
എലിസബത്ത് രാജ്ഞി കൈയ്യില്‍ ഹാന്‍ഡ് ബാഗ് വെക്കുന്നത് എന്തിന്? മഹാരഹസ്യം; അറിഞ്ഞാല്‍ ഞെട്ടും
ലണ്ടന്‍: എലിസബത്ത് രാജ്ഞി വളരെയധികം പ്രത്യേകതകള്‍ ഉള്ള വ്യക്തിയായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകള്‍ ലണ്ടനില്‍ നടന്നത്. എന്നാല്‍ അവര്‍ ജീവിച്ചിരുന്ന കാലത്ത് ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ടിരുന്ന കാര്യം അവരുടെ ബാഗുകളാണ്. 1950കള്‍ മുതല്‍ 2022 വരെയുള്ള എലിസബത്ത് രാജ്ഞിയുടെ ചിത്രങ്ങള്‍ പരിശോധിച്ചാല്‍ കൈയ്യിലൊരു ബാഗ് അവര്‍ എപ്പോഴും സൂക്ഷിച്ചിരുന്നതായി കാണാന്‍ കഴിയും.
എന്തിനാണ് രാജ്ഞി ഇങ്ങനൊരു ബാഗ് കൈയ്യില്‍ കരുതുന്നതെന്ന് പലപ്പോഴായി സംശയം ഉയര്‍ന്നിട്ടും ഉണ്ട്. ഈ ബാഗുമായി ബന്ധപ്പെട്ട് രഹസ്യം ഉണ്ടെന്നാണ് വിവരങ്ങള്‍. വിശദമായി ഒന്ന് പരിശോധിക്കാം....

എലിസബത്ത് രാജ്ഞിയുടെ കൈവശം ഒരു കറുത്ത ബാഗാണ് ഉള്ളത്. സാധാരണ പുറത്തുപോകുമ്പോള്‍ എല്ലാവരും കൈവശം പഴ്‌സോ ബാഗോ കരുതുന്നത് സാധാരണമാണ്. എന്നാല്‍ നിരന്തരം രാജ്ഞിയെ ഒരേ തരത്തിലുള്ള ലോനര്‍ ഹാന്‍ഡ് ബാഗുകളാണ് ഉപയോഗിച്ചിട്ടുള്ളത്. എന്തിനാണ് ഇത്രയും തവണ ഒരേ ബാഗുമായി പൊതുമധ്യത്തില്‍ എലിസബത്ത് രാജ്ഞി എത്തിയത്. ഇതൊരു ഫാഷന്‍ സ്റ്റേറ്റ്‌മെന്റാണ്. ഏഴ് ദശാബ്ദത്തോളം സമാനമായിരുന്നു രാജ്ഞിയുടെ ഫാഷന്‍ സെന്‍സ്.

വിവാഹത്തിനെത്തിയവരോട് ഭക്ഷണം തരില്ലെന്ന് വീട്ടുകാര്‍; അമ്പരന്ന് അതിഥികള്‍, വൈറലായി സംഭവം
പൊതുമധ്യത്തില്‍ ഈ ബാഗുമായി എത്തുമ്പോള്‍ വളരെ കംഫര്‍ട്ടബിളായിരുന്നു രാജ്ഞി. ധരിക്കുന്ന വസ്ത്രങ്ങളും ആഭരണങ്ങളിലും സ്ഥിരത എലിസബത്ത് രാജ്ഞിക്കുണ്ടായിരുന്നു. ഇതൊരു രഹസ്യം കൂടിയാണ്. പലര്‍ക്കും ഇത് അറിയില്ല. ചില വസ്ത്രങ്ങളും ആഭരണങ്ങളും ബാഗുകളും എലിസബത്ത് സ്ഥിരമായി ഉപയോഗിച്ചിരുന്നു. ഈ പഴ്‌സ് ഉപയോഗിച്ച് രഹസ്യ സന്ദേശങ്ങള്‍ ഇടയ്ക്കിടെ അയക്കാറുണ്ടായിരുന്നു എലിസബത്ത് രാജ്ഞി. അത് മാത്രമല്ല തന്റെ സ്റ്റാഫിനും ചില രഹസ്യ നിര്‍ദേശങ്ങള്‍ അവര്‍ നല്‍കാറുണ്ടായിരുന്നു.

