മലയാളം വിക്കിപീഡിയ പതിനഞ്ചാം വാർഷികം ഇന്ന്

  • Posted By:
Subscribe to Oneindia Malayalam

ഓൺലൈൻ വിജ്ഞാനകോശമായ മലയാളം വിക്കിപീഡിയയുടെ പതിനഞ്ചാമത് ജന്മവാർഷികം ഇന്ന് നടക്കുന്നു. കേരളത്തിന് അകത്തും പുറത്തുമായി വിവിധ സ്ഥലങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് വിവിധ ക്ലാസുകളും പഠനശിബിരങ്ങളും നടക്കുന്നുണ്ട്. മലയാളം വിക്കിപീഡിയയുടെ ഇതുവരെയുള്ള പ്രവർത്തനങ്ങളുടെ അവലോകനവും ഭാവിയിൽ കൈക്കൊള്ളേണ്ട രൂപരേഖ തയ്യാറാക്കലും വാർഷികവുമായി ബന്ധപ്പെട്ട് നടക്കുന്നു.

കുവൈറ്റിൽ അബു ഹാലിഫ പാർക്കിനടുത്തും, ന്യൂ ഡൽഹിയിൽ കാളിന്ദി കുഞ്ച്, നോയ്ഡ റോഡിനു സമീപവും മലപ്പുറം ജില്ലയിൽ തിരൂരുള്ള തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാലയിലും ജന്മദിനാഘോഷം നടക്കുന്നുണ്ട്. കോട്ടയം ജില്ലയിൽ ഗവ. മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ, കാസർകോഡ് ജില്ലയിൽ ദുർഗ്ഗ ഹയർ സെക്കണ്ടറി സ്കൂൾ കാഞ്ഞങ്ങാട്, കൊല്ലം ജില്ലയിൽ ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ, തേവള്ളി, വയനാട് ജില്ലയിൽ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പനമരം, കോഴിക്കോടു ജില്ലയിൽ ജെഡിറ്റി ഇസ്ലാമിക് കോളേജ് ഓഫ് ആർട്സ് ആൻറ് സയൻസ് കോളേജ് വെള്ളിമാടുകുന്ന്, ഇടുക്കി ജില്ലയിൽ തൊടുപുഴ, കട്ടപ്പന എന്നിവിടങ്ങളിലായും പരിപാടി നടക്കുന്നു. കേരള സർവ്വകലാശാല, കാര്യവട്ടം ക്യാമ്പസ്സ് തുരുവനന്തപുരത്ത് നടക്കാനിരുന്ന പരിപാടി ക്യാമ്പസിൽ നടക്കുന്ന ചില സംഭവങ്ങളുടെ പേരിൽ മാറ്റിവെയ്ക്കുകയായിരുന്നു.

