Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്താ ഭംഗി, കണ്ണെടുക്കാന്‍ തോന്നില്ല, ബെഡ്‌റൂമില്‍ ഒരു നായയുണ്ട്; 7 സെക്കന്‍ഡില്‍ കണ്ടെത്തണം

നമ്മുടെ ചിന്തകള്‍ എത്രത്തോളം മികവിലെത്തും. പലപ്പോഴും ഉത്തരം കിട്ടാതാവുമ്പോള്‍ നമ്മള്‍ തന്നെ ചോദിക്കുന്ന കാര്യമാണിത്. നമ്മുടെ മുന്നിലുള്ള ചലഞ്ചുകള്‍ മികച്ചതാവുമ്പോള്‍ സ്വാഭാവികമായും, നമ്മുടെ ചിന്താശേഷിയും മികച്ചതാവും. എന്നാല്‍ ചിലപ്പോള്‍ ചലഞ്ചുകളുടെ സങ്കീര്‍ണത നമ്മളെ കുഴപ്പത്തിലാക്കി കളയും. എത്ര നോക്കിയാലും അതൊന്നും പരിഹരിക്കാന്‍ നമുക്ക് സാധിച്ചെന്ന് വരില്ല.

ഈ ഘട്ടത്തില്‍ നമ്മുടെ ബുദ്ധിശക്തിയെയും, ചിന്താശേഷിയെയും നമ്മള്‍ ചോദ്യം ചെയ്യുന്നത് സ്വാഭാവികമാണ്. ഇത്തരം പ്രതിസന്ധിയിലേക്ക് നമ്മളെ നയിക്കുന്ന ചിത്രങ്ങളാണ് ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍. ഇന്ന് നമ്മളെ ബുദ്ധിമുട്ടിക്കുന്ന ആ ചിത്രം എന്താണെന്ന് ഒന്ന് നോക്കാം....

1

image credit: Mindy Hardy Adams/Bored Panda

ഒരു ബ്രെയിന്‍ ടീസറാണ് നമ്മുടെ മുന്നിലുള്ളത്. തീര്‍ച്ചയായും ഇത് നമ്മുടെ മസ്തിഷ്‌കത്തെ ഇളക്കി മറിക്കും. വലിയൊരു രഹസ്യം ഇതിനുള്ളില്‍ ഒളിഞ്ഞിരിപ്പുണ്ട്. അതിനെ വേഗത്തില്‍ കണ്ടെത്തുന്നതാവും നല്ലത്. കൂടുതല്‍ ചിത്രത്തിലേക്ക് നോക്കുമ്പോള്‍ കണ്‍ഫ്യൂഷനും വര്‍ധിക്കും. അതുകൊണ്ട് വേഗത്തില്‍ ഈ പസില്‍ വിജയിക്കുകയാണ് വേണ്ടത്. വിചാരിച്ചാല്‍ തീര്‍ച്ചയായും വിജയിക്കുന്ന ചിത്രം തന്നെയാണിത്.

2

ഈ ചിത്രത്തില്‍ എന്തൊക്കെയുണ്ടെന്ന് ആദ്യം ഒന്ന് പരിശോധിക്കാം. ഒരു മനോഹരമായ ബെഡ്‌റൂമാണ് ഈ ചിത്രത്തിലുള്ളത്. ഈ കിടപ്പുമുറി നല്ല രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. ആരോ ഉറങ്ങി എഴുന്നേറ്റത് പോലെയാണ് ഇതിലെ കിടക്ക കാണുമ്പോള്‍ തോന്നുന്നത്. മരത്തടികളാല്‍ തീര്‍ത്താല്‍ ചുവരുകള്‍ ഈ ചിത്രത്തിന്റെ ഭംഗി കൂട്ടുന്നു. തലയിണകള്‍ ചിത്രത്തില്‍ മൂന്നില്‍ കൂടുതല്‍ ഉള്ളതായി കാണാം. തൊട്ടുമുകളിലായി യു ആന്‍ഡ് മീ എന്ന മനോഹരമായ ബോര്‍ഡുമുണ്ട്.

3

ഇതിനുള്ളില്‍ ഒരു വളര്‍ത്തുമൃഗമുണ്ട്. മറ്റാരുമല്ല ഒരു നായയാണിത്. ആരുടെ കണ്ണുകൊണ്ടും അത് പെട്ടെന്ന് കാണാനാവില്ല. വളരെ സമര്‍ത്ഥമായി ഈ ചിത്രത്തിലെവിടെയോ ഒരു നായയുണ്ട്. ഒരുപക്ഷേ ഈ മുറിയിലെ താമസക്കാരന്‍ പുറത്തേക്ക് പോയ ശേഷം ഈ നായ മുറിയിലേക്ക് ഓടിക്കയറിയതാകാം. അതുമല്ലെങ്കില്‍ ഉറങ്ങി ഏണീറ്റ് ഗൃഹനാഥന്‍ ബാത്‌റൂമിലേക്ക് പോയപ്പോഴും ഇത് വന്നതാകാം.

