കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ് സഫാരി താല്‍ക്കാലികമായി തുറന്നു; രണ്ടാഴ്ച പ്രവേശനം സൗജന്യം

  • By Desk
Google Oneindia Malayalam News

ദുബായ്: 100 കോടി ദിര്‍ഹം ചെലവഴിച്ച് നിര്‍മിച്ച ദുബായ് സഫാരി പാര്‍ക്ക് ചൊവ്വാഴ്ച സന്ദര്‍ശകര്‍ക്കായി തുറന്നു. പരീക്ഷണാടിസ്ഥാനത്തിലാണ് ദുബായ് സഫാരി പ്രവര്‍ത്തിക്കുക. 2018 ജനുവരിയില്‍ പാര്‍ക്ക് ഔദ്യോഗികമായി തുറക്കും. അതുവരെയുള്ള രണ്ടാഴ്ച പൊതുജനങ്ങള്‍ക്ക് സജന്യമായി പ്രവേശനം അനുവദിക്കും. അല്‍ വര്‍ഖ അഞ്ചില്‍ 119 ഹെക്ടറില്‍ നിര്‍മിച്ച പാര്‍ക്ക് വരും മാസങ്ങളില്‍ കൂടുതല്‍ പ്രവര്‍ത്തന സജ്ജമാകുമെന്ന് ദുബയ് മുനിസിപാലിറ്റി ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസര്‍ ലൂത്ത പറഞ്ഞു. ഡിസംബര്‍ അവസാനത്തോടെ ഔദ്യോഗിക ഉദ്ഘാടനത്തിന്റെ പ്രഖ്യാപനമുണ്ടാവുമെന്നും അദ്ദേഹം അറിയിച്ചു.

അറേബ്യന്‍ ഗ്രാമം, ആഫ്രിക്കന്‍ ഗ്രാമം, ഏഷ്യന്‍ ഗ്രാമം, സഫാരി ഗ്രാമം എന്നിങ്ങനെ നാല് വിഭാഗമായി തിരിച്ചിരിക്കുകയാണ് ദുബയ് സാഫാരി. വന്യ മൃഗങ്ങളെ ആസ്വദിക്കുക മാത്രമല്ല, പ്രകൃതി സംരക്ഷണം, വന്യമൃഗക്ഷേമം തുടങ്ങിയവയെ കുറിച്ചുള്ള അറിവ് പകരാനും ദുബയ് സഫാരി ലക്ഷ്യമിടുന്നതായി അദ്ദേഹം അറിയിച്ചു. സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രകൃതി സൗഹൃദ പാര്‍ക്കെന്ന പ്രത്യേകതയും ദുബായ് സഫാരിക്കുണ്ട്. പാര്‍ക്ക് ഔദ്യോഗികമായി തുറന്നാലും മൂന്ന് വയസിന് താഴെയുള്ളവര്‍ക്കും 60 വയസിന് മുകളിലുള്ളവര്‍ക്കും പ്രവേശനം സൗജന്യമാണ്. മൂന്ന് വയസ്സ് മുതലുള്ള കുട്ടികള്‍ക്ക് 30 ദിര്‍ഹമും മുതിര്‍ന്നവര്‍ക്ക് 85 ദിര്‍ഹമുമാണ് പ്രവേശന ഫീസ്. രാവിലെ ഒന്‍പതിന് പാര്‍ക്ക് തുറക്കും. വിവിധ ഏരിയകള്‍ വ്യത്യസ്ത സമയങ്ങളിലാണ് അടക്കുക.

dubaisafaripark

ഇന്ത്യന്‍ ആനകള്‍ ഉള്‍പ്പെടെ 250 ഇനങ്ങളിലുള്ള 2,500 മൃഗങ്ങളാണ് പാര്‍ക്കില്‍ സന്ദര്‍ശകര്‍ക്കായി ഒരുക്കിയിരിക്കുന്നത്. സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് വാഹനങ്ങളും ഒരുക്കി നിര്‍ത്തിയിട്ടുണ്ട്. കാല്‍ നടയായും വാഹനത്തിലും പാര്‍ക്കിലെ കാഴ്ചകള്‍ ആസ്വദിക്കാന്‍ സന്ദര്‍ശകര്‍ക്ക് ഇതുവഴി സാധിക്കുമെന്ന് അല്‍സുവൈദി പറഞ്ഞു. വാഹന പാര്‍ക്കിങ്ങുകളില്‍ നിന്നു തന്നെ സന്ദര്‍കര്‍ക്ക് കയറാനായി 'പാര്‍ക്ക് വാഹനങ്ങള്‍' സജ്ജമാക്കിയിട്ടുണ്ട്. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ലോകത്തെ അഞ്ചു പ്രധാന പാര്‍ക്കുകളില്‍ ഒന്നാക്കി ദുബയ് സഫാരിയെ മാറ്റാനുള്ള ശ്രമത്തിലാണ് ദുബായ് മുനിസിപ്പാലിറ്റി

ട്രംപിന്റെ ജെറുസലേം തീരുമാനത്തെ എതിര്‍ത്തു; ജോര്‍ദാനെതിരേ സൗദി-യുഎഇ സഖ്യത്തിന്റെ പടയൊരുക്കംട്രംപിന്റെ ജെറുസലേം തീരുമാനത്തെ എതിര്‍ത്തു; ജോര്‍ദാനെതിരേ സൗദി-യുഎഇ സഖ്യത്തിന്റെ പടയൊരുക്കം

English summary
The UAE’s much-awaited wildlife park Dubai Safari will be officially open to the public in January, a top official announced during the soft launch of the Dh1-billion facility on Tuesday. For two weeks until then, visitors will be given free entry, Hussain Nasser Lootah, director-general of Dubai Municipality, told Gulf News
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X