ഷാർജ; ഇമാറാത്തിന്റെ വഴികൾ ശെയ്ഖ് സുൽത്താൻ ഏറ്റുവാങ്ങി

  • Posted By:
Subscribe to Oneindia Malayalam

ഷാർജ: എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ കെ എം അബ്ബാസിന്റെ ഇമാറാത്തിന്റെ വഴികളിലൂടെ എന്ന പുസ്തകം യു എ ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജാ ഭരണാധികാരിയുമായ ശൈഖ് ഡോ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിക്ക് ഗ്രന്ഥകാരൻ കൈമാറി.

സ്റ്റൈല്‍ മന്നന്‍ ഗള്‍ഫില്‍, ആര്‍പ്പുവിളിയും ആവേശവുമായി ആരാധകര്‍

ശൈഖ് സുൽത്താന്റെ കേരളാ സന്നദ്ധർശനവുമായി ബന്ധപ്പെട്ട പുസ്തകമാണിത്. ഷാർജ ബുക്ക് അതോറിറ്റി ചെയർമാൻ അഹ്‌മദ്‌ റക്കദ് അൽ ആമിരിയുടെ അഭ്യർത്ഥന പ്രകാരം ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വൈ എ റഹീമിന്റെ സാന്നിധ്യത്തിലാണ് കൈമാറ്റ ചടങ്ങ് നടന്നത്.

book

ഇമാറാത്തിന്റെ വഴികൾ കൈരളി എംഡി ജോൺ ബ്രിട്ടാസാണ് പ്രകാശനം ചെയ്തത്. നോർക്കാ റൂട്സ് ഡയറക്ടർ ഒ വി മുസ്തഫ ഏറ്റുവാങ്ങി. ഗ്രീൻ ബുക്ക്സ് എംഡി കൃഷ്ണദാസ്, കൈരളി ചാനൽ ഡയറക്ടർ വികെ അഷറഫ്, ഉമാ പ്രേമൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

English summary
SharjaSheikh Sultan received ''Imaarathinte Vazhikal"

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്