എന്താണു വിക്കിപീഡിയ

എന്താണു വിക്കിപീഡിയ

അമേരിക്കൻ ഐക്യനാടുകൾ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വിക്കിമീഡിയ ഫൗണ്ടേഷൻ എന്ന ലാഭേച്ഛാരഹിതസംഘടനയാണ് വിക്കിസംരംഭങ്ങളുടെ ഉടമസ്ഥർ. ലോകത്തിലെ ഓരോ വ്യക്തിക്കും മനുഷ്യരുടെ എല്ലാ അറിവുകളും സ്വതന്ത്രമായി ലഭ്യമാകുന്ന ഒരു സ്ഥിതിയെ കുറിച്ച് ചിന്തിക്കൂ", ഇത്തരമൊരു ആഹ്വാനത്തോടുകൂടി ജിമ്മി വെയിൽസും കൂട്ടരും തുടക്കമിട്ട പദ്ധതിയാണ് വിക്കിപീഡിയ. സ്വതന്ത്രവും സമ്പൂർണവുമായ വിജ്ഞാനകോശം ലോകത്തിലെ എല്ലാ ഭാഷകളിലും നിർമ്മിക്കുവാനുള്ള ഒരു കൂട്ടായ സംരംഭമാണിത്. ലോകമാകെ വ്യാപിച്ച് കിടക്കുന്ന, സന്നദ്ധമായി പ്രവർത്തിക്കുന്ന സ്വതന്ത്ര വിജ്ഞാനപ്രവർത്തകർ, വിക്കിമീഡിയ ഫൗണ്ടേഷന്റെ പിന്തുണയോടെ പ്രാവർത്തികമാക്കിയ ഒരു വലിയ സംരംഭമാണിത്. ഇന്ന് മുന്നൂറോളം ഭാഷകളിൽ വിക്കിപീഡിയകളും മറ്റ് വിക്കിപ്രസ്ഥാനങ്ങളും നിലനിൽക്കുന്നുണ്ട്. വിക്കിഗ്രന്ഥശാല, വിക്കി കോമൺസ്, വിക്കി നിഘണ്ടു, വിക്കി ചൊല്ലുകൾ തുടങ്ങിയുള്ള ഒട്ടേറെ അനുബന്ധ പ്രസ്ഥാനങ്ങളും വിക്കിപീഡിയ പോലെ പ്രമുഖമായ സ്ഥാനം വഹിക്കുന്നു.

മലയാളം വിക്കിപീഡിയ

മലയാളം വിക്കിപീഡിയ

ആരംഭകാലത്ത് മലയാളം വിക്കിപീഡിയയിൽ പങ്കെടുത്തിരുന്ന അംഗങ്ങളെല്ലാം വിദേശത്തു് പ്രവർത്തിക്കുന്ന മലയാളികളായിരുന്നു. 2001 ജനുവരിയിൽ ഇംഗ്ലീഷ് വിക്കിപീഡിയ തുടങ്ങിയതിനു ശേഷം തുടർന്നുള്ള മാസങ്ങളിൽ പ്രമുഖമായ ഭാഷകളിൽ വിക്കിപീഡിയ തുടങ്ങി കൊണ്ടിരുന്നു. 2002 ഫെബ്രുവരിയിൽ ml.wikipedia.com എന്ന വിലാസത്തിൽ മലയാളം വിക്കിപീഡിയ നിലനിന്നിരുന്നു എന്ന് കാണുന്നു. പക്ഷെ അതിൽ തിരുത്തലുകളോ വിക്കിസമൂഹമോ ഉണ്ടായിരുന്നില്ല. ഇപ്പോൾ കണ്ടെടുക്കാവുന്ന രേഖകൾ അനുസരിച്ച്, 2002 ഡിസംബർ 21 -ന് അമേരിക്കയിൽ ഗവേഷണ വിദ്യാർത്ഥിയായിരുന്ന തിരുവനന്തപുരം സ്വദേശിയായ വിനോദ് എം. പി. യാണ് മലയാളം വിക്കിപീഡിയയിൽ അംഗത്വമെടുത്ത് ആദ്യമായി ലേഖനങ്ങൾ നിർമ്മിച്ചുതുടങ്ങിയ മലയാളി. അന്ന് തന്നെയാണ് ml.wikipedia.org എന്ന വിലാസത്തിലേക്ക് മലയാളം വിക്കിപീഡിയ ലഭ്യമായിത്തുടങ്ങിയത്. ആദ്യത്തെ രണ്ട് വർഷത്തോളം ഏറെക്കുറെ അദ്ദേഹം മാത്രമായിരുന്നു മലയാളം വിക്കിപീഡിയയിൽ സ്ഥിരനാമത്തിൽ പങ്കെടുത്തു കൊണ്ടിരുന്നത്. ഈ ദിവസത്തിന്റെ 15 ആം വാർഷികമാണ് ഇന്നേ ദിവസം മലയാളം വിക്കിപീഡിയ സമൂഹം നടത്തിക്കൊണ്ടിരിക്കുന്നത്.

