കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് യുഎസ് കേന്ദ്രമായ സര്‍വകലാശാലയില്‍ ഉന്നത പഠനത്തിന് അവസരം ഒരുങ്ങുന്നു

Google Oneindia Malayalam News

ദുബായ്: യു.എ.ഇയിലെയും ഗള്‍ഫ് മേഖലയിലെയും മികച്ച പഠന നിലവാരം പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കി അമേരിക്കയിലെ സാന്‍ ഫ്രാന്‍സസികോ കേന്ദ്രമായ മിനര്‍വ സ്‌കൂള്‍സ് അറ്റ് കെജിഐ എന്ന ആധുനിക സര്‍വകലാശാല, ദുബായ് കേന്ദ്രമായ അല്‍ ഗുറൈര്‍ ഫൗണ്ടേഷനുമായി സഹകരണ കരാറില്‍ ഒപ്പിട്ടു.

ഈ സംരംഭം ഗള്‍ഫ് മേഖലയില്‍ നിന്നുള്ള ബുദ്ധിശാലികളായ, എന്നാല്‍ വിദേശ സര്‍വകലാശാലയില്‍ ബിരുദ പഠനത്തിന് സാമ്പത്തിക ശേഷിയിലാത്ത വിദ്യാര്‍ത്ഥികളുടെ പഠനച്ചെലവ് നിര്‍വഹിക്കും. മിനര്‍വ സര്‍വകലാശാലയുടെ ഉത്തരാധുനിക ബിരുദ കോഴ്‌സുകള്‍ ലോകത്തെ മറ്റേതൊരു സര്‍വകലാശാലയും നല്‍കുന്ന പഠനരീതികളില്‍ നിന്ന് തീര്‍ത്തും വിഭിന്നവും, ഉന്നത ഭൗതിക നിലവാരം പുലര്‍ത്തുന്ന പ്രതിഭകളായ വിദ്യാര്‍ത്ഥികള്‍ക്കു മാത്രം അവരുടെ സാമ്പത്തിക സാഹചര്യങ്ങള്‍ക്കതീതമായി പ്രവേശനം കൊടുക്കുകയും ചെയ്യുന്ന ലോകത്തിലെ ഒരേയൊരു സ്ഥാപനമാണ്.

image-minervapressmeetindubai

പരമ്പരാഗത രീതിയില്‍ സ്ഥാപിത ക്യാമ്പസ് ഇല്ലാത്ത ഈ ഉന്നത സര്‍വകലാശാല, സ്‌നാപ്പ്ഫിഷ് എന്ന ഓണ്‍ലൈന്‍ ഫോട്ടോ ഷെറിങ് ആന്‍ഡ് പ്രിന്റിങ് പ്ലാറ്റ് ഫോമിന്റെ മുന്‍ സിഇഒ, ബെന്‍ നെല്‍സണ്‍ എന്ന സിലിക്കണ്‍ വാലി കേന്ദ്രമാക്കിയ ടെക്‌നോളജി ബിസിനസ് ബുദ്ധിജീവിയും, ഹാര്‍വാര്‍ഡ് സര്‍വകലാശാലയുടെ മുന്‍ സാമൂഹ്യ ശാസ്ത്ര വിഭാഗ തലവനായിരുന്ന സ്റ്റീഫന്‍ കോസ്സ്‌ലിന്‍ എന്ന അക്കാഡമിക് പണ്ഡിതനും ചേര്‍ന്നാണ് മിനര്‍വ സര്‍വകലാശാല സ്ഥാപിച്ചത്.

ആദ്യ വര്‍ഷം സാന്‍ ഫ്രാന്‍സസികോയിലും ബാക്കി സെമെസ്റ്ററുകള്‍ ലണ്ടണ്‍, ബെര്‍ലിന്‍, ബ്യുണസ് അയേഴ്‌സ്, സിയോള്‍, ഹെദരാബാദ്, തായ്‌പേയ് എന്നീ സിറ്റികളിലായി ഏഴു രാജ്യങ്ങളില്‍ താമസിച്ചും ജോലി ചെയ്തുമാണ് മിനര്‍വ സര്‍വകലാശാലയില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ അവരുടെ നാലു വര്‍ഷ ബിരുദ പഠനം പൂര്‍ത്തിയാക്കുക. ഇങ്ങനെ പഠനരീതി വ്യവസ്ഥയുള്ള ലോകത്തിലെ ഒരേയൊരു ഉന്നത പഠനകേന്ദ്രമാണ് മിനര്‍വ സര്‍വകലാശാല.

image-minervapressmeetindubai21

പഠനകാലത്തു തന്നെ വിദ്യാര്‍ത്ഥികള്‍ ആപ്പിള്‍, ആമസോണ്‍, എയര്‍ബിഎന്‍ബി, ഐഡിയോ, കാല്‍ടെക്, യുസിഎസ്എഫ്, യൂബര്‍ തുടങ്ങിയ മുന്‍നിര ടെക്‌നോളജി കമ്പനികളില്‍ ജോലി ചെയ്യുന്നു. അടുത്ത അക്കാഡമിക് വര്‍ഷത്തില്‍ ഗള്‍ഫ് മേഖലയില്‍ നിന്ന്, പ്രത്യേകിച്ച് യു.എ.ഇയില്‍ നിന്ന് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്കു പ്രവേശനം നല്‍കാന്‍ ഉദ്ദേശിക്കുന്നതായി സര്‍വകലാശാല ചെയര്‍മാന്‍ കൂടിയായ ബെന്‍ നെല്‍സണ്‍ ദുബായില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മിടുക്കരില്‍ മിടുക്കരായ വിദ്യാര്‍ത്ഥികളുടെ മാനസികവും ബൗദ്ധികവും ശാരീരികമായ ശേഷികളെ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ സാഹചര്യങ്ങള്‍ക്കനുസരിച്ചു രൂപപ്പെടുത്തിയെടുക്കുകയും അതിനു സഹായകമായ അനുഭവ പാഠങ്ങള്‍ വിവിധ രാജ്യങ്ങളില്‍, നഗരങ്ങളില്‍, സ്ഥാപനങ്ങളില്‍ നേരിട്ട് ചെന്ന് കൊടുക്കുകയുമാണ് പരമ്പരാഗത സൈദ്ധാന്തിക പഠനരീതികളിലില്‍ നിന്നും വിഭിന്നമായി മിനര്‍വ സര്‍വകലാശാല നല്‍കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

ഈ നൂറ്റാണ്ടിലെ ഏറ്റവും സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങളെ നേരിടാന്‍ ഉതകുംവിധം അതി നൂതനമായ സാങ്കേതിക വിദ്യകളിലും നവീന ബിസിനസ് പാഠങ്ങളിലും പ്രായോഗിക നൈപുണ്യം പഠന അവസാനത്തോടെ ഈ വിദ്യാര്‍ത്ഥികള്‍ നേടും. അതേസമയം, ലോകത്തിലെ മറ്റു മുന്‍നിര സര്‍വകലാശാലകളില്‍ പഠനത്തിന് വരുന്നതിന്റെ കാല്‍ഭാഗം സാമ്പത്തിക ചെലവ് മാത്രമേ മിനര്‍വയിലെ പഠനത്തിന് വരികയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
Minerva Schools at KGI press meet at Dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X