• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'മെസി ഗോളടിക്കാത്തതിൽ വിഷമിച്ചിരിക്കുന്നവരേ, നമ്മുടെ തൊട്ടരികിൽ ഒരാളിരിക്കുന്നത് കണ്ടോ'...

cmsvideo
  കുടുംബം നഷ്ടപെട്ട റാഫിയെക്കുറിച്ചുള്ള കരളലിയിപ്പിക്കും ഫേസ്ബുക്ക് പോസ്റ്റ് | Oneindia Malayalam

  കോഴിക്കോട്: താമരശേരി കരിഞ്ചോലയിൽ കഴിഞ്ഞദിവസമുണ്ടായ ഉരുൾപൊട്ടലിൽ 13 പേർക്കാണ് ജീവൻ നഷ്ടമായത്. ഇതിൽ ഒമ്പത് പേരും ഒരു കുടുംബത്തിൽപ്പെട്ടവർ. കരിഞ്ചോലയുടെ അടിവാരത്ത് താമസിച്ചിരുന്ന ഹസന്റെ കുടുംബത്തിലെ ഒമ്പത് പേരാണ് ദുരന്തത്തിൽ മരിച്ചത്. ഈ കുടുംബത്തിൽ ഇനി അവശേഷിക്കുന്നത് ഹസന്റെ മകൻ റാഫി മാത്രം.

  സൗദിയിലായിരുന്ന റാഫി ദുരന്ത വാർത്തയറിഞ്ഞാണ് നാട്ടിലെത്തിയത്. അപകടം സംഭവിച്ചെന്ന് വിവരം ലഭിച്ചിരുന്നെങ്കിലും കുടുംബത്തിലെ ഒരാളെപ്പോലും ബാക്കിവയ്ക്കാതെ സംഹാരതാണ്ഡവമാടിയത് നാട്ടിലെത്തുന്നത് വരെ റാഫി അറിഞ്ഞിരുന്നില്ല. പക്ഷേ, കഴിഞ്ഞദിവസം കരിഞ്ചോലയിലെത്തിയ റാഫിയ്ക്ക് തന്റെ വീടിരുന്നിടത്ത് കാണാനായത് കല്ലും മണ്ണും മാത്രം. രണ്ട് വയസുള്ള മകളയെയും ഭാര്യയെയും പ്രിയപ്പെട്ട മാതാപിതാക്കളെയും നഷ്ടപ്പെട്ട ആ യുവാവ് ദുരന്തമുഖത്ത് പകച്ചുനിൽക്കുന്ന കാഴ്ച ഏവരെയും കണ്ണീരണിയിച്ചു.

  ഹൃദയം തകർന്ന വേദനയുമായി ദുരന്തമുഖത്ത് നിൽക്കുന്ന റാഫിയെക്കുറിച്ച് എഴുതിയ ഒരു ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. സൗദി എംബസിയിൽ ജോലി ചെയ്യുന്ന ഷറഫുദ്ധീൻ സഹ്റയാണ് 'മെസി ഗോളടിക്കാത്തതിന്റെ പേരിൽ പരിതപിച്ചിരിക്കുമ്പോൾ നമ്മുടെ തൊട്ടരികെ ഒരാളിരിക്കുന്നത് കണ്ടോ എന്നുതുടങ്ങുന്ന' ആരുടെയും കണ്ണുനിറയിക്കുന്ന ആ കുറിപ്പ് ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. ഏഴായിരത്തിലധികം ലൈക്കുകളും എട്ടായിരത്തിലധികം ഷെയറുകളും ലഭിച്ച് ഷറഫുദ്ധീൻ സഹ്റയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ:-

  മെസ്സി ഗോളടിക്കാത്തതിന്റെ പേരിൽ

  മെസ്സി ഗോളടിക്കാത്തതിന്റെ പേരിൽ

  ''നമ്മള് മെസ്സി ഗോളടിക്കാത്തതിന്റെ പേരിൽ പരിതപിച്ചിരിക്കുമ്പോൾ നമ്മുടെ തൊട്ടരികെ ഒരാളിരിക്കുന്നത് കണ്ടോ.. ഖല്ബ് തകർന്ന് ഒന്ന് കരയാൻ പോലുമാവാതെ...പിഞ്ചുമോളടക്കം സ്വന്തം ചോരയിലെ ഒമ്പത് പേരെയാണ് ഒറ്റ ദിവസം കൊണ്ട് വിധി കൊണ്ട് പോയത്. വീടിന്റെ തരി പോലും കാണാനില്ല. സ്വപ്നങ്ങളും പ്രതീക്ഷകളുമെല്ലാം ഇതാ കിടക്കുന്നു ഈ മണ്ണിനടയിൽ....

   കളിച്ചതും വളർന്നതും

  കളിച്ചതും വളർന്നതും

  ചെറുപ്പം മുതൽ ആ മലയുടെ മടിത്തട്ടിലായിരുന്നു കളിച്ചതും വളർന്നതും. അതാണിപ്പോൾ ഒരു രാത്രികൊണ്ട് ഒരു ദുരന്തമായി തന്റെ കുടുംബത്തിന് മേലെ വന്ന് പതിച്ചത്. മണിക്കൂറുകൾക്ക് മുമ്പേ എല്ലാവരുമായി ഫോൺ ചെയ്ത് സംസാരിച്ചതാണ്. പെരുന്നാളിനേക്കുള്ള ഒരുക്കങ്ങളൊക്കെ ചോദിച്ചറിഞ്ഞു. മരണത്തെ സ്വീകരിക്കാനെന്നോണം കയറി വന്ന പെങ്ങളോടും കുശലങ്ങൾ പറഞ്ഞു. ഒന്നുറങ്ങി എഴുനേറ്റപ്പോഴേക്കും എല്ലാം അവസാനിച്ചിരുന്നു.

  ഉരുൾ പൊട്ടൽ

  ഉരുൾ പൊട്ടൽ

  ഒരു ദു:സ്വപ്നം കണക്കെ വന്നെത്തിയ നാട്ടിലെ ഉരുൾ പൊട്ടൽ വാർത്തകൾ... എത്രയും പെട്ടെന്ന് നാട്ടിലെത്താനുള്ള കൂട്ടുകാരുടെ കോളുകൾ... തന്റെ കുടുംബത്തിനൊന്നും സംഭവിച്ചുണ്ടാകരുതേയെന്ന പ്രാർത്ഥനകൾ... നാട്ടിലെത്തിയപ്പോള് കണ്ട ഭീകരമായ കാഴ്ച്ചകൾ... മണ്ണിനടിയിൽ നിന്നും പുറത്തെടുത്ത തന്റെ പിഞ്ചു മോളുടെയും പ്രിയതമയുടെയും മയ്യിത്തുകൾ.

   ഖൽബ് തകർന്ന്...

  ഖൽബ് തകർന്ന്...

  എല്ലാം കണ്ട് ഖൽബ് തകർന്ന്... തന്റെ സ്വപ്നങ്ങൾക്ക് മീതെ വന്ന് പതിച്ച മൺകൂനകൾ നോക്കി... ഒന്നുറക്കെ കരയാന് പോലുമാവാതെ വിറങ്ങലിച്ച് നില്ക്കുകയാണീ സഹോദരന്.

  സഹനം നല്കണേ നാഥാ... എല്ലാം താങ്ങാനുള്ള കരുത്ത് നല്കണേ റബ്ബേ..''

  English summary
  thamarassery landslide disaster; facebook post of sharafudheen zahra.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
  X