കാപ്പി നിങ്ങളുടെ വീക്ക്‌നെസോ? ദിവസവും നാലു കപ്പോളം കുടിക്കാറുണ്ടോ? നിങ്ങളെ കാത്തിരിക്കുന്നത്...

  • Posted By: Desk
Subscribe to Oneindia Malayalam

ലണ്ടന്‍: ചായയും കാപ്പിയും മനുഷ്യന്റെ നിത്യജീവിതത്തിന്റെ ഭാഗമാണല്ലോ. ചിലര്‍ക്ക് ചായയോടാണ് പ്രിയമെങ്കില്‍ മറ്റു ചിലര്‍ക്ക് കാപ്പിയാണ് പ്രിയങ്കരം. മലയാളികള്‍ പൊതുവെ ചായക്കാണ് മുന്‍തൂക്കം കൊടുക്കുന്നതെന്ന് കാണാനാവും. എന്നാല്‍ കാപ്പിയെ ഇങ്ങനെ ഒഴിവാക്കി നിര്‍ത്തേണ്ടതില്ലെന്ന് പുതിയ പഠനം തെളിയിക്കുന്നു.

കാപ്പി സ്ഥിരമായി ഉപയോഗിക്കുന്നവരെ കേന്ദ്രീകരിച്ച് ഒരു വിദേശ യൂണിവേഴ്‌സിറ്റി നടത്തിയ പഠന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. ഈ റിപ്പോര്‍ട്ട് പ്രകാരം ദിവസവും മൂന്നു മുതല്‍ നാലു വരെ കപ്പ് കാപ്പി നിങ്ങള്‍ കുടിക്കുന്നുണ്ടെങ്കില്‍ അതു ദോഷത്തേക്കാള്‍ കൂടുതല്‍ ഗുണമാണ് ചെയ്യുകയത്രേ. ഒരു ദിവസം ലോകം മുഴുവനുമായി ഏകദേശം 20 ലക്ഷം കപ്പ് കാപ്പി ഉപയോഗിക്കപ്പെടുന്നുണ്ടെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.

കരളിന് ഉത്തമം

കരളിന് ഉത്തമം

കാപ്പി കുടിക്കുന്നവര്‍ക്കു ലിവര്‍ സിറോസിസോ കരളിന് അര്‍ബുദമോ പിടിപെടാന്‍ സാധ്യതയുണ്ടോയെന്നതിനെക്കുറിച്ചും പഠനം നടന്നു. രണ്ടു ഘട്ടങ്ങളിലാണ് ഇതേക്കുറിച്ച് പഠനം നടത്തിയത്.
ഈ പഠനത്തിലും കാപ്പി കുടിക്കുന്നത് ഗുണം ചെയ്യുമെന്നാണ് കണ്ടെത്തിയത്. കാപ്പി കുടിക്കുന്നവര്‍ക്ക് ഈ രണ്ടു തരത്തിലുള്ള അസുഖങ്ങളും പിടിപെടാന്‍ സാധ്യത കുറവാണെന്നും പഠനത്തില്‍ തെളിഞ്ഞു.

രോഗികളില്‍ പരീക്ഷിക്കും

രോഗികളില്‍ പരീക്ഷിക്കും

എന്നാല്‍ ഇത്തരത്തില്‍ ഗുരുതരമായി കരള്‍ രോഗം ബാധിച്ചവര്‍ കാപ്പി കുടിച്ചാല്‍ അവര്‍ക്ക് രോഗശമനമുണ്ടാവുമോയെന്ന കാര്യം വിശദമായ ഗവേഷണങ്ങളില്‍ കൂടി മാത്രമേ വ്യക്തമാവുകയുള്ളൂ. ഇനി കരള്‍ രോഗം ബാധിച്ച രോഗികള്‍ക്കു സ്ഥിരമായി കാപ്പി നല്‍കി അവരുടെ ആരോഗ്യസ്ഥിതിയില്‍ ഇതു വ്യത്യാസം വരുത്തുന്നുണ്ടോയെന്ന് പഠിക്കാനാണ് ഗവേഷകരുടെ ശ്രമം.
ഇത്തരത്തില്‍ രോഗികള്‍ക്ക് കാപ്പി കുടി കൊണ്ട് ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടോയെന്ന് അറിയുന്നതിനാണ് ആദ്യം കാപ്പി സ്ഥിരമായി ഉപയോഗിക്കുന്നവരെക്കുറിച്ച് പഠനം നടത്തിയതെന്ന് ഗവേഷകര്‍ പറയുന്നു.

