• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആടുകള്‍ കൂട്ടത്തോടെ വൃത്താകൃതിയില്‍ നടക്കുന്നു, അജ്ഞാത പ്രതിഭാസം; കാരണം ഇതാണ്

Google Oneindia Malayalam News

ബെയ്ജിങ്: ചില ജീവികള്‍ വളരെ അമ്പരപ്പിക്കുന്ന രീതിയില്‍ പെരുമാറാറുണ്ട്. പക്ഷേ അതിനൊക്കെ വലിയ കാരണങ്ങളും ഉണ്ടാവാറുണ്ട്. പക്ഷേ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോയില്‍ കണ്ട കാഴ്ച്ചയ്ക്ക് ഉത്തരം ശാസ്ത്രലോകത്തിന് പോലുമില്ലായിരുന്നു. ഒരു കൂട്ടം ആടുകള്‍ വട്ടത്തില്‍ തുടര്‍ച്ചയായി നടക്കുന്നതായിരുന്നു ഈ വീഡിയോയിലുണ്ടായിരുന്നത്.

കാണുന്ന ആരും അമ്പരന്ന് പോകുന്ന കാര്യമായിരുന്നു. അജ്ഞാതമായ ഈ സംഭവത്തോടെ നാട്ടുകാരെ ഭയന്ന് പോയിരുന്നു. എന്താണ് കാരണമെന്ന് പോലും ആര്‍ക്കും കണ്ടെത്താനായിരുന്നില്ല. ഇപ്പോഴിതാ അതിനൊരു വിശദീകരണവുമായി ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍ എത്തിയിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്....

1

image credit: People's Daily, China twitter

ദിവസങ്ങള്‍ക്ക് മുമ്പാണ് ഇങ്ങനൊരു വീഡിയോ വൈറലായത്. പലരും ഈ വീഡിയോ കണ്ട് ഭയന്നിരുന്നു. ചൈനയില്‍ നിന്നുള്ളതാണ് ഈ വീഡിയോ. വലിയൊരു വൃത്തത്തില്‍ ദിവസങ്ങളോളം ഈ ആടുകള്‍ നടക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. വലിയൊരു കൂട്ടം ആടുകളാണ് ഉള്ളതെന്ന് വീഡിയോയില്‍ കാണാം. ഡസന്‍ കണക്കിന് ആടുകള്‍ ഇന്നര്‍ മംഗോളിയയിലാണ് വൃത്താകൃതിയില്‍ നടന്നത്. പന്ത്രണ്ട് ദിവസത്തോളം ഈ നടത്തം തുടരുന്നുവെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്.

2

യൂറോപ്പിന്റെ പതനം കാണാം; 784 അടി ഉയരത്തില്‍ രാക്ഷസ തിരമാലകളെത്തും; പ്രവചനത്തില്‍ 3 കാര്യങ്ങള്‍യൂറോപ്പിന്റെ പതനം കാണാം; 784 അടി ഉയരത്തില്‍ രാക്ഷസ തിരമാലകളെത്തും; പ്രവചനത്തില്‍ 3 കാര്യങ്ങള്‍

എന്താണ് കാരണമെന്ന് ആര്‍ക്കും ഇക്കാര്യത്തില്‍ വിശദീകരിക്കാനായിരുന്നില്ല. വീഡിയോയില്‍ കുറച്ച് ആടുകള്‍ വൃത്താകൃതിയില്‍ നടക്കുന്നതും, ബാക്കിയുള്ളവ നടുവിലായി നില്‍ക്കുന്നതും കാണാം. ഇതുവരെ കാരണമൊന്നും ഇല്ലെന്നായിരുന്നു പീപ്പിള്‍സ് ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്തിരുന്നത്. മാനസികമായോ-ശാരീരികമായോ ഉള്ള ആടുകളുടെ അവസ്ഥയല്ല ഇതെന്നും പലരും വിശദീകരിച്ചിരുന്നു. ഈ ആടുകളെല്ലാം മികച്ച ആരോഗ്യാവസ്ഥയിലായിരുന്നു. അതുകൊണ്ടായിരുന്നു അത്തരം കാരണങ്ങളെ തള്ളിക്കളഞ്ഞത്.