ഭര്‍ത്താവിനായി കല്ലറയൊരുക്കി, ഭാര്യ എഴുതിയത് കണ്ടാല്‍ ഞെട്ടും, വൈറലായി ഒരു പ്രതികാരം
എലിസബത്ത് രാജ്ഞിയും ബാഗുകളുമായി അത്തരമൊരു രഹസ്യ ബന്ധം തന്നെയുണ്ടായിരുന്നു. ബാഗിന്റെ ദിശാ മാറ്റവും. സ്ഥാന മാറ്റവുമെല്ലാം, ചിലയിടങ്ങളില്‍ നിന്ന് മാറാന്‍ അവരെ സംസാരിച്ചിരുന്നു. ബാഗിന്റെ ഓരോ ചലനവും ഓരോ സന്ദേശമാണ് സ്റ്റാഫുകള്‍ക്ക് നല്‍കുക. ചില സംഭാഷണങ്ങള്‍ക്ക് മധ്യേ അവര്‍ക്ക് മറ്റൊരിടത്തേക്ക് മാറാന്‍ വരെ ഈ ബാഗുകളുടെ സ്ഥാനങ്ങള്‍ സഹായിച്ചിരുന്നു. ഉദാഹരണത്തിന് എലിസബത്ത് രാജ്ഞി അവരുടെ ഹാന്‍ഡ് ബാഗ് ഇടത് വശത്ത് നിന്ന് വലതുവശത്തേക്ക് മാറ്റിയാല്‍, ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന സംഭാഷണം അവസാനിപ്പിക്കണമെന്നാണ് സന്ദേശം.

ഇനി ഈ ബാഗ് താഴെ വെച്ചാലും അതൊരു സന്ദേശമാണ്. ഒരു വ്യക്തിയുമായുള്ള സംഭാഷണത്തില്‍ എലിസബത്തിന് സുഖകരമല്ലാത്ത അവസ്ഥയുണ്ടായി എന്നാണ്. ഉടനെ തന്നെ ആ സംഭാഷണം അവസാനിപ്പിച്ച് പുറത്ത് പോകാന്‍ അവര്‍ ആഗ്രഹിക്കുന്നുവെന്നും അതിലൂടെ മനസ്സിലാക്കണം. ഇനി ഭക്ഷണം കഴിക്കുന്നതിന്റെ ഹാന്‍ഡ് ബാഗ് മേശയില്‍ വെച്ചാല്‍, അടുത്ത അഞ്ച് മിനുട്ടിനുള്ളില്‍ ഭക്ഷണം കഴിക്കുന്നത് അവസാനിപ്പിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നതായിട്ടാണ് മനസ്സിലാക്കേണ്ടത്.

കൊച്ചുടിവി കണ്ടിട്ട് അതിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല; ഇഷ്ടമില്ലാത്തത് കാണേണ്ടെന്ന് സംവിധായകന്‍
എലിസബത്ത് രാജ്ഞിയുടെ അവസാന ചടങ്ങിലും ഈ ബാഗ് കാണാന്‍ സാധിക്കുമായിരുന്നു. ബല്‍മോറല്‍ കൊട്ടാരത്തില്‍ വെച്ച് പ്രധാനമന്ത്രിയായി ലിസ് ട്രസ്സിനെ പ്രഖ്യാപിക്കുന്ന സംഭാഷണത്തിലായിരുന്നു ഈ ലോനര്‍ ബാഗ് വീണ്ടും പ്രത്യക്ഷപ്പെട്ടത്. ഈ ബാഗ് ഒരു സുരക്ഷാ ഉപകരം കൂടിയാണ്. താന്‍ സുരക്ഷിതയാണെന്ന് തോന്നിപ്പിക്കാന്‍ ഇതിലൂടെ രാജ്ഞിക്ക് എപ്പോഴും സാധിക്കുമായിരുന്നു. സാധാരണ സ്ത്രീകള്‍ ഉപയോഗിക്കുന്ന അതേ കാര്യങ്ങള്‍ തന്നെയാണ് എലിസബത്ത് രാജ്ഞിയുടെ ബാഗിലുമുള്ളത്. കണ്ണാടി, ലിപ്സ്റ്റിക്, മിന്റ് ലോസെങ്കസ്, കണ്ണട തുടങ്ങിയവയാണ് ഉള്ളത്.