ദൈവ സാന്നിധ്യത്തിന്റെ പേരാണ് റോഹിംഗ്യ; മ്യാന്‍മര്‍ അഭയാര്‍ഥികളെ ചേര്‍ത്തു പിടിച്ച് മാര്‍പ്പാപ്പ

  • Posted By:
Subscribe to Oneindia Malayalam

ധാക്ക: ദൈവത്തിന്റെ സാന്നിധ്യത്തെ ഇപ്പോള്‍ വിളിക്കാവുന്ന പേരാണ് റോഹിംഗ്യ എന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. മ്യാന്‍മര്‍ സന്ദര്‍ശനത്തിനിടെ റോഹിംഗ്യ എന്ന വാക്ക് ഉപയോഗിക്കാതിരുന്നതിന് വിമര്‍ശനങ്ങളുയര്‍ന്നതിനു പിന്നാലെയാണ് റോഹിംഗ്യന്‍ മുസ്ലിംകളെ ഒപ്പം ചേര്‍ത്തു നിര്‍ത്തി മാര്‍പ്പാപ്പ ഇങ്ങനെ പറഞ്ഞത്. ബംഗ്ലാദേശിലെ റോഹിംഗ്യന്‍ അഭയാര്‍ഥി ക്യാംപുകളില്‍ നിന്നുള്ളവരുമായി സെന്റ് മേരി കത്തീഡ്രലില്‍വച്ച്‌ സംസാരിച്ചതിനു ശേഷമാണ് വികാരാധീനനായി മാര്‍പ്പാപ്പ റോഹിംഗ്യകള്‍ക്കു വേണ്ടി സംസാരിച്ചത്.

യുഎഇ ദേശീയദിനം; മൂന്ന് മാസം ട്രാഫിക് പിഴകളുടെ പകുതി അടച്ചാല്‍ മതി

അഭയാര്‍ഥികളുടെ കദനകഥകള്‍ക്ക് ക്ഷമയോടെ ചെവികൊടുത്ത മാര്‍പ്പാപ്പ, അവരുടെ പ്രശ്‌നങ്ങള്‍ താന്‍ മനസ്സിലാക്കുന്നതായി അവരോട് പറഞ്ഞു. നമുക്ക് വേണ്ടത് സമാധാനമാണ്. പ്രശ്‌നങ്ങളുള്ളിടങ്ങളില്‍ സമാധാനം സ്ഥാപിക്കുന്നതിന് വേണ്ടിയാണ് നാം ശ്രമിക്കുന്നത്- അദ്ദേഹം പറഞ്ഞു. തങ്ങളുടെ ദയനീയാവസ്ഥ ലോകത്തെ അങ്ങ് അറിയിക്കണമെന്ന് അഭയാര്‍ഥികളിലൊരാള്‍ മാര്‍പ്പാപ്പയോട് അപേക്ഷിച്ചു. മ്യാന്‍മര്‍ സൈന്യം തങ്ങളുയെ കുടുംബാംഗങ്ങളെയും അയല്‍വാസികളുയെ കൊന്നൊടുക്കുകയും ബലാല്‍സംഗം ചെയ്യുകയും ചെയ്തതിന്റെ നടുക്കുന്ന ഓര്‍മകള്‍ മാര്‍പ്പാപ്പയുമായി പങ്കുവച്ചു. മ്യാന്‍മറിലേക്ക് തിരിച്ചുപോവാന്‍ ഒരുക്കമാണെന്നും എന്നാല്‍ അവിടെ തങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ആവശ്യമായ കാര്യങ്ങള്‍ ചെയ്തുതരണമെന്നും അഭയാര്‍ഥികള്‍ മാര്‍പ്പാപ്പയോട് അപേക്ഷിച്ചു.

francispop

മ്യാന്‍മര്‍ സൈന്യത്തിന്റെയും ബുദ്ധമതാനുയായികളുടെയും ആക്രമണത്തെ തുടര്‍ന്ന് ആറ് ലക്ഷത്തിലേറെ റോഹിംഗ്യക്കാരാണ് ബംഗ്ലാദേശിലെ കോക്‌സ് ബസാര്‍ ജില്ലയിലും മറ്റുമായി കഴിയുന്നത്. കഴിഞ്ഞ ദിവസം മ്യാന്‍മര്‍ സന്ദര്‍ശിച്ച മാര്‍പ്പാപ്പ റോഹിംഗ്യ എന്ന പദം ഉപയോഗിക്കാതിരുന്നത് മനുഷ്യാവകാശ സംഘടനകള്‍ക്കിടയില്‍ വ്യാപകമായ വിമര്‍ശനങ്ങള്‍ക്ക് ഇടവരുത്തിയിരുന്നു. റോഹിംഗ്യകളെ തങ്ങളുടെ പൗരന്‍മാരായി അംഗീകരിക്കാത്ത മ്യാന്‍മര്‍ ഭരണകൂടം അവരെ ബംഗ്ലാദേശില്‍ നിന്ന് കുടിയേറിപ്പാര്‍ത്തവര്‍ എന്ന അര്‍ഥത്തില്‍ ബംഗാളികളെന്നാണ് വിശേഷിപ്പിക്കാറ്.

English summary
Pope Francis has uttered the word
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്