നിലവിലെ അവസ്ഥ

നിലവിലെ അവസ്ഥ

മലയാളം വിക്കിപീഡിയ പതിനഞ്ചാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ മൊത്തം ലേഖനങ്ങളുടെ എണ്ണം 53,214 കഴിഞ്ഞിരിക്കുന്നുണ്ട്. എഡിറ്റ് ചെയ്യുവാനും ആർക്കുവേണമെങ്കിലും പ്രത്യേക അനുമതിയില്ലാതെ പുതിയ ലേഖനങ്ങൾ ഉണ്ടാക്കാനാവും എന്നതിനാലും വിക്കിപീഡിയയിൽ കുമിഞ്ഞുകൂടുന്ന തെറ്റായ വിവരങ്ങളുടേയും കാര്യപ്രാപ്തിയില്ലാത്ത ഒറ്റവരിലേഖനങ്ങളുടേയും എണ്ണം നിരവധിയാണ് എന്നാൽ അവയൊക്കെ തന്നെയും കൃത്യമായി നീക്കം ചെയ്യാനായി ഒട്ടേറെ വ്യക്തികൾ ലോകത്തിന്റെ പലഭാഗത്തായി ഇരിക്കുന്നുണ്ട്. ഇങ്ങനെ സജീവരായി മലയാളം വിക്കിപീഡിയയെ ശ്രദ്ധിക്കുന്നവർ 317 ആളുകളാണ്. 26,65,244 -ൽ അധികം എഡിറ്റിങ്ങുകൾ നിലവിലെ സ്ഥിതിയിലേക്ക് എത്തുവാൽ വേണ്ടി വന്നിട്ടുണ്ട്.

കേരള സർക്കാറിന്റെ സ്കൂൾ വിക്കിയും മീഡിയവിക്കി സോഫ്റ്റ്‌ വെയറിനെ അവലംബമാക്കി പ്രവർത്തിക്കുന്ന വെബ്സൈറ്റാണ്. കേരളത്തിലെ അദ്ധ്യാപകരുടെ നീണ്ടനിരതന്നെ ഇപ്പോൾ വിക്കിപീഡിയയുമായി ചേർന്നു പ്രവർത്തിക്കുന്നുണ്ട്. കാസർഗോഡ്, വയനാട്, ഇടുക്കി, കോട്ടയം, കൊല്ലം എന്നീ ജില്ലകളിലെ ജന്മദിനാഘോഷങ്ങൾക്ക് നേതൃത്വം വഹിക്കുന്നത് ഇങ്ങനെ വിക്കിപീഡിയരായ അദ്ധ്യാപകർ തന്നെയാണ്.

പിറന്നാളാഘോഷം നടക്കുന്ന സ്ഥലങ്ങൾ

പിറന്നാളാഘോഷം നടക്കുന്ന സ്ഥലങ്ങൾ

1) അബു ഹാലിഫ പാർക്ക്, കുവൈറ്റ്
2) കാളിന്ദി കുഞ്ച്, നോയ്ഡ റോഡ്, ന്യൂഡൽഹി
3) ഗവ. മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ, കോട്ടയം
4) തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാല തിരൂർ, മലപ്പുറം
5) ദുർഗ്ഗ ഹയർ സെക്കണ്ടറി സ്കൂൾ കാഞ്ഞങ്ങാട്, കാസർകോഡ് ജില്ല.
6) ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ തേവള്ളി, കൊല്ലം
7) ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പനമരം, വയനാട്
8) തൊടുപുഴ, കട്ടപ്പന എന്നിവിടങ്ങളിൽ ഇരിട്ടി ജില്ലയിൽ നടക്കുന്നു
9) ജെഡിറ്റി ഇസ്ലാമിക് കോളേജ് ഓഫ് ആർട്സ് ആൻറ് സയൻസ് കോളേജ് , കോഴിക്കോട്

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Today is the 15th anniversary of Wikipedia

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്