കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകത്തിലെ ഏറ്റവും വിലയുള്ള ടയറിന്റെ വില 4 കോടി?

Google Oneindia Malayalam News

ദുബായ്: ലോകത്തിലെ ഏറ്റവും മൂല്യമേറിയ ടയറിന്റെ വിലയെത്രെയെന്നറിയാമോ, ഇല്ലെങ്കില്‍ ഉത്തരം ദുബായിലെന്നാണ്. ദുബായില്‍ നടന്ന ഒരു ലേലത്തില്‍ 4 കോടി നല്‍കിയാണ് യുഎഇയിലെ ഒരു പ്രവാസി ഈ വിലപ്പെട്ട ടയര്‍ സ്വന്തമാക്കിയത്. 24 കാരറ്റ് സ്വര്‍ണ്ണവും മൂല്യമേറിയ വജ്രങ്ങളും പതിച്ച ടയര്‍ ലോകത്തിലെ ഏറ്റവും വിലയുള്ള കാര്‍ ടയറിനുള്ള ഗിന്നസ് റെക്കോര്‍ഡും സ്വന്തമാക്കി.

ദുബായിലെ റൈഫന്‍ ട്രേഡ് ഫെയറില്‍ വച്ചായിരുന്നു ഈ അപൂര്‍വ്വ ലേലം നടന്നത്. ദുബായിലെ ഇഡഡ് ടയര്‍ കമ്പനിക്ക് വേണ്ടി ഇറ്റലിയിലെ സ്വര്‍ണ്ണപ്പണിക്കാര്‍ ദുബായിലെത്തിയാണ് സ്വര്‍ണ്ണവും ലോകത്തിലെ ഏറ്റവും വിശേഷപ്പെട്ട വജ്രങ്ങളും പതിച്ച് ടയര്‍ നിര്‍മ്മിച്ചിട്ടുള്ളത്. യുഎഇയില്‍ വച്ച് തന്നെയാണ് ടയറിന് സ്വര്‍ണ്ണം പൂശുന്ന പ്രവൃത്തികളും പൂര്‍ത്തിയാക്കിയത്.

auction

ലോകത്ത് ലഭ്യമായവയില്‍ ഏറ്റവും ചെലവേറിയ കാറിന്റെ ടയറാണ് തങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ളതെന്ന് ഗിന്നസ് റെക്കോര്‍ഡ്‌സില്‍ കമ്പനി അവകാശപ്പെടുന്നു. റമദാന്‍ മാസത്തിന്റെ ചൈതന്യം ഉള്‍ക്കൊണ്ട് ലേലം വഴി ലഭിച്ച തുക സെനിസസ് ഫൗണ്ടേഷന് സംഭാവനയായി നല്‍കുമെന്ന് കമ്പനി സ്ഥാപകനും സിഇഒയുമായ ഹര്‍ജീവ് കന്ദാരി വ്യക്തമാക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പണം മുടക്കുന്നതിനായി ഹര്‍ജീവ് കന്ദാരിയാണ് സെനസിസ് എന്ന പേരില്‍ സംഘടന സ്ഥാപിച്ചത്.

English summary
Tyres Embedded With Gold,Ddiamonds auctuined for Rs 4 Crore In UAE
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X