കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോട്ടറിയടിച്ചത് രണ്ടര കോടി.... ജീവിതം മാറി മറിഞ്ഞു, ആരെയും വിശ്വാസമില്ലാതായെന്ന് യുവാവ്

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ലോട്ടറി അടിച്ചാല്‍ എന്തൊക്കെ സംഭവിക്കും. ജീവിതം ആകെ മാറും. എന്നാല്‍ വന്‍ തുക ലോട്ടറിയിലൂടെ കിട്ടിയ യുവാവ് പറയുന്നത്, ജീവിതം അതുവരെ കാണാത്ത പ്രശ്‌നങ്ങളിലേക്ക് നമ്മളെ ലോട്ടറി അടിക്കുന്നത് നയിക്കുമെന്നാണ്. ഇയാള്‍ സ്വന്തം അനുഭവവും, അമേരിക്കയില്‍ ലോട്ടറി അടിച്ചതിലൂടെ ക്രിമിനലായി മാറിപോയവരുടെ അനുഭവും ഇതുമായി ചേര്‍ത്ത് പറയുകയാണ് ഈ യുവാവ്.

വളരെ കൃത്യമായ അച്ചടക്കം ലോട്ടറി അടിച്ച ശേഷം ജീവിതത്തിലുണ്ടാവണം. ഇല്ലെങ്കില്‍ ജീവിതം കീഴ് മേല്‍ മറിയുമെന്ന മുന്നറിയിപ്പും ഇയാള്‍ നല്‍കുന്നുണ്ട്. എങ്ങനെയാണ് ലോട്ടറി അടിച്ച കാര്യം കൈകാര്യം ചെയ്യേണ്ടതെന്ന് ഇയാള്‍ പറയുന്നുണ്ട്. വിശദമായ വിവരങ്ങളിലേക്ക്.....

1

image credit: Timothy Schultz youtube

തിമോത്തി ഷൂള്‍ട്‌സ് എന്ന യുവാവിനാണ് ലോട്ടറി അടിച്ചത്. താന്‍ വിചാരിക്കുക പോലും ചെയ്യാത്ത സമയത്താണ് ഈ ലോട്ടറി അടിച്ചത്. രണ്ടര കോടി രൂപ 33 കൊല്ലം മുമ്പാണ് തിമോത്തി അടിച്ചത്. ഏകദേശം 26 മില്യണോളം യുഎസ് ഡോളര്‍ വരുമിത്. യുഎസ് പവര്‍ബോള്‍ ജാക്‌പോട്ടിന്റെ സമ്മാനം അടിക്കുന്നവര്‍ സൂക്ഷിക്കണമെന്നും, തന്റെ അതേ തെറ്റുകള്‍ ആവര്‍ത്തിക്കരുതെന്നും തിമോത്തി ഷൂള്‍ട്‌സ് പറഞ്ഞു. തന്റെ ജീവിതം ആകെ മാറി മറിഞ്ഞത് ലോട്ടറി കാരണം. ലൈഫ് സ്റ്റൈല്‍ തന്നെ ആകെ മാറിയെന്നും തിമോത്തി പറയുന്നു.

2

സൂക്ഷിക്കണം, ഈ ഭംഗിയില്‍ വീണുപോകരുത്, ഒരു വിഷസര്‍പ്പം ഇതിലുണ്ട്; 11 സെക്കന്‍ഡില്‍ കണ്ടെത്തണംസൂക്ഷിക്കണം, ഈ ഭംഗിയില്‍ വീണുപോകരുത്, ഒരു വിഷസര്‍പ്പം ഇതിലുണ്ട്; 11 സെക്കന്‍ഡില്‍ കണ്ടെത്തണം

അതേസമയം കുറച്ച് ദിവസത്തേക്ക് ലോട്ടറി അടിച്ചതിന്റെ സന്തോഷമുണ്ടാകും. എന്നാല്‍ പിന്നീട് പ്രശ്‌നങ്ങള്‍ തുടങ്ങുമെന്നാണ് തിമോത്തി പറയുന്നത്. ഇത്രയും പണം കൈയ്യിലുള്ളത് കൊണ്ട് ആരെയും നിങ്ങള്‍ക്ക് വിശ്വസമുണ്ടാവില്ല. പലരും എന്നെ പരിചയപ്പെടുകയും, എന്റെ നേട്ടത്തില്‍ സന്തോഷിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. എന്നാല്‍ കെട്ടുകണക്കിനാണ് കത്തുകള്‍ വീട്ടിലേക്ക് വന്നിരുന്നത്. അതില്‍ ആവശ്യപ്പെട്ടിരുന്നത് പണമാണ്. താന്‍ അറിയാത്തവര്‍ പോലും പണം ചോദിക്കാന്‍ തുടങ്ങി. ഇങ്ങനെയുള്ളപ്പോള്‍ എങ്ങനെയാണ് ആളുകളെ വിശ്വസിക്കുകയെന്നും തിമോത്തി ചോദിക്കുന്നു.