നാലു കപ്പെങ്കിലും കുടിക്കണം

നാലു കപ്പെങ്കിലും കുടിക്കണം

ദിവസേന മൂന്നു മുതല്‍ നാലു വരെ കപ്പെങ്കിലും കാപ്പി കുടിക്കുന്നവര്‍ക്കാണ് ഇതു കൊണ്ട് കൂടുതല്‍ ഗുണമുണ്ടായതായി പഠനത്തില്‍ കണ്ടെത്തിയത്. ഇത്തരത്തില്‍ സ്ഥിരമായി നാലു കപ്പ് വരെ കാപ്പി കുടിക്കുന്നവര്‍ക്കു ഹൃദയസംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത കുറവാണ്. മാത്രമല്ല മറ്റേതെങ്കിലും കാരണത്താല്‍ മരണം സംഭവിക്കാനുള്ള സാധ്യതയും ഇവര്‍ക്ക് കുറവാണെന്ന് പഠനത്തില്‍ തെളിഞ്ഞു.

പ്രമേഹം കുറയ്ക്കും

പ്രമേഹം കുറയ്ക്കും

ടൈപ്പ് 2 പ്രമേഹം കുറയ്ക്കാന്‍ കാപ്പിയുടെ ഉപയോഗം കൊണ്ട് സാധിക്കുമെന്ന് പഠന റിപ്പോര്‍ട്ട് പറയുന്നു. കൂടാതെ കരള്‍ സഞ്ചിയിലുണ്ടാവുന്ന കല്ല്, സന്ധിവാതം, വൃക്കയിലെ കല്ല് എന്നിവയുണ്ടാവാനുള്ള സാധ്യത കാപ്പി കുറയ്ക്കുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
ഇവ മാത്രമല്ല ചില തരത്തിലുള്ള അര്‍ബുദം, മറവിരോഗം, മാനസിക സമ്മര്‍ദ്ദം, അല്‍ഷിമേഴ്‌സ് എന്നിവയുണ്ടാവാനുള്ള സാധ്യതയും കാപ്പി സ്ഥിരമായി ഉപയോഗിക്കുന്നവര്‍ക്ക് കുറവാണ്.

ഗര്‍ഭിണികള്‍ സൂക്ഷിക്കണം

ഗര്‍ഭിണികള്‍ സൂക്ഷിക്കണം

കാപ്പി ഉപയോഗം കൊണ്ട് ഗുണങ്ങള്‍ ഏറെയുണ്ടെങ്കിലും ഗര്‍ഭിണികള്‍ക്ക് അത്ര ശുഭകരമല്ല കാര്യങ്ങള്‍. മാസം തികയാതെയുള്ള പ്രസവ, നവജാത ശിശുവിന് ഭാരക്കുറവ് എന്നിവയക്കം നിരവധി പ്രശ്‌നങ്ങള്‍ക്ക് ഗര്‍ഭിണികളെ ബാധിക്കുമെന്ന് നേരത്തേ കണ്ടെത്തിയിരുന്നു.
എന്നാല്‍ നേരത്തേ കണ്ടെത്തലുകളില്‍ ചില പൊരുത്തക്കേടുകള്‍ ഉണ്ടെന്നും ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നുമാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Drinking three to four cups of coffee a day is more likely to benefit your health than harm it

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്