കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി; വിമാനയാത്ര വൈകിയാല്‍ ഇനി മുതല്‍ യാത്രക്കാരന് 370 റിയാല്‍ പിഴ നല്‍കണം

Google Oneindia Malayalam News

റിയാദ്:സൗദിയില്‍ വിമാനം വൈകുകയാണെങ്കില്‍ വിമാന കമ്പനികള്‍ ഇനി മുതല്‍ യാത്രക്കാര്‍ക്ക് പിഴ നല്‍കേണ്ടിവരുമെന്നു മാത്രമല്ല ഹോട്ടല്‍ താമസമടക്കമുളള സൗകര്യങ്ങള്‍ നല്‍കുകയും വേണം. വിമാനം ആറു മണിക്കൂറിലധികം വൈകുകയാണെങ്കില്‍ യാത്രക്കാര്‍ക്ക് 370 റിയാല്‍ വീതം നല്‍കണമെന്നാണ് വ്യോമയാന മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം.

വിമാനയാത്ര ചെയ്യുന്നവരുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ പുതിയ നിയമാവലിയിലാണ് ഈ നിര്‍ദ്ദേശങ്ങള്‍. നിയമങ്ങള്‍ ആഗസ്ത് 11 മുതല്‍ പ്രാബല്യത്തില്‍ വരും. 20 ലധികം വകുപ്പുകളുളള നിയമാവലി ലംഘിക്കുന്ന കമ്പനികള്‍ക്ക് 10,000 റിയാല്‍ മുതല്‍ കാല്‍ ലക്ഷം വരെ പിഴ ചുമത്തുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

മുന്‍ കാമുകിയോടുളള പ്രതികാരം:സ്വകാര്യ വീഡിയോ പോണ്‍ സൈറ്റിലിട്ട യുവാവ് അറസ്റ്റില്‍മുന്‍ കാമുകിയോടുളള പ്രതികാരം:സ്വകാര്യ വീഡിയോ പോണ്‍ സൈറ്റിലിട്ട യുവാവ് അറസ്റ്റില്‍

flight-03

യാത്ര വൈകുന്ന ഓരോ മണിക്കൂറിനും വിവിധ നിബന്ധനകളാണ് വച്ചിട്ടുളളത്. ആദ്യ മണിക്കൂറില്‍ പാനീയങ്ങളും മൂന്നു മണിക്കൂറിലധം യാത്രക്കാര്‍ കാത്തു നില്‍ക്കേണ്ടി വന്നാല്‍ ഭക്ഷണവും കമ്പനി അധികൃതര്‍ നല്‍കണമെന്നാണ് നിര്‍ദ്ദേശം. ഇതിനു പുറമേ വികലാംഗരുടെ അവകാശങ്ങള്‍ നിഷേധിക്കുകയാണെങ്കില്‍ കാല്‍ ലക്ഷം റിയാല്‍ വേറെയും പിഴ ചുമത്തും.

കൂടാതെ ബാഗേജുകള്‍ കൃത്യ സമയത്ത് എത്തിക്കണമെന്നും സര്‍വ്വീസുകള്‍ റദ്ദാക്കുന്ന പക്ഷം 21 ദിവസം മുന്‍പെങ്കിലും യാത്രക്കാരെ അറിയിക്കണമെന്നും നിയമാവലിയില്‍ പറയുന്നുണ്ട്.

English summary
soudi anounces new rules for flight passengers,The train getting late six hours and more the company should give 370 riyal for flight passengers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X