കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയിൽ വിദേശികൾക്ക് ഇനി ഡ്രൈവിംങ് ലൈസൻസ് ഇല്ല

Google Oneindia Malayalam News

സൗദി : വിവിധ മേഖലകളിൽ സ്വദേശിവത്കരണം നടപ്പിലാക്കാൻ ശ്രമിക്കുന്നതിനിടയിൽ വിദേശികളെ ഏറെ ആശങ്കയിലാക്കുന്ന മറ്റൊരു വാർത്ത കൂടി സൌദിയിൽ നിന്നും പുറത്തുവരുന്നു. കുറഞ്ഞത്‍ നാലായിരം റിയാലില്‍ കുറഞ്ഞ ശന്പളമുള്ള വിദേശികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കരുതെന്നാണ് ശൂറാ കൌൺസിൽ അംഗം ഡോ: ഫഹദ് ബിന് ജുമുഅ അഭിപ്രായപ്പെടുന്നത്.

ഈ ആഴ്ച ചേരുന്ന ശൂറാ കൌൺസിൽ യോഗത്തിൽ നിർദേശം ചർച്ചയ്ക്ക്ക് വെക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിയമം ഏത് രീതിയിൽ നടപ്പിൽ വരുത്തണമെന്ന നിർദേശവും ഇദ്ദേഹം മുൻകൂട്ടി തയ്യാറാക്കിയതായാണ് വിവരം. രാജ്യത്ത് പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾ വേതന സുരക്ഷാ നിയമത്തിൽ രെജിസ്റ്റർ ചെയ്തിരിക്കുന്നത് കൊണ്ട് തന്നെ തൊഴിലാളികൾക്ക് ക്യത്യമായി ഏത്ര റിയാൽ ശന്പളം ലഭിക്കുന്നുവെന്ന് കണ്ടെത്താൻ അധികം പ്രയാസം നേരിടില്ലെന്നും ക്യത്യമായ വേതനം ചുരുങ്ങിയത് ആറ് മാസം മുടങ്ങാതെ വരുന്നുണ്ടോ എന്ന് കൂടി പരിശോധിച്ചതിനു ശേഷം മാത്രം അനുമതി നൽകിയാൽ മതിയെന്നാണ് ഇദ്ദേഹം അഭിപ്രായപ്പെടുന്നത്.

drivinglicence

പുതിയ നിർദേശം നിരവധി സ്വദേശി കുടുംബങ്ങളെ സാരമായി ബാധിക്കാൻ സാധ്യതയുള്ളതിനാൽ ഡ്രൈവിംങ്ങ് വിസയിൽ രാജ്യത്ത് ഏത്തുന്ന വിദേശികൾക്ക് നിയമത്തിൽ ഇളവ് അനുവദിക്കാമെന്നും ഇദ്ദേഹം നിർദേശത്തിൽ പറയുന്നു. ഏതായാലും നിയമം പ്രാബല്യത്തിൽ വരുകയാണെങ്കിൽ മലയാളികളടക്കം നിരവധി പ്രവാസികളെ പ്രയാസത്തിലാക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല..

English summary
Saudi; No driving license for foreigners
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X