3

28കാരനുമായി തീവ്രപ്രണയം, പോളണ്ടില്‍ നിന്ന് പാകിസ്താനിലെത്തി 83കാരി; വിവാഹം വൈറല്‍28കാരനുമായി തീവ്രപ്രണയം, പോളണ്ടില്‍ നിന്ന് പാകിസ്താനിലെത്തി 83കാരി; വിവാഹം വൈറല്‍

ജീവിതത്തിലേക്ക് പുതുതായി വരുന്ന ആളുകളെ എന്ത് വന്നാലും നമുക്ക് വിശ്വാസമുണ്ടാവില്ല. ഇവര്‍ പണം ചോദിക്കാന്‍ വന്നതാണെന്ന് നമ്മള്‍ കരുതും. എന്നാല്‍ അവര്‍ക്ക് ചിലപ്പോള്‍ പണം വേണ്ടി വരില്ല. എന്നാല്‍ ചിലര്‍ എന്നെ ചലിക്കുന്ന എടിഎം മെഷീനായിട്ടാണ് കണ്ടത്. താന്‍ കുറച്ച് പേരെ സഹായിച്ചിട്ടുണ്ടെന്ന് തിമോത്തി പറയുന്നു. എന്നാല്‍ പണം സൂക്ഷിച്ച് ചെലവഴിച്ച് ജീവിക്കുക എന്നതാണ് ഇതില്‍ പ്രധാനം. പണം നിങ്ങളുടെ വ്യക്തിത്വം മാറ്റില്ല. നിങ്ങള്‍ക്ക് പണം ലഭിക്കുന്നതിന് മുമ്പ് സന്തോഷവാനല്ലെങ്കില്‍, പണം കിട്ടിയാലും അത് മാറില്ലെന്ന് തിമോത്തി പറഞ്ഞു.

4

അതേസമയം ലോട്ടറി അടിച്ച ശേഷം നിരവധി പേരുടെ ജീവിതം തകര്‍ന്ന് പോയിട്ടുണ്ടെന്ന് തിമോത്തി പറയുന്നു. അലക്‌സ് ടോത്ത് എന്നയാള്‍ ഫ്‌ളോറിഡ ലോട്ടറിയടിച്ചിരുന്നു. 1990ല്‍ ഒരു കോടി 30 ലക്ഷം രൂപയാണ് ഇയാള്‍ക്ക് സമ്മാനമായി കിട്ടിയത്. എന്നാല്‍ ഇത് അതിവേഗം തീര്‍ക്കാനാണ് ഭാര്യ റോഡയ്‌ക്കൊപ്പം ചേര്‍ന്ന് യുവാവ് തീരുമാനിച്ചത്. ലോകത്താകമാനം പോയി ഇവര്‍ പണം ചെലവാക്കി. സെലിബ്രിറ്റികളായ ഓപ്ര വിന്‍ഫ്രിയെയും ഡൊണാള്‍ഡ് ട്രംപിനെയും നേരിട്ട് പോയി കണ്ടു. ഒപ്പം വന്‍ തോതില്‍ ചൂതാട്ടവും തുടങ്ങിയെന്ന് തിമോത്തി വെളിപ്പെടുത്തി.

5

ചര്‍മം സോഫ്റ്റാകും, മുടി കൊഴിച്ചില്‍ മറന്നേക്കൂ; അലോവേറ പൊളിയാണ്, ട്രൈ ചെയ്ത് നോക്കൂ

അലക്‌സ് ടോത്ത് ഒരിക്കല്‍ താമസിച്ചത് ഒരു രാത്രിക്ക് ആയിരം ഡോളര്‍ വില വരുന്ന അത്യാഢംബര ഹോട്ടലിലാണ്. ലോട്ടറി അടിച്ചിട്ടും ഒരു അക്കൗണ്ടന്റിനെ ടോത്ത് വെച്ചിയിരുന്നു. ഇതിലൂടെ നികുതിവെട്ടിപ്പ് കേസും ഇയാള്‍ക്കെതിരെ വന്നു. 2.5 മില്യണ്‍ പിഴയാണ് വന്നത്. രണ്ട് തവണയാണ് പാപ്പരായെന്ന് കാണിച്ച് കോടതിയില്‍ അപേക്ഷ നല്‍കിയത്. ജിം ഹെയിസ് എന്നയാളും ഇതുപോലെ ലോട്ടറിയടിച്ച ശേഷം ധൂര്‍ത്ത് തുടങ്ങി. ഇയാള്‍ പിന്നീട് മയക്കുമരുന്നിന് അടിമയായി. പണത്തിനായി ബാങ്കുകള്‍ കൊള്ളയടിച്ചിരുന്നു ജിം. പിആര്‍ ക്രൂയിസര്‍ ബന്തിത് എന്നാണ് ഇയാളെ എഫ്ബിഐ വിശേഷിപ്പിച്ചിരുന്നത്. 11 ബാങ്ക് മോഷണമാണ് ഇയാള്‍ നടത്തിയത്.

English summary
us: youth won 2 cr from lottery but after that his behaviour changes, revelation goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X