• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബംഗാൾ മുഖ്യമന്ത്രി ബുദ്ധദേവ് കർഷകരോട് ചെയ്തതെന്ത്? മഹിജയോട് പിണറായി ചെയ്തതോ, ഫട്നാവിസ് മാതൃക!

  • By Desk

തിരുവനന്തപുരം: സിപിഎമ്മിന്റെ കർഷക സംഘടനയായ അകിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ നടന്ന ലോങ് മാർച്ചിന് രാജ്യത്തുയനീളം വൻ സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്. ഭരണ പ്രതിപക്ഷ നേതാക്കൾ അനുകൂലിച്ച് രംഗത്ത് വന്നിരുന്നു. അവസാനം മഹാരാഷ്ച്ര സർക്കാർ കർഷകരുടെ മര വീര്യത്തിന് മുന്നിൽ മുട്ടു മടക്കേണ്ടി വരികയായിരുന്നു. എന്നാൽ സമരത്തിനെതിരെ കേരളത്തിലെ ചില ബിജെപി നേതാക്കൾ രംഗത്ത് വന്നിരുന്നു. മാവോവാദികളാണ് സമരത്തിന് നേതൃത്വം നൽകിയതെന്നായിരുന്നു ബിജെപി നേതാവ് കെ സുരേന്ദ്രൻ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്.

കലാപം സൃഷ്ടിക്കുക എന്നതാണ് സമരത്തിന് പിന്നിലെ ലക്ഷ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ സമരങ്ങളഅ‍ സ്വാഭാവികമാണെന്നും അത്തരം പ്രക്ഷോപങ്ങളിൽ ഭരണകൂടം എങ്ങിനെ പ്രതികരിക്കുന്നുയെന്നുമാണ് പ്രധാനമെന്നാണ് ബിജെപി നേതാവ് എംടി രമേശഅ തന്റെ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ബംഗളിലും കേരളത്തിലും കമ്മ്യൂണിസ്റ്റ് മന്ത്രിസഭ ചെയ്ത കാര്യങ്ങളെ കുറിച്ചും അദ്ദേഹം തന്റെ ഫേ്സ്ബുക്ക് പോസ്റ്റിലൂടെ രൂക്ഷമായി വിമർശിക്കുന്നു.

ഇത് മാതൃകയാണ്

ഇത് മാതൃകയാണ്

ജനാധിപത്യത്തിൽ പ്രക്ഷോഭങ്ങൾ സ്വാഭാവികമാണ് എന്നാൽ അത്തരം പ്രക്ഷോഭങ്ങളോട് ഒരു ഭരണകൂടം എങ്ങനെ പ്രതികരിക്കുന്നു എന്നുള്ളതാണ് പ്രധാനം. മഹാരാഷ്ട്രയിലെ കർഷക സമരത്തോട് ദേവേന്ദ്ര ഫട്നാഫിസിന്റെ സർക്കാർ സ്വീകരിച്ച നിലപാട് ഏറെ ശ്രദ്ധേയമാണ്. സമരക്കാരുമായി മുഖ്യമന്ത്രി നേരിട്ട് സംസാരിച്ചു അവരുടെ ആവശ്യങ്ങളിൽ തീരുമാനമെടുക്കാൻ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചു. ചർച്ചകൾക്കൊടുവിൽ സർക്കാരിന്റെ തീരുമാനങ്ങൾ വകുപ്പുമന്ത്രിതന്നെ നേരിട്ട് സമരമുഖത്ത് വന്ന് പ്രഖ്യാപിച്ചു. പ്രക്ഷോഭകർക്ക് തിരിച്ചുപോകുവാൻ പ്രത്യേക ട്രെയിൻ സർവീസുകൾ ഏർപ്പെടുത്തി കൊടുത്തു. ഇത് ഒരു മാതൃകയാണെന്നാണ് എംടി രമേശ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.

കമ്മ്യൂണിസ്റ്റ് മാതൃകകൾ...

കമ്മ്യൂണിസ്റ്റ് മാതൃകകൾ...

