കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദേശഇന്ത്യക്കാര്‍ക്ക് സൗജന്യനിയമസഹായം

  • By Staff
Google Oneindia Malayalam News

തലശ്ശേരി: ഗള്‍ഫിലെ ഇന്ത്യക്കാര്‍ക്ക് നല്‍കുന്ന സൗജന്യ നിയമസഹായം ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ ലീഗല്‍ സര്‍വീസ് വിപുലപ്പെടുത്തുന്നു. നിയമക്കുരുക്കില്‍പ്പെട്ട് വിദേശങ്ങളിലെ ജയിലില്‍ കഴിയുന്നവര്‍ക്കും തൊഴില്‍മേഖലയില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കും സൗജന്യസഹായം ലഭ്യമാക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യം.

സംഘടനയുടെ ഭാരവാഹികളായ അഡ്വ. എ.കെ. സിറാജുദ്ദീന്‍, അഡ്വ. കെ. നൂറുദ്ദീന്‍ മുസ്ലിയാര്‍, അഡ്വ. എം.കെ. അനില്‍കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയച്ചതാണ് ഇക്കാര്യം.

1500-ഓളം കേസുകളില്‍ സംഘടന ഇതിനകം തന്നെ നിയമസഹായം നല്‍കിക്കഴിഞ്ഞുവെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി. ഇതിനായി ഇതുവരെ പ്രതിഫലമൊന്നും പറ്റിയിട്ടില്ല. സംഭാവന പോലും സ്വീകരിക്കാതെ സ്വന്തമായി പണം കണ്ടെത്തുകയാണ് സംഘടന ചെയ്യുന്നതെന്ന് അവര്‍ പറഞ്ഞു.

സംഘടനക്ക് അന്താരാഷ്ട്ര അഭിഭാഷക കൗണ്‍സിലിന്റെ അംഗീകാരം ലഭിക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ദുബായ് കേന്ദ്രീകരിച്ചാണ് സംഘടന പ്രവര്‍ത്തിക്കുന്നത്.

മൊബൈല്‍ നമ്പര്‍ - 009715-6558492, 4941773. വിലാസം: പി.ബി നമ്പര്‍ 40980, ദുബായ്, യു.എ.ഇ. കേരളത്തിലെ വിലാസം: നീതിഭവന്‍, പയ്യോളി ഹൈസ്കൂളിന് സമീപം, തിക്കോടി പി.ഒ, കോഴിക്കോട്. ഫോണ്‍: 0496-602700

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X