി കണ്ടെത്തുകയായിരുന്നു.

05-1459845985-liquor5-6003-27-1503807871.jpg -Properties

ട്രക്കിന്റെ ഉടമയെ വിളിച്ചുവരുത്തിയ ശേഷം വിശദമായി ചോദ്യം ചെയ്ത് ഇവ എവിടെ നിന്നാണ് കൊണ്ടുവരുന്നതെന്നും അതിര്‍ത്തിയില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ വെട്ടിച്ച് എങ്ങനെയാണ് അകത്ത് കടന്നതെന്നും പോലിസ് മനസ്സിലാക്കി. ഇവ എവിടെയാണ് വിതരണം ചെയ്യുന്നതെന്ന കാര്യവും പോലിസ് ചോദിച്ചറിഞ്ഞു. ആഘോഷ വേളകളിലാണ് ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കൂടുതലായി നടക്കുന്നതെന്ന് പോലിസ് പറഞ്ഞു. ആഘോഷ വേളകളിലെ തിരക്കിനിടയില്‍ പിടിക്കപ്പെടില്ലെന്ന ധാരണയിലാണ് മദ്യവും മയക്കുമരുന്നും കടത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്നതെന്നും ഇത്തരം സന്ദര്‍ഭങ്ങളില്‍ പോലിസ് നിരീക്ഷണം ശക്തമാക്കുമെന്നും അബ്ദുല്ല സഫാഹ് അറിയിച്ചു.

മദ്യം ഉള്‍പ്പെടെയുള്ള ലഹരി പദാര്‍ഥങ്ങള്‍ വില്‍ക്കുന്നതും നിര്‍മിക്കുന്നതും കുവൈത്ത് അടക്കമുള്ള അറബ് നാടുകളില്‍ നിയമം മൂലം നിരോധിക്കപ്പെട്ടതാണ്. 2014ല്‍ 6000 കുപ്പി വൈന്‍ പിടികൂടിയതിന് ശേഷം നടത്തുന്ന ഏറ്റവും വലിയ മദ്യവേട്ടയാണിതെന്ന് പോലിസ് പറഞ്ഞു. ശുഐബിയ്യ തുറമുഖത്തേക്ക് കപ്പല്‍വഴി കടത്താനുള്ള ശ്രമം അന്ന് പോലിസ് കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട എല്ലാവരും അറസ്റ്റിലാവുകയുമുണ്ടായി. കച്ചവട ആവശ്യത്തിനായി ലഹരി പദാര്‍ഥങ്ങള്‍ കൈവശം വയ്ക്കുകയോ ഇറക്കുമതി ചെയ്യുകയോ ചെയ്താല്‍ 10 വര്‍ഷത്തെ ജയില്‍ ശിക്ഷയും 100 കുവൈത്തി ദിനാര്‍ പിഴയുമാണ് കുവൈത്തിലെ നിയമം അനുശാസിക്കുന്നത്.

English summary
The bottles were concealed in a container of construction material that was being transported on a truck
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X