സൗദിയുടെ നയം മിതവാദമെന്ന് സല്‍മാന്‍ രാജാവ്

  • Posted By:
Subscribe to Oneindia Malayalam

റിയാദ്: സൗദി അറേബ്യയുടെ നയങ്ങളും നിലപാടുകളും അംബാസഡര്‍മാരും വിദേശകാര്യ മന്ത്രാലയം ഉദ്യോഗസ്ഥരും മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തണമെന്ന് ഭരണാധികാരി സല്‍മാന്‍ രാജാവ്. വിദേശകാര്യ മന്ത്രി ആദില്‍ അല്‍ജുബൈറിനെയും വിദേശങ്ങളിലെ സൗദി അംബാസഡര്‍മാരെയും അല്‍യമാമ കൊട്ടാരത്തില്‍ സ്വീകരിച്ചു സംസാരിക്കുകയായിരുന്നു രാജാവ്. മിതവാദവും ഭീകരവാദ വിരുദ്ധ നിലപാടുമാണ് രാജ്യത്തിന്റെ നയം. ഇതു വിദേശങ്ങളില്‍ പരിചയപ്പെടുത്തുന്നതില്‍ അംബാസഡര്‍മാക്കാണ് ഉത്തരവാദിത്തം.

രാജ്യം അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ രഹസ്യമല്ലെന്നും ആഗോള തലത്തിലെ സംഭവവികാസങ്ങള്‍ രാജ്യ താല്‍പര്യങ്ങളെ പ്രതികൂലമായി ബാധിച്ചേക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിയ്ക്കുന്നു. ഈ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ നിലപാടുകള്‍ ആഗോള സമാധാനവും സുരക്ഷാ ഭദ്രതയും സാക്ഷാല്‍ക്കരിക്കുന്നതിന് ഉതകുന്നതാകണം. ഇത് മറ്റുള്ളവരെ അറിയിക്കുന്നതിന് കൂടുതല്‍ ജാഗ്രതയോടെയുള്ള പ്രവര്‍ത്തിക്കണമെന്നും രാജാവ് പറഞ്ഞു.

salman

ചടങ്ങില്‍ കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫ്, സഹമന്ത്രി ഡോ. ഇബ്രാഹിം അല്‍അസ്സാഫ്, സാംസ്‌കാരിക, ഇന്‍ഫര്‍മേഷന്‍ മന്ത്രി ഡോ. ആദില്‍ അല്‍ തുറൈഫി, വിദേശകാര്യ സഹമന്ത്രി ഡോ. നിസാര്‍ ഉബൈദ് മദനി, സഹമന്ത്രിയും റോയല്‍ കോര്‍ട്ട് പ്രസിഡന്റുമായ ഖാലിദ് അല്‍ഈസ തുടങ്ങിയവര്‍ സംബന്ധിച്ചു.

English summary
Saudi:King Salman clears policy of the country.
Please Wait while comments are loading...