ശിഹാബ് തങ്ങളെ കുറിച്ചുള്ള മൂന്ന് പുസ്തകങ്ങൾ പ്രകാശനം ചെയ്യും

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: അക്ഷരങ്ങളെ ആദരിക്കുകയും വായിക്കാനും പഠിക്കാനും നിരന്തരം പ്രോല്‍സാഹിപ്പിക്കുകയും ചെയ്ത സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ എന്ന ധിഷണാശാലിയായ നേതാവിനെ കുറിച്ച് വിവിധ തലങ്ങളിലുള്ള മൂന്ന് ഗ്രന്ഥങ്ങള്‍ ലോകത്തിലെ മൂന്നാമത്തെ പുസ്തകോത്സവമായ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്യും. നവംബര്‍ 2ന് (വ്യാഴം) രാത്രി 9.30 മുതല്‍ 10.30 വരെ ഇന്റലക്ച്വല്‍ ഹാളിലാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.

ഹാദിയ വീട്ടുതടങ്കലില്‍ അല്ല, ഭര്‍ത്താവിനെ അംഗീകരിക്കില്ല; ഷെഫിന്‍ തീവ്രവാദ ബന്ധമുള്ളവനെന്ന് അശോകന്‍

പി.കെ കുഞ്ഞാലിക്കുട്ടി എം.പി, സയ്യിദ് മുനവ്വറലി ശിഹാബ്  തങ്ങള്‍ എന്നിവരാണ് ഗ്രന്ഥങ്ങളുടെ പ്രകാശനം നിര്‍വ്വഹിക്കുന്നത്. ചടങ്ങിൽ അറബ്, മലയാളം ഭാഷകളില്‍ നിന്നുള്ള സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സന്നിഹിതരാകും. അറബ് സമൂഹത്തിനും ഇളം തലമുറക്കും ഉള്‍പ്പെടെ സയ്യിദ് ശിഹാബിനെ ആഴത്തില്‍ അറിയാനും പഠിക്കാനും ഉതകുന്ന വിധം അറബിക്, മലയാളം ഇംഗ്ലീഷ് എന്നീ ഭാഷകളിലാണ് പുസ്തകമൊരുക്കിയിട്ടുള്ളത്.

shihab

മലയാളത്തിലുള്ള പുസ്തകം ചെറിയ കുട്ടികള്‍ക്ക് ലളിതമായും വ്യക്തമായും ഗ്രഹിക്കുന്നതിന് ചിത്രകഥാരൂപത്തിലാണ് തയ്യാറാക്കിയിട്ടുള്ളത്. സാധാരണ പുസ്തകങ്ങളില്‍ നിന്ന് വിഭിന്നമായി അകക്കാമ്പുള്ള വിഷയങ്ങള്‍ ഉള്‍കൊള്ളിച്ച് അത്യാകര്‍ഷകമായി പ്രൗഡിയോടെ തന്നെ ഒരുക്കിയിട്ടുണ്ടെന്നതും ഇതിന്റെ പ്രത്യേകതയാണെന്ന് കെഎംസിസി ഭാരവാഹികൾ ദുബായിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അറബി ജീവചരിത്ര ഗ്രന്ഥം അദ്ദേഹത്തിന്റെ ജീവചരിത്ര വിശദാംശങ്ങള്‍, രാഷ്ട്രീയ ജീവിതം, വിദ്യാഭ്യാസ പരിഷ്‌കാരങ്ങള്‍ എന്നിവ വിശദീകരിച്ച് തനതായ അറബി വായനക്കാരെ ലക്ഷ്യമാക്കിയാണ് ഒരുക്കിയിട്ടുള്ളത്.

കൊല്ലാന്‍ പഠിപ്പിക്കുന്ന കേന്ദ്രമുണ്ട്; ഞെട്ടുന്ന വെളിപ്പെടുത്തലുമായി മുഖ്യമന്ത്രി, എല്ലാത്തിനും മറ

സയ്യിദ് ശിഹാബ് പല അറേബ്യന്‍ നേതാക്കളുമായി വളരെ അടുത്ത ബന്ധം നിലനിര്‍ത്തിയിരുന്നു. അത് കൊണ്ട് തന്നെ ഈ പുസ്തകം മിഡില്‍ ഈസ്റ്റിലെ അറബ് വായനക്കാര്‍ നന്നായി ആസ്വദിക്കുമെന്നതുറപ്പാണ്. 'ഫീ ദിഖ് രി സയ്യിദ് ശിഹാബ്' എന്ന ഈ പുസ്തകം അറബ്, മലയാളം ആനുകാലികങ്ങളില്‍ എഴുത്തുകാരനും അറബി സാഹിത്യത്തിലും ഫിലോസഫിയിലും ഗവേഷകനുമായ ബഹുഭാഷാപണ്ഡിതന്‍ കെ.എം അലാവുദ്ധീന്‍ ഹുദവിയാണ് എഴുതിയത്. സയ്യിദ് ശിഹാബിന്റെ പ്രസംഗങ്ങളിലും മറ്റും വന്ന നിത്യനൂതനവും സകലകാല പ്രസക്തവുമായ ഉദ്ധരണികള്‍ ചേര്‍ത്തൊരുക്കിയ പുസ്തകമാണ്  ഇംഗ്ലീഷില്‍.