3

image credit: People's Daily, China twitter

ആദ്യം വിരലില്‍ എണ്ണാവുന്ന ആടുകള്‍ക്ക് മാത്രമായിരുന്നു ഇങ്ങനൊരു പ്രശ്‌നമുണ്ടായിരുന്നു. എന്നാല്‍ വളരെ പെട്ടെന്നാണ് കൂടുതല്‍ ആടുകള്‍ ഇവയ്‌ക്കൊപ്പം ചേര്‍ന്നത്. ആകെ ഭയപ്പെടുത്തുന്ന തലത്തിലേക്ക് കാര്യങ്ങള്‍ മാറുകയായിരുന്നു. ഇവിടെയുള്ള ആടുകള്‍ക്കായുള്ള പതിമൂന്നാം വേലിക്കെട്ടില്‍ നിന്നുള്ളവയ്ക്ക് മാത്രമാണ് ഈ പ്രശ്‌നമുള്ളത്. ഇതിലുള്ള ആടുകളെല്ലാം ഇങ്ങനൊരു നടത്തത്തിന്റെ ഭാഗമാകുന്നുണ്ട്. ബാക്കിയുള്ള 33 വേലിക്കെട്ട് ഫാമിലെ ആടുകള്‍ക്കും ഇങ്ങനൊരു പ്രശ്‌നമില്ല.

4

പലതവണ എടുത്തിട്ടും അടിച്ചില്ല; പഴ്‌സ് വൃത്തിയാക്കുന്നതിനിടെ കിട്ടിയ ടിക്കറ്റിന് യുവതിക്ക് 60 കോടിപലതവണ എടുത്തിട്ടും അടിച്ചില്ല; പഴ്‌സ് വൃത്തിയാക്കുന്നതിനിടെ കിട്ടിയ ടിക്കറ്റിന് യുവതിക്ക് 60 കോടി

നവംബര്‍ നാല് മുതല്‍ ഇവ വൃത്താകൃതിയില്‍ നടന്ന് കൊണ്ടിരിക്കുകയാണ്. ഏറ്റവും ഭയപ്പെടുത്തുന്ന കാര്യം, ഇവ ഒരു ഇടവേള പോലും എടുക്കാതെയാണ് ഇങ്ങനെ നടക്കുന്നത്. ഭക്ഷണം കഴിക്കാനോ, വെള്ളം കുടിക്കാനോ, ഉറങ്ങാനോ പോലും ഇടവേള എടുക്കാതെ നടന്ന് കൊണ്ടിരിക്കുകയാണ്. അതേസമയം ബാക്ടീരിയല്‍ ഇന്‍ഫെക്ഷനെ തുടര്‍ന്ന് ഇത്തരമൊരു അവസ്ഥയുണ്ടാവാമെന്നാണ് ഡോക്ടര്‍മാര്‍ സൂചിപ്പിക്കുന്നത്. ലിസ്റ്ററിയോസിസ് എന്നാണ് ഇവ അറിയപ്പെടുന്നത്. സര്‍ക്കിളിങ് രോഗം എന്നാണ് ഇവ അറിയപ്പെടുന്നത്.

5

Skin: ചര്‍മത്തിന് തിളക്കമേറണോ; അലോവേറ പൊളിയാണ്, ഈ ഗുണങ്ങള്‍ ഉറപ്പ്

അതേസമയം ഈ രോഗത്തിന് പിന്നിലുള്ള ദുരൂഹതയുടെ ചുരുളഴിച്ചുവെന്നാണ് ഒരു ഇംഗ്ലീഷ് പ്രൊഫസര്‍ അവകാശപ്പെടുന്നത്. ഇംഗ്ലണ്ടിലെ ഗ്ലോസസ്റ്ററിലെ ഹാര്‍ട്പുരി യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറാണ് മാറ്റ് ബെല്‍. ഈ വേലിക്കെട്ടിനുള്ളില്‍ ആടുകള്‍ ദീര്‍ഘകാലമായി നില്‍ക്കുന്നത് കൊണ്ടാണ് ഇവ സംഭവിക്കുന്നതെന്ന് മാറ്റ് ബെല്‍ അവകാശപ്പെടുന്നു. ഇതൊരു തരം സ്റ്റീരിയോടൈപ്പിക് പെരുമാറ്റത്തിന് കാരണമാകും. ഈ വേലിക്കെട്ടിനുള്ളില്‍ തുടര്‍ച്ചയായി നില്‍ക്കുന്നത് കൊണ്ടുള്ള നിരാശയാണ് ഇതിന് കാരണം. ഇതിനൊപ്പം മറ്റ് ആടുകളും ചേരും. കാരണം ഇവ കൂട്ടത്തോടെ ജീവിക്കുന്നവയാണ്. ഇവയുടെ സഞ്ചാരം നിഷേധിക്കുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും മാറ്റ് പറഞ്ഞു.

English summary
china: sheep walks in a circle in inner mongolia goes viral, scientist share bizzare reason for it
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X