കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പാപനികുതി'!!സൗദിയില്‍ സിഗരറ്റിനും ശീതള പാനീയങ്ങള്‍ക്കും വില ഇരട്ടിക്കും!!!

സൗദിയില്‍ 'പാപ നികുതി' നിലവില്‍ വരുന്നു!!!

Google Oneindia Malayalam News

ജിദ്ദ: അതെ ഇനി മുതല്‍ വലിയ വില നല്‍കണം.. പുതിയ നികുതി നിയമം തിങ്കളാഴ്ച അര്‍ദ്ധ രാത്രി മുതല്‍ നിലവില്‍ വരുന്നതോടെ സൗദി അറേബ്യയില്‍ സിഗരറ്റിന്റെയും ശീതള പാനീയങ്ങളുടെയും വില ഇരട്ടിയാകും. 'സിന്‍ ടാക്‌സ്' എന്നവ പേരില്‍ അറിയപ്പെടുന്ന നികുതിയാണ് ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ രാജ്യത്ത് നടപ്പിലാകുക.

എന്താണ് സിന്‍ ടാക്‌സ്..? അനാരോഗ്യകരമായ, ശരീരത്തിനു ദോഷകരമായ ഉത്പന്നങ്ങള്‍ക്കും രോഗകാരണമായേക്കാവുന്ന ഉത്പന്നങ്ങള്‍ക്കും ഏര്‍പ്പെടുത്തിയിരിക്കുന്ന നികുതിയാണ് 'പാപ നികുതി' അഥവാ 'സിന്‍ ടാക്‌സ്'. വ്യാവസായിക രംഗത്തുള്ളവരുമായി നടത്തിയ ചര്‍ച്ചകള്‍ക്കും, വര്‍ക്ക് ഷോപ്പുകള്‍ക്കും ശേഷമാണ് ഈ ഉത്പന്നങ്ങള്‍ക്ക് സര്‍ക്കാര്‍ സിന്‍ ടാക്‌സ് ഏര്‍പ്പെടുത്തിയത്.

 25-14616

പുതിയ നികുതി നിരക്ക് നിലവില്‍ വരുന്നതിനു മുന്‍പ് പഴയ വിലക്ക് സിഗരറ്റ് വാങ്ങി ശേഖരിച്ചു വെക്കാന്‍ ഉപഭോക്താക്കളുടെ തിരക്ക് അനുഭവപ്പെട്ടിരുന്നു എന്ന് വ്യാപാരികള്‍ പറയുന്നു. പല കടകളുടെയും സിഗരറ്റ് ഷെല്‍ഫുകള്‍ ഇന്നലെയോടെ കാലിയായെന്നും ഇവര്‍ പറയുന്നു. എന്നാല്‍ സിന്‍ ടാക്‌സ് തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന് ഉപഭോക്താക്കളില്‍ ചിലരെങ്കിലും വിശ്വസിക്കുന്നുണ്ട്. കീശയില്‍ നിന്ന് അധിക പണം ചെലവാകുന്ന കാര്യം ഓര്‍ക്കുമ്പോള്‍ സിഗരറ്റിന്റെയും ശീതള പാനീയങ്ങളുടെയും ഉപയോഗം കുറക്കാമെന്ന് കരുതുന്നതായി ചിലര്‍ സമ്മതിക്കുന്നു.

English summary
Prices of cigarettes and energy drinks have doubled with the implementation of an excise tax in Saudi Arabia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X