4

വിന്റര്‍ ഫുഡ് അടിപൊളിയാക്കിയാലോ? ഇതൊന്നും ഇനി മറക്കരുത്; എന്തൊക്കെ ഗുണങ്ങളുണ്ടെന്നറിയുമോ?

ഈ ചിത്രം മിന്‍ഡി ഹാര്‍ഡി ആഡംസാണ് ഷെയര്‍ ചെയ്തത്. ഈ നായ നിങ്ങളുടെ മുന്നില്‍ തന്നെയുണ്ട്. കണ്ണുകളുടെ മികവാണ് ഇവിടെ പ്രധാനം. ഒരുപക്ഷേ ഈ ചിത്രത്തിലെ പ്രതലത്തിനും ആ നായക്കും ഒരേ നിറമാവും. അതുകൊണ്ട് നിങ്ങള്‍ തെറ്റിദ്ധരിച്ച് പോകാന്‍ സാധ്യതയേറെയാണ്. എവിടെയാണ് നായ നില്‍ക്കുന്നതെന്ന് കൃത്യമായി കണ്ടെത്താന്‍ സാധിക്കില്ല. ഇവിടെ കണ്ണുകളുടെ സൂക്ഷ്മത നിങ്ങളെ സഹായിക്കും.

5

ഈ നായ വളരെ സമര്‍ത്ഥനാണ്. ഇതിന് എങ്ങോട്ടും പോകാന്‍ താല്‍പര്യമില്ല. ഒരു മടിയനാണ് എന്ന് വേണമെങ്കില്‍ പറയാം. അത് ചിലപ്പോള്‍ കിടക്കയില്‍ ചുരുണ്ടുകൂടി കിടക്കുകയാവാം. രാവിലെ ഭക്ഷണം കൊടുക്കാനായി വീട്ടുടമസ്ഥന്‍ വിളിച്ചപ്പോള്‍ അത് ഓടി ഒളിച്ചതാവാം. ചില നായകള്‍ അങ്ങനെയാണ്. എന്തിനും ഏതിനും ഒരു നാടകീയത കൊണ്ടുവരാം. നിര്‍ബന്ധിച്ചാല്‍ മാത്രമേ ഭക്ഷണം പോലും കഴിക്കൂ.

6

ഈ നായയയും അത്തരത്തിലുള്ളതാണ്. ആ തലയിണയുടെ അടുത്തും, അതിനപ്പുറത്തുമെല്ലാം ഒന്ന് വേഗത്തില്‍ കണ്ണോടിച്ച് നോക്കൂ. ചിലപ്പോള്‍ കണ്ടെത്താന്‍ സാധിച്ചേക്കും. പരമാവധി വേഗത്തില്‍ എല്ലായിടത്തും തിരയുക എന്നതാണ് ഇവിടെ ചെയ്യേണ്ട കാര്യം. എന്നാല്‍ മാത്രമേ കണ്ടെത്താന്‍ സാധിക്കൂ. ഇല്ലെങ്കില്‍ നമ്മുടെ കണ്ണിന് മുന്നിലേക്ക് ഒന്നും വരില്ല. നമ്മള്‍ അങ്ങോട്ട് ചെന്ന് കണ്ടെത്തുകയാണ് വേണ്ടത്.

7

image credit: Mindy Hardy Adams/Bored Panda

നിങ്ങള്‍ക്ക് മുന്നില്‍ ഏഴ് സെക്കന്‍ഡുകളാണ് ആ നായയെ കണ്ടെത്താനുള്ളത്. ആലോചിച്ചിരിക്കാന്‍ ഒട്ടും സമയമില്ല. വേഗം തന്നെ എല്ലായിടത്തും നോക്കി തുടങ്ങിക്കോളൂ. എല്ലായിടത്തേക്കും തിരയൂ. ഇതാ അനുവദിച്ചിരിക്കുന്ന സമയം തീര്‍ന്നിരിക്കുകയാണ്. ഇനി സഹായിക്കാന്‍ ഞങ്ങള്‍ വരാം. ചിത്രത്തില്‍ ഇടതുഭാഗത്തായി അതാ തലയിണ നില്‍ക്കുന്നില്ലേ. അതിന് പിന്നിലായിട്ടുണ്ട് ആ സമര്‍ത്ഥന്‍ നായ. സൂക്ഷിച്ച് നോക്കിയാല്‍ കണ്ടുപിടിക്കാന്‍ സാധിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+