കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമാന്‍: പ്രവാസികളെ പറ്റിയ്ക്കാന്‍ ഹൈടെക് കള്ളന്‍മാര്‍

  • By Meera Balan
Google Oneindia Malayalam News

മസ്‌ക്കറ്റ്: ഹൈടെക് കള്ളന്മാര്‍ക്കെതിരെ ജാഗ്രത നിര്‍ദ്ദേശവുമായി ഒമാന്‍ പൊലീസ്. സ്വദേശികളും പ്രവാസികളും ഉള്‍പ്പടെ ഒട്ടേറെപ്പേര്‍ ഒമാനില്‍ ഹൈടെക്ക് തട്ടിപ്പിന് ഇരയാകുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്. ജോലി വാഗ്ദാനം ചെയ്തും ഇമെയില്‍ അക്കൗണ്ടുകള്‍ ചോര്‍ത്തിയും ബാങ്ക് ഇടപാട് വിവരങ്ങള്‍ അതീവ രഹസ്യമായി തട്ടിയെടുത്തുമാണ് ഹൈടെക് തട്ടിപ്പ് സംഘങ്ങള്‍ വിലസുന്നത്.

ഒമാനികളും അവിടെ ജോലി ചെയ്യുന്ന അന്യനാട്ടുകാരും ഹൈടെക് തട്ടിപ്പുകാരുടെ വലയില്‍ അകപ്പെട്ടിട്ട് നാളുകളേറെയായി. വിദേശ രാജ്യങ്ങളില്‍ പ്രവര്‍ത്തിയ്ക്കുന്ന പല തട്ടിപ്പ് സംഘങ്ങളുമാണ് ഇത്തരം മോഷണങ്ങള്‍ നടത്തുന്നത്. തട്ടിപ്പിന് ഇരയാകുന്നവരില്‍ പലരും നാണക്കേട് കൊണ്ട് പൊലീസില്‍ പരാതിപ്പെടാന്‍ പോലും തയ്യാറാകുന്നില്ലെന്ന് റോയല്‍ ഒമാന്‍ പൊലീസ് പറയുന്നു.

Crime

സാമ്പത്തിക തട്ടിപ്പ് തന്നെയാണ് ഹൈടെക് കുറ്റകൃത്യങ്ങളില്‍ വളരെ മുന്‍പന്തിയില്‍ ഉള്ളത്. റോയല്‍ ഒമാന്‍ പൊലീസിലെ ആന്റി ഇക്കോണമിക് ക്രൈം ഡിപ്പാര്‍ട്ട്‌മെന്റ് കഴിഞ്ഞ ഒമ്പത് മാസത്തിനിടെ 98 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. പലതും വലിയ സാമ്പത്തിക തട്ടിപ്പുകള്‍.

തൊഴില്‍ അന്വേഷിയ്ക്കുന്നവരാണ് തട്ടിപ്പിന് ഇരയാകുന്ന പ്രധാന വിഭാഗം. ഇത്തരം തൊഴില്‍ അന്വേഷികള്‍ക്കായി വ്യാജ വെബ്‌സൈറ്റുകള്‍ തയ്യാറാക്കുക, മറ്റ് സൈറ്റുകളില്‍ നിന്നും ഇത്തരം ആളുകളുടെ വിവരങ്ങള്‍ ശേഖരിയ്ക്കുക. ശേഷം ഫോണിലൂടെ ഇവരെ ബന്ധപ്പെടുകയും ഇന്റര്‍വ്യൂ നടത്തി ജോലി തരപ്പെട്ടു എന്ന് തെറ്റിദ്ധരിപ്പിയ്ക്കുകയും ചെയ്യുക. ശേഷം ജോലിയ്ക്കായി പണം വാങ്ങുക എന്നിങ്ങനെയൊക്കെയാണ് തട്ടിപ്പ്.

ഇതിന് പുറമെ കെണിയില്‍ അകപ്പെടുന്നയാളുടെ ഇമെയില്‍ വിവരങ്ങള്‍ ചോര്‍ത്തുക, സ്വകാര്യ ദൃശ്യങ്ങള്‍ കൈവശപ്പെടുത്തുക എന്നിങ്ങനെയൊക്കെയാണ് ഹൈടെക് സംഘങ്ങളുടെ തട്ടിപ്പ് രീതി. ഈ ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തി നിയമനടപടികളില്‍ നിന്നും വഞ്ചനയ്ക്ക് ഇരയായവരെ പിന്മാറ്റുകയും ചെയ്യുന്നു. അപരിചിതര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് വ്യക്തി വിവരങ്ങള്‍ കൈമാറരുതെന്ന് പൊലീസ് കര്‍ശന നിര്‍ദേദേശം നല്‍കുന്നുണ്ട്. ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയാകുന്നവര്‍ പൊലീസില്‍ പരാതിപ്പെടാനും മടിയ്ക്കരുത്.

English summary
Royal Oman Police cautions against hi-tech criminals
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X