കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
സമന്വയം ബാംഗ്ലൂരില്‍ തന്നെ
ബാംഗ്ലൂര്‍: മറുനാടന്‍ മലയാളി സംഗമമായ സമന്വയം ബാംഗ്ലൂരില്‍ തന്നെ നടത്തുമെന്ന് പ്രവാസി കാര്യ മന്ത്രി എം. എം. ഹസ്സന്‍ അറിയിച്ചു.
സമ്മേളനം ബോംബ് വെച്ച് അലങ്കോലപ്പെടുത്തുമെന്ന് എല്‍ടിടിടിയുടെ പേരില്‍ ഭീഷണി ലഭിച്ചതിനെ തുടര്‍ന്നാണ് സമ്മേളനം മാറ്റിവെച്ചത്. ഭീഷണിയെ കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്. പൊലീസിന്റെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം സമ്മേളന തീയതി പ്രഖ്യാപിക്കും.
സമ്മേളനം നടത്തുന്നതില്‍ നീരസമുള്ളവരാണ് ഭീഷണി മുഴക്കിയതെന്ന് പരിപാടി നടത്താനുള്ള സാഹചര്യം ഒരുക്കുന്നതിനായി ബാംഗ്ലൂരിലെത്തിയ ഹസ്സന്‍ പറഞ്ഞു. യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.