ചിത്രകാരന്‍ ആമിര്‍ കൂടെലിന്റെ 'വിഷന്‍സ് ഓഫ് ലൈഫ്' പെയിന്റിംഗ് പ്രദര്‍ശനം ശ്രദ്ധേയമായി

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: പതിനേഴുകാരനായ ആമിര്‍ കൂടെല്‍ എന്ന ചിത്രകാരന്റെ ഒരു ഡസനിലധികം പെയിന്റുങ്ങള്‍ പോയ വാരം ദുബായിയില്‍ ജദ്ദാഫ് മാരിയറ്റ് ഹോട്ടലില്‍ പ്രകാശനം ചെയ്തു. നിരവധി പ്രമുഖര്‍ പങ്കെടുത്ത ചടങ്ങിലാണ് ആമിര്‍ കൂടെലിന്റെ ചിത്രങ്ങള്‍ അനാച്ഛാദനം ചെയ്തത്. 'വിഷന്‍സ് ഓഫ് ലൈഫ്' എന്ന പേരിലാണ് ഈ പെയിന്റിംഗ് പരമ്പര അറിയപ്പെടുന്നത്. നിയുക്ത എം പി പി കെ കുഞ്ഞാലിക്കുട്ടിയുടെ ചെറുമകനാണ് ദുബായ് എമിറേറ്റ്സ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ പന്ത്രണ്ടാം ഗ്രേഡ് വിദ്യാര്‍ഥിയായ ആമിര്‍ കൂടെല്‍. കുട്ടിക്കാലം മുതല്‍തന്നെ പെയിന്റിംഗ് വശംവദമാക്കിയ ആമിര്‍ കൂടെല്‍ ഇതിനകം ഡസന്‍ കണക്കിന് പെയിന്റിങ്ങുകള്‍ അവതരിപ്പിച്ചിട്ടുണ്ട്.

ദുബായില്‍ ഇക്കൊല്ലം ഇയര്‍ ഓഫ് ഗിവിംഗ് ആയി ആചരിക്കുന്നതിന്റെ ഭാഗമായി ഈ പെയിന്റുകളില്‍ നിന്നുള്ള വരുമാനം മുഴുവനും തന്റെ മുത്തച്ഛന്‍ പി കെ കുഞ്ഞാലിക്കുട്ടി എം പി പഠിച്ച വേങ്ങരയിലെ സ്‌കൂളില്‍ ഒരു ലൈബ്രറി സജ്ജീകരിക്കാന്‍ വേണ്ടി വിനിയോഗിക്കുമെന്ന് ചടങ്ങില്‍ ആമിര്‍ കൂടെല്‍ അറിയിച്ചു.

aamir

ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍, എം പി. പി കെ കുഞ്ഞാലിക്കുട്ടി, ഡോ. കെ കുഞ്ഞാലി മറ്റു നിരവധി പ്രമുഖരും കുടുംബാംഗങ്ങളും സുഹൃത്തുക്കളും അധ്യാപകരും സഹപാഠികളും അനാച്ഛാദന ചടങ്ങില്‍ പങ്കെടുത്തിരുന്നു. യുണീക്, ഫ്രൈഡ്, ഫ്രീഡം, ബ്ലൂ ചില്‍ഡ്, എ മൊമെന്റ് ഓഫ് പീസ്, ലൈഫ്, ദുബായ് ത്രൂ മൈ ഐസ്, സ്പ്രിംഗ്, വിന്റര്‍ തുടങ്ങിയ പേരുകളിലാണ് ആമിര്‍ കൂടെലിന്റെ പെയിന്റിങ്ങുകള്‍ക്ക് പേരിട്ടിരിക്കുന്നത്. വേങ്ങര സ്‌കൂളില്‍ നടപ്പാക്കാന്‍ പോകുന്ന അക്ഷരം എന്ന ലൈബ്രറി പദ്ധതിയെ കുറിച്ചുള്ള വീഡിയോയും പ്രദര്‍ശിപ്പിച്ചു.

English summary
''Visions of LIfe'', Aamir Kudel's painting show become popular
Please Wait while comments are loading...