അദ്ദേഹത്തിന്റെ സ്വഭാവത്തെക്കുറിച്ചും ഹൃദയ വിശുദ്ധിയെ കുറിച്ചും അഗാധമായ അറിവും പാരമ്പര്യങ്ങളോടുള്ള പ്രതിബദ്ധത സംബന്ധിച്ചുമൊക്കെ ബോധ്യമാവുന്ന ഉദ്ധരണികളാണിതില്‍. പ്രഭാഷകര്‍ക്കും പഠന, ഗവേഷണ രംഗത്തെ വിദഗ്ധര്‍ക്കും സാധാരണക്കാര്‍ക്കുമൊക്കെ കൈപ്പുസ്തകമായി ഉപയോഗിക്കാനാവും വിധത്തിലാണിതിന്റെ സംവിധാനം. സ്ലോഗന്‍സ് ഓഫ് ദ സേജ് എന്ന് പേരിട്ട ഈ പുസ്തകമെഴുതിയത് പ്രശസ്ത ഇംഗ്ലീഷ് കവിയും സാഹിത്യകാരനും യുഎഇയില്‍ താമസക്കാരനുമായ മുജീബ് ജയ്ഹൂണ്‍ ആണ്. ചിത്രകഥാരൂപത്തില്‍ ആദ്യമായാണ് സയ്യിദ് ശിഹാബിന്റെ ജീവിതം വരച്ചിടുന്നതെന്ന പ്രത്യേകതയുണ്ട് മൂന്നാമത്തെ പുസ്തകത്തിന്.

പി.കെ അന്‍വര്‍ നഹയുടെ ആശയത്തിന് സ്‌നേഹാക്ഷരക്കൂട്ടിലെ ശിഹാബ് തങ്ങള്‍ എന്ന് പേരിട്ട് രചന നിര്‍വ്വഹിച്ചത് പ്രമുഖ മാധ്യമ പ്രവര്‍ത്തകനും സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ നിറസാന്നിദ്ധ്യവുമായ ഇ. സാദിഖലിയാണ്. മാവേലിക്കര രാജാ രവിവര്‍മ ഫൈന്‍ ആര്‍ട്ട്‌സ് കോളേജിലെ വകുപ്പ് തലവന്‍ രഞ്ജിത്താണ് ആശയസംയോജനം. ചരിത്രവും ചരിത്ര സ്മൃതികളും ചിത്രങ്ങളായി മുന്നില്‍ വന്ന് സംസാരിക്കുന്നതിലൂടെ പുതു തലമുറക്ക് വായനയോടും ജീവിത മൂല്യങ്ങളോടും കൂടുതല്‍ അഭിനിവേശമുണ്ടാകാന്‍ സാധ്യമാകുമെന്നതാണ് ഇത് കൊണ്ടുദ്ദേശിക്കുന്നത്. കുട്ടികള്‍ക്കുള്ള പുസ്തകം യുഎഇയിലും നാട്ടിലുമുള്ള സ്‌കൂളുകളില്‍ വിതരണം ചെയ്യുമെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

പി.കെ അന്‍വര്‍ നഹ  (ചെയര്‍മാന്‍ സയ്യിദ് ശിഹാബ് ഇന്റര്‍നാഷണല്‍ സമ്മിറ്റ്) ചെമ്മുക്കന്‍ യാഹുമോന്‍ (വൈസ് ചെയര്‍മാന്‍) മുസ്തഫ തിരൂര്‍ (ട്രഷറര്‍ സയ്യിദ് ശിഹാബ് ഇന്റര്‍നാഷണല്‍ സമ്മിറ്റ്) നിഹ്മത്തുല്ല മങ്കട (ചെയര്‍മാന്‍ മീഡിയ വിംഗ് )അബൂബക്കര്‍ ബി.പി അങ്ങാടി (വൈസ് ചെയര്‍മാന്‍) വി.കെ റഷീദ് (ജന:കണ്‍വീനര്‍ പ്രോഗ്രാം) കരീം കാലടി (കണ്‍വീനര്‍) എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

English summary
three books about shihab thangal is published

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്