വന്ദേഭാരത് എക്സ്പ്രസ് ഒന്ന് പ്രഖ്യാപിച്ചു; രണ്ടെണ്ണം സര്‍വീസ് നിര്‍ത്തി, ഇതെന്ത് പരിപാടി എന്ന് യാത്രക്കാര്‍
വന്ദേഭാരത് എക്സ്പ്രസ് ഫ്ളാഗ് ഓഫ് ചെയ്യുന്നതും സര്‍വീസ് ആരംഭിക്കുന്നതുമെല്ലാമാണ് ഇതുവരെ വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുള്ളത്. ഏറ്റവും പുതിയ വാര്‍ത്തയും അതുമായി ബന്ധപ്പെട്ടതു തന്നെയാണ്. എന്നാല്‍ ചെറിയ ട്വിസ്റ്റുണ്ട്. ഒരു വന്ദേഭാരത് എക്സ്പ്രസ് അനുവദിച്ചപ്പോള്‍ രണ്ട് വന്ദേഭാരത് എക്സ്പ്രസുകള്‍ സര്‍വീസ് നിര്‍ത്താന്‍ റെയില്‍വെ തീരുമാനിച്ചു.
രണ്ട് വന്ദേഭാരത് എക്സ്പ്രസുകള്‍ സര്‍വീസ് നിര്‍ത്തുന്നതില്‍ പല യാത്രക്കാരും ആശ്ചര്യം പ്രകടിപ്പിച്ചു. പുതിയത് തുടങ്ങുന്നതിന് പകരം എന്തിന് പഴയ ട്രെയിനുകള്‍ നിര്‍ത്തണം എന്നാണ് ചോദ്യം. എന്നാല്‍ സര്‍വീസ് യുക്തിസഹമാക്കുക എന്ന ലക്ഷ്യത്തോടെയാണിത് എന്ന് റെയില്‍വെ വൃത്തങ്ങള്‍ പറയുന്നു. ലാഭകരമല്ലാത്ത സര്‍വീസുകള്‍ പുനക്രമീകരിക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു.

രാജസ്ഥാനില്‍ നിന്ന് ഗുജറാത്തിലേക്ക് ആണ് പുതിയ വന്ദേഭാരത് റെയില്‍വെ പ്രഖ്യാപിച്ചിരിക്കുന്നത്. രാജസ്ഥാനിലെ ഉദയ്പൂര്‍ സിറ്റിയില്‍ നിന്ന് അഹമ്മദാബാദിന് അടുത്തുള്ള അസര്‍വ സ്റ്റേഷനിലേക്ക്. നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍വെയുടെ കീഴിലാണ് ഈ ട്രെയിന്‍ സര്‍വീസ് നടത്തുക. ബിസിനസുകാര്‍ക്കും ടൂറിസ്റ്റുകള്ക്കുമെല്ലാം ഗുണം ചെയ്യുന്നതാണ് ഈ സര്‍വീസ്.
ഉദയ്പൂര്‍ സിറ്റിയില്‍ നിന്ന് ആഗ്രയിലേക്ക് സര്‍വീസ് നടത്തിയിരുന്ന വന്ദേഭാരത് എക്സ്പ്രസ് നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചു. ഈ ട്രെയിന്‍ ഈ മാസം 15 വരെയാണ് സര്‍വീസ് നടത്തുക. അതേസമയം, ഉദയ്പൂരില്‍ നിന്ന് ജയ്പൂരിലേക്ക് സര്‍വീസ് നടത്തുന്ന മറ്റൊരു വന്ദേഭാരത് 14 മുതല്‍ ഉണ്ടാകില്ല എന്നും അറിയിച്ചിട്ടുണ്ട്. അതായത്, രണ്ട് വന്ദേഭാരത് എക്സ്പ്രസും ഈ ആഴ്ച സര്‍വീസ് അവസാനിപ്പിക്കും.
ചൊവ്വാഴ്ച സര്‍വീസുകള്‍ ഉണ്ടാകില്ല
ഉദയ്പൂരില്‍ നിന്ന് അസര്വയിലേക്കുള്ള വന്ദേഭാരത് രാവിലെ 6.10നാണ് പുറപ്പെടുക. പകല്‍ 10.25 ആകുമ്പോള്‍ അഹമ്മദാബാദിലെത്തും. വൈകീട്ട് 5.45നാണ് അസര്‍വയില്‍ നിന്നുള്ള മടക്ക സര്‍വീസ്. രാത്രി പത്ത് മണിക്ക് ഉദയ്പൂര്‍ സിറ്റിയിലെത്തും. അതായത്, രാവിലെ ഉദയ്പൂരില്‍ നിന്ന് പുറപ്പെടുന്ന വ്യക്തിക്ക് അതേദിവസം രാത്രി തിരിച്ചെത്താം. ചൊവ്വാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാകും സര്‍വീസ്.
സവാര്‍, ദുങ്കര്‍പൂര്‍, ഹിമ്മത്ത് നഗര്‍ എന്നീ സ്റ്റേഷനുകളിലാണ് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്. പുറപ്പെടുന്നതും അവസാനിപ്പിക്കുന്നതുമായ സ്റ്റേഷനുകള്‍ കൂടി ചേരുമ്പോള്‍ മൊത്തം അഞ്ച് സ്റ്റോപ്പുകള്‍. ചെറുനഗരങ്ങളിലുള്ളവര്ക്ക് വന്ദേഭാരത് ട്രെയിന്‍ ലഭ്യമാകുന്ന വിധത്തിലാണ് സ്റ്റോപ്പുകള്‍ അനുവദിച്ചത് എന്ന് റെയില്‍വെ വൃത്തങ്ങള്‍ പറഞ്ഞു.
പരമാവധി 160 കിലോമീറ്റര്‍ വേഗതയിലാണ് വന്ദേഭാരത് സര്‍വീസ് നടത്തുക. ഇപ്പോള്‍ സര്‍വീസ് അവസാനിപ്പിക്കുന്ന രണ്ട് വന്ദേഭാരത് ട്രെയിനുകള്‍ മറ്റേതെങ്കിലും റൂട്ടില്‍ യാത്ര തുടങ്ങുമോ എന്ന് വ്യക്തമല്ല.
-
റെയിൽവേയിൽ കാത്തിരിക്കുന്നത് 2801 ഒഴിവുകൾ; പരീക്ഷയോ ഇന്റർവ്യൂവോ ഇല്ല, ജോലി നേടാൻ ഇതാ സുവർണ്ണാവസരം! -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ












Click it and Unblock the Notifications