അബൂദാബി എയര്‍ പോര്‍ട്ടിലെത്തി അര മണിക്കൂറിനകം ടൂറിസ്റ്റ് വിസ കൈയില്‍ കിട്ടും

  • Posted By:
Subscribe to Oneindia Malayalam

അബൂദബി: അബൂദബിയില്‍ ഏതാനും ദിവസത്തെ സന്ദര്‍ശനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇനിയൊന്നുമാലോചിക്കേണ്ടതില്ല. അബൂദബി ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിലെത്തിയാല്‍ 15 മിനുട്ടിനും 30 മിനുട്ടിനുമുള്ളില്‍ ട്രാന്‍സിറ്റ്, ടൂറിസ്റ്റ് വിസകള്‍ റെഡി. നേരത്തേ ഓണ്‍ അറൈവല്‍ വിസ സൗകര്യമില്ലാതിരുന്ന രാജ്യക്കാര്‍ക്കു കൂടി പുതിയ സേവനം ലഭിക്കുമെന്നതാണ് ഇതിന്റെ ആകര്‍ഷണം. ഇതിനായി അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ മൂന്നാം നമ്പര്‍ ടെര്‍മിനലില്‍ പ്രത്യേക കൗണ്ടര്‍ ആരംഭിച്ചുകഴിഞ്ഞു. അബുദബി വഴി കടന്നുപോകുന്നവര്‍ക്കും ഇവിടേക്കുമാത്രമായി എത്തുന്നവര്‍ക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താം. നാലു ദിവസത്തേക്ക് മാത്രമുള്ള വിസയും ഇവിടെ വച്ച് ലഭിക്കും.

തീരാവേദനകള്‍ക്ക് അറുതി, തൊടുപുഴ വാസന്തി ഓര്‍മയായി... വിട പറഞ്ഞത് 70-80 കളിലെ തിരക്കേറിയ നടി

അബൂദബി കള്‍ച്ചറല്‍ ആന്റ് ടൂറിസം ഡിപ്പാര്‍ട്ടമെന്റ്, അബൂദബി എയര്‍പോര്‍ട്ടുകള്‍, ഇത്തിഹാദ് എയര്‍വെയ്‌സ് തുടങ്ങിയവ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ടൂറിസ്റ്റുകളെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിനും അവര്‍ക്ക് നല്ല അനുഭവങ്ങള്‍ സമ്മാനിക്കുന്നതിനുമായി ആവിഷ്‌ക്കരിച്ച ലൈഫ് ഇന്‍ അബൂദബി പദ്ധതിയുടെ ഭാഗമായാണ് പുതിയ വിസ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മേയിലായിരുന്നു പദ്ധതിയുടെ തുടക്കം. വിവിധ മിഷന്‍ വിസകള്‍, ടൂറിസ്റ്റ് വിസകള്‍, ട്രാന്‍സിറ്റ് വിസകള്‍ എന്നിവയാണ് പുതുതായി ആരംഭിച്ച വിസ കൗണ്ടറില്‍ നിന്നും ലഭിക്കുക.

abudhabi

ടെര്‍മിനല്‍ മൂന്നിലെ കൗണ്ടറിലെത്തി അപേക്ഷ നല്‍കിയാല്‍ പരമാവധി അരമണിക്കൂറിനുള്ളില്‍ വിസ കൈയില്‍ കിട്ടുന്ന രീതിയിലാണ് പദ്ധതി സംവിധാനിച്ചിരിക്കുന്നത്. കൂടുതല്‍ ദിവസം താമസിക്കണമെന്നുള്ളവര്‍ക്ക് ട്രാന്‍സിറ്റ് വിസ ടൂറിസ്റ്റ് വിസയാക്കി മാറ്റുവാനുള്ള സൗകര്യവും ഇവിടെയുണ്ടായിരിക്കും.

നേരത്തേ ഏതാനും ചില രാജ്യക്കാര്‍ക്ക് മാത്രമേ വിസ ഓണ്‍ അറൈവല്‍ സംവിധാനം ഉണ്ടായിരുന്നുള്ളൂ. ബാക്കിയുള്ളവര്‍ സ്വദേശത്ത് നിന്ന് തന്നെ വിസ ശരിയാക്കിയ ശേഷം വരുന്ന സ്ഥിതിയായിരുന്നു. അതിനാണ് ഇപ്പോള്‍ മാറ്റമുണ്ടായിരിക്കുന്നത്. ടൂറിസം, വിദ്യാഭ്യാസം, ബിസിനസ് തുടങ്ങിയ രംഗങ്ങളില്‍ മുന്നിലെത്താന്‍ പുതിയ സംവിധാനത്തിലൂടെ അബൂദബിക്ക് സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് റസിഡന്‍സി ആന്റ് ഫോറിന്‍ അഫയേഴ്‌സ് ഡയരക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ മന്‍സൂര്‍ അഹ്മദ് അലി അല്‍ ദഹേരി പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
visa on arrival at abu dhabi airport within 30 minutes

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്