സ്വന്തം ഭൂമി സംരക്ഷിക്കാൻ വേണ്ടി രംഗത്തിറങ്ങിയ കർഷകരെ ബംഗാളിലെ സിംങ്കൂരിൽ വെടിവച്ചുകൊന്ന ബുദ്ധദേവിന്റെയും, മകന്റെ കൊലപാതകികളെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണാനെത്തിയ മഹിജയെ റോഡിലിട്ട് ചവിട്ടിയ പിണറായി വിജയന്റെയും കമ്മ്യൂണിസ്റ്റ് മാതൃകകൾ നമ്മുടെ മുമ്പിലുണ്ടല്ലോ എന്നും അദ്ദേഹം ചോദിച്ചു. കെ സുരേന്ദ്രൻ കഴിഞ്ഞ ദിവസം സമരത്തിനെതിരെ വിമർശനവുമായി രംഗത്ത് വന്നിരുന്നു. സത്യത്തിൽ വലിയൊരു കലാപമായിരുന്നു ലക്ഷ്യം. ഒരു വെടിവെപ്പും അതിലൂടെ രാഷ്ട്രീയ മുതലെടുപ്പും. ഗുജറാത്ത് ഹിമാചൽ തെരഞ്ഞെടുപ്പുകൾക്കുശേഷം മഹാരാഷ്ട്രയിൽ ഇതു രണ്ടാം തവണയാണ് ഈ ഗൂഡാലോചന നടക്കുന്നത്. ആദ്യം പ്ളാൻ ചെയ്തത് വലിയൊരു ജാതി കലാപമായിരുന്നു. അതു ദയനീയമായി പരാജയപ്പെട്ടു. ദേവേന്ദ്ര ഫട്നാവീസ് ഈ നീക്കവും സമർത്ഥമായി നേരിട്ടു എന്നായിരുന്നു കെ സുരേന്ദ്രൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിത്.

രാഷ്ട്രീയ കൃഷി

രാഷ്ട്രീയ കൃഷി

കേരളത്തിൽനിന്നു പോയ കിസാൻ സഭക്കാരും പിന്നെ കുറെ മാവോവാദികളും വിധ്വംസക ശക്തികളും ചേർന്നാണ് ഈ സമരം നടത്തിയത്. പിന്തുണ പ്രഖ്യാപിച്ച പിണറായി വിജയൻ സ്വന്തം നാട്ടിലെ കൃഷിക്കാരൊക്കെ വലിയ നിലയിലെത്തിക്കഴിഞ്ഞു എന്നാണോ വിചാരിക്കുന്നത്? അല്ലെങ്കിൽ തന്നെ രാഷ്ട്രീയ കൃഷിയല്ലാതെ എന്താണ് കേരളത്തിൽ പച്ചപിടിച്ച വേറൊരു കൃഷിയുള്ളതെന്നും കെ സുരേന്ദ്രൻ പരിഹസിച്ചിരുന്നു. എന്നാൽ 25,000 കര്‍ഷകരെ അണിനിരത്തി സിപിഎം കര്‍ഷക സംഘടനയായ അഖിലേന്ത്യാ കിസാന്‍ സഭ നാസിക്കില്‍ നിന്നും തുടങ്ങിയ ലോങ്ങ് മാര്‍ച്ച് ഇടക്ക് വച്ച് അവസാനിപ്പിക്കേണ്ടി വരുമെന്നാണ് സംസ്ഥാന ഭരണകൂടവും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും കരുതിയിരുന്നതെങ്കിലും എല്ലാം അസ്ഥാനത്താവുകയായിരുന്നു.

ഭൂരിഭാഗവും ആദിവാസികൾ... കർഷകരല്ല

ഭൂരിഭാഗവും ആദിവാസികൾ... കർഷകരല്ല

മഹാരാഷ്ട്രയിലെ കര്‍ഷക ജാഥയില്‍ അണിനിരന്നിരിക്കുന്നവരില്‍ ഭൂരിപക്ഷവും ആദിവാസകളാണ്. അതുകൊണ്ട് സാങ്കേതികമായി അവരെ കര്‍ഷകരെന്ന് വിളിക്കാനാവിലെന്ന് ഫട്നാവിസ് ആദ്യം വ്യക്തിമാക്കിയിരുന്നു. പിന്നീട് സമരത്തിന്റെ പിന്തുണയും കർഷകരുടെ സമര വീര്യവും കണ്ട് സമരക്കാർ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കുകയായിരുന്നു. പ്രമുഖ തമിഴ് സൂപ്പര്‍ താരങ്ങളായ പ്രകാശ് രാജും, മാധവനും കര്‍ഷക സമരത്തെ ഐതിഹാസിക സമരമായാണ് വിശേഷിപ്പിച്ചത്. ‘പൊള്ളയായ വാഗ്ദാനങ്ങളെ വിശ്വസിച്ചാണ് അവര്‍ നിങ്ങളെ അധികാരത്തിലേറ്റിയത്. ഇപ്പോള്‍ അവര്‍ വരുന്നത് നിങ്ങള്‍ നല്‍കാമെന്ന് പറഞ്ഞു വഞ്ചിച്ച വാക്കുകളിലെ സത്യം തേടിയാണ്'. പ്രകാശ് രാജ് ട്വീറ്റ് ചെയ്തിരുന്നു.

അഞ്ച് ദിവസം... 180 കിലേമീറ്റർ...

ഒരു ലക്ഷത്തോളം കര്‍ഷകരാണ് ലോങ് മാര്‍ച്ചില്‍ അണിചേരുന്നത്. നാസിക്കിലെ സിബിഎസ് ചൗക്കില്‍നിന്ന് ആരംഭിച്ച പ്രതിഷേധറാലി പ്രതിദിനം ശരാശരി 35 കിലോമീറ്റര്‍ സഞ്ചരിച്ചാണ് കര്‍ഷക ജാഥ മുംബൈയിലെത്തിയത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് കര്‍ഷകര്‍ ലോങ് മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്. കാര്‍ഷിക കടങ്ങള്‍ പൂര്‍ണമായും എഴുതിത്തള്ളുക എന്നതു കൂടാതെ വനഭൂമി കൃഷിക്കായി വിട്ടുനല്‍കുക, സ്വാമിനാഥന്‍ കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുക, വിളനാശം സംഭവിച്ച കര്‍ഷകര്‍ക്ക് ഏക്കറിന് 40,000 രൂപവീതം നല്‍കുക, മഹാരാഷ്ട്രയുടെ ജലം ഗുജറാത്തിന് വിട്ടുനല്‍കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കര്‍ഷകര്‍ ഉയര്‍ത്തുന്നത്. അഞ്ചു ദിവസമെടുത്ത് നാസിക്കില്‍നിന്ന് 180ലേറെ കിലോമീറ്റര്‍ നടന്നാണ് ജാഥ മുബൈയിലെത്തിയത്. ശിവസേനയും വിവിധ ദളിത് സംഘടനകളും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.കര്‍ഷക മാര്‍ച്ച് മൂലം നഗരത്തിലെ ഗതാഗതം ഒരുവിധത്തിലും തടസപ്പെട്ടിട്ടില്ലെന്നും റോഡുകളൊന്നും അടയ്‌ക്കേണ്ടി വന്നിട്ടില്ലെന്നും മുംബൈ പോലീസ് വ്യക്തമാക്കി. എത്ര സമാധാനപരമായ മാർച്ചാണ് കർഷകർ നടത്തിയതെന്ന് ഇതിൽ നിന്നും മനസിലക്കാവുന്നതേയുള്ളൂ. ജനപിനന്തുണയേറിയതോടെ ഫട്നാവിസിന് മുട്ടുമടക്കേണ്ടടി വരികയായിരുന്നെന്നതാണ് യാഥാർത്ഥ്യം.

ആധാർ ബന്ധിപ്പിക്കൽ അനിശ്ചിത കാലത്തേയ്ക്ക് നീട്ടി: ഭരണഘടനാ ബെഞ്ചിന്റെ വിധി നിർണായകം!

നക്സൽ ആക്രമണം: എട്ട് സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ടു, സൈനിക വാഹനം സ്ഫോടനത്തിൽ തകർത്തു!!

English summary
MT Ramesh's facebook post about Kisan Long March
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more