സ്ത്രീയുടെ കണ്ണില്‍ നിന്നും പുറത്തെടുത്തത് 7 സെന്റി മീറ്റര്‍ നീളമുള്ള വിര!!!

Subscribe to Oneindia Malayalam

കൊച്ചി: കണ്ണില്‍ ചൊറിച്ചിലും വേദനയുമായി എത്തിയ സ്ത്രീയുടെ കണ്ണില്‍ നിന്നും ഡോക്ടര്‍മാര്‍ പുറത്തെടുത്തത് 7 സെന്റിമീറ്റര്‍ നീളമുള്ള വിര. എറണാകുളം ജനറല്‍ ആശുപത്രിയിലാണ് സംഭവം. 56 കാരിയായ ലളിതയുടെ കണ്ണില്‍ നിന്നാണ് ഓപ്പറേഷന്‍ നടത്തി ഡോക്ടര്‍മാര്‍ വിരയെ പുറത്തെടുത്തത്. ലളിതയുടെ കണ്ണില്‍ നിന്നും ഡോക്ടര്‍മാര്‍ വിരയെ പുറത്തെടുക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

ഡിറോഫിലേറിയ സ്പീഷിസില്‍ പെട്ട വിരയെ ആണ് ലളിതയുടെ കണ്ണില്‍ നിന്നും ഡോക്ടര്‍മാര്‍ പുറത്തെടുത്തത്. കോശങ്ങളുടെയും രക്ത ധമനികളുടെയും വീക്കത്തിനു കാരണമാകുന്ന എലിഫന്റിയാസിസ് എന്ന രോഗം പരത്തുന്ന വിരയാണിതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അനസ്തീഷ്യ നല്‍കി 10 മിനിറ്റിനു ശേഷമാണ് ഓപ്പറേഷന്‍ നടത്തിയത്.

earthworm

കഴിഞ്ഞ ദിവസം ബംഗലൂരുവില്‍ മദ്ധ്യവയസ്‌കയായ സ്ത്രീയുടെ ചെവിയില്‍ നിന്ന് ജീവനുള്ള എട്ടുകാലിയെ പുറത്തെടുത്തിരുന്നു. ഉച്ചയുറക്കത്തിനിടെ ആണ് സ്ത്രീയുടെ ചെവിയില്‍ എട്ടുകാലി കയറിയത്.

English summary
Doctors pull out 70 mm long worm out of woman's eye
Please Wait while